മലയാളത്തിലെ സൂപ്പര്‍ താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഇവര്‍ ഒരുമിച്ചപ്പോഴൊക്കെ സൂപ്പര്‍ ഹിറ്റുകളാണ് മലയാളക്കരക്ക് സമ്മാനിച്ചത്. അതിലുപരി ഫാന്‍സുകാര്‍ക്ക് ആഘോഷിക്കാന്‍ വക നല്‍കുന്ന ചിത്രങ്ങള്‍ കൂടിയാണ് പുറത്തിറങ്ങിയത്. എന്നാല്‍ വീണ്ടും മമ്മൂട്ടിയും മോഹന്‍ലാലും ഒരു ചിത്രത്തിന് വേണ്ടി ഒന്നിക്കുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സിനിമാ പ്രസിദ്ധീകരണമായ നാനയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

 
പുലിമുരുകന്റെ രചയിതാവും മലയാളത്തിലെ നിരവധി മള്‍ട്ടിസ്റ്റാര്‍ ഹിറ്റുകളുടെ സഹ രചയിതാവുമായ ഉദയകൃഷ്ണയുടെ കന്നിസംവിധാന സംരംഭമാണ് മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിക്കുന്ന ചിത്രമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഇക്കാര്യം ഉദയകൃഷ്ണ സ്ഥിരീകരിച്ചിട്ടില്ല. ഏതായാലും 2017 അവസാനത്തിലോ 2018ലോ മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിക്കുന്ന ചിത്രമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

മമ്മൂട്ടിയും മോഹന്‍ലാലും ഇതുവരെ അമ്പത്തിയഞ്ചോളം സിനിമകളില്‍ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ടി20യിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്.