Connect with us

More

സൂപ്പര്‍ റെഡ്‌സ്; യൂറോപ്പ് ലീഗ് കിരീടം മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്

Published

on

സ്റ്റോക്ക്‌ഹോം: വേദനകള്‍ മറന്ന് പോരാടി മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ചുവപ്പന്‍ സംഘം. താരങ്ങളുടെ മനസ് നിറയെ മാഞ്ചസ്റ്റര്‍ നഗരത്തില്‍ നടന്ന ഭീകരാക്രമണവും കൊല്ലപ്പെട്ട 22 പേരുടെയും മുഖമായിരുന്നു. അവര്‍ക്കായി ഒരു മിനുട്ട് പ്രാര്‍ത്ഥിച്ച് മൈതാനത്തിറങ്ങിയ പോള്‍ പോഗ്ബയും സംഘവും അക്ഷരാര്‍ത്ഥത്തില്‍ എല്ലാം മറന്നു. രണ്ട് ഗോളിന്റെ ജയത്തിന് ശേഷം വിതുമ്പിയ കോച്ച് ഹൗസേ മോറിഞ്ഞോയുടെ മുഖം പറഞ്ഞു എത്രമാത്രം വികാരഭരിതമായാണ് ടീം ഫൈനല്‍ കളിച്ചതെന്ന്.
ഇംഗ്ലീഷ് ക്ലബിന് വ്യക്തമായ ആധിപത്യം പ്രവചിച്ചായിരുന്നു കളി തുടങ്ങിയത്. പക്ഷേ യുവ താരങ്ങളുടെ ശക്തിയിലും വേഗതയിലും സുന്ദരമായ ഫുട്‌ബോള്‍ കാഴ്ച്ചവെച്ചാണ് അയാക്‌സ് അവസാനം വഴിമാറിയത്. ഒന്നാം പകുതിയുടെ തുടക്കത്തില്‍ ഫ്രഞ്ച് രാജ്യാന്തര മിഡ്ഫീല്‍ഡര്‍ പോള്‍ പോഗ്ബ മാഞ്ചസ്റ്ററിന് ലീഡ് സമ്മാനിച്ചപ്പോള്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഹെന്‍ട്രിക് മിത്രായന്‍ രണ്ടാം ഗോളും നേടി. യുവേഫ ചാമ്പ്യന്‍സ് ലീഗ് കഴിഞ്ഞാല്‍ വന്‍കരയിലെ രണ്ടാം നിരക്കാരുടെ പ്രധാന ചാമ്പ്യന്‍ഷിപ്പായ യൂറോപ്പ് ലീഗ് സ്വന്തമാക്കുക വഴി അടുത്ത സീസണില്‍ ചാമ്പ്യന്‍സ് ലീഗ് ബെര്‍ത്തും റെഡ്‌സ് സ്വന്തമാക്കി.
hi-res-5789b8917db570804fdefa7c646126ff_crop_north

nintchdbpict000326724269-e1495713166860ഇത്തവണ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് മാഞ്ചസ്റ്റര്‍ നടത്തിയത്. ചെല്‍സി ജേതാക്കളായ ചാമ്പ്യന്‍ഷിപ്പില്‍ ടോട്ടനം, മാഞ്ചസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍, ആഴ്‌സനല്‍ എന്നിവര്‍ അടുത്ത സ്ഥാനങ്ങള്‍ കരസ്ഥമാക്കിയപ്പോള്‍ യുനൈറ്റഡ് ആറാം സ്ഥാനത്തായിരുന്നു. സൂപ്പര്‍ താരങ്ങളുടെ പരുക്കില്‍ ലീഗിലെ അവസാന ഘട്ടമാണ് മാഞ്ചസ്റ്ററിന് ആഘാതമായത്. ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതോടെ അടുത്ത വര്‍ഷത്തെ ചാമ്പ്യന്‍സ് ലീഗ് സാധ്യതയും ചോദ്യം ചെയ്യപ്പെട്ടിരുന്നു. പക്ഷേ യൂറോപ്പയില്‍ സെല്‍റ്റാ വിഗോയെ പോലുളള സ്പാനിഷ് പ്രതിയോഗികളെയെല്ലാം വ്യക്തമായ മാര്‍ജിനില്‍ പരാജയപ്പെടുത്തിയാണ് ടീം ഫൈനലില്‍ എത്തിയത്. ഇന്നലെ കലാശത്തില്‍ അയാക്‌സ് ആംസ്റ്റര്‍ഡാം യുവസംഘത്തെ നിരത്തിയപ്പോള്‍ മല്‍സരവും ആവേശകരമായിരുന്നു. പക്ഷേ പോഗ്ബയുടെ ആദ്യ ഗോള്‍ മാഞ്ചസ്റ്ററിന്റെ ആധിപത്യത്തിന് തെളിവായി. പോഗ്ബയുടെ ഷോട്ട് അയാക്‌സ് ഡിഫന്‍ഡറുടെ കാലില്‍ തട്ടിയാണ് ഗോള്‍ക്കീപ്പറെ കബളിപ്പിച്ചത്. രണ്ടാം പകുതി തുടങ്ങിയതും രണ്ടാം ഗോളും വന്നതോടെ ആധിപത്യം വളരെ വ്യക്തമായി.

kerala

ചൂണ്ടയില്‍ കിട്ടിയത് 400 കിലോ തൂക്കമുള്ള സ്രാവ്; വിറ്റുപോയത് 80,000 രൂപയ്ക്ക്

ള്ളത്തിലുണ്ടായിരുന്ന അഞ്ച് പേര്‍ ചേര്‍ന്ന് ഇറക്കാന്‍ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെ തീരത്തുണ്ടായിരുന്ന മറ്റ് മത്സ്യത്തൊഴിലാളികളും ചേര്‍ന്നാണ് വള്ളത്തില്‍ നിന്നും സ്രാവിനെ കരയിലേക്കെത്തിക്കാനായത്

Published

on

തിരുവനന്തപുരം: വിഴിഞ്ഞത്ത് 400 കിലോയോളം തൂക്കം വരുന്ന ‘അച്ചിണി സ്രാവി’നെ കരയ്‌ക്കെത്തിച്ച് മത്സ്യത്തൊഴിലാളികള്‍. കഴിഞ്ഞ ദിവസം മത്സ്യത്തൊഴിലാളിയായ ക്രിസ്റ്റഫറിന്റെ ചൂണ്ടയിലാണ് കൂറ്റന്‍ സ്രാവ് കുടുങ്ങിയത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വള്ളക്കാരുമായി സ്രാവ് കുറേ ദൂരം പാഞ്ഞുവെങ്കിലും ഒടുവില്‍ തൊഴിലാളികള്‍ കീഴടക്കി കരയിലെത്തിക്കുകയായിരുന്നു.

അതിരാവിലെ കടലില്‍ പോയ വള്ളക്കാര്‍ എറിഞ്ഞ വലിയ ചൂണ്ടക്കൊളുത്തില്‍ ഉച്ചയോടെയാണ് സ്രാവ് കുരുങ്ങിയത്. വള്ളത്തിലുണ്ടായിരുന്ന അഞ്ച് പേര്‍ ചേര്‍ന്ന് ഇറക്കാന്‍ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെ തീരത്തുണ്ടായിരുന്ന മറ്റ് മത്സ്യത്തൊഴിലാളികളും ചേര്‍ന്നാണ് വള്ളത്തില്‍ നിന്നും സ്രാവിനെ കരയിലേക്കെത്തിക്കാനായത്.

സ്രാവിനായി നാല്‍പ്പതിനായിരം രൂപയില്‍ തുടങ്ങിയ ലേലം വിളി എണ്‍പതിനായിരത്തോളം രൂപയിലെത്തിയാണ് അവസാനിച്ചതെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. 79,400 രൂപ വരെ മത്സരിച്ച് ലേലം വിളി നടന്നു.

അച്ചിണി സ്രാവിനെ മത്സ്യത്തൊഴിലാളികള്‍ കാണാറുണ്ടെങ്കിലും ചൂണ്ടയില്‍ കുരുങ്ങുന്നത് അപൂര്‍വമാണ്. സമീപത്തെ മറ്റൊരു വള്ളക്കാരുടെ സംഘത്തിന്റെ ചൂണ്ടയിലും ഇത്തരത്തിലൊരു സ്രാവ് കുരുങ്ങിയെങ്കിലും മത്സ്യത്തൊഴിലാളികളെ വെട്ടിച്ച് അത് കടന്നുകളഞ്ഞു.

Continue Reading

india

മലയാളിയായ ജസ്റ്റിസ് വിനോദ് ചന്ദ്രൻ സുപ്രീം കോടതി ജഡ്‌ജി

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ കൊളീജിയമാണ് ജസ്റ്റിസ് വിനോദ് ചന്ദ്രനെ പരമോന്നത നീതിപീഠത്തിലേക്ക് ശുപാർശ ചെയ്തത്

Published

on

ന്യൂഡൽ‌ഹി: പറ്റ്ന ഹൈക്കോടതി ചീഫ് ജസ്റ്റിസും മലയാളിയുമായ ജസ്റ്റിസ് കെ വിനോദ് ചന്ദ്രനെ സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചു. സുപ്രീം കോടതി കൊളീജിയം ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചതിന് പിന്നാലെ രാഷ്ട്രപതി ഉത്തരവിൽ ഒപ്പുവച്ചു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ കൊളീജിയമാണ് ജസ്റ്റിസ് വിനോദ് ചന്ദ്രനെ പരമോന്നത നീതിപീഠത്തിലേക്ക് ശുപാർശ ചെയ്തത്.

2011 നവംബറിൽ കേരളാ ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ട ജസ്റ്റിസ് വിനോദ് ചന്ദ്രൻ 2023 മാർച്ചിലാണ് പറ്റ്ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായത്. വൈവിധ്യമേറിയ നിയമ മേഖലകളിൽ പ്രാപ്തി തെളിയിച്ച ന്യായാധിപനാണ് ജസ്റ്റിസ് വിനോദ് ചന്ദ്രനെന്ന് കൊളീജിയം പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.

രാജ്യത്തെ ഹൈക്കോടതി ജഡ്ജിമാരിലെ സീനിയോറിറ്റി പട്ടികയിൽ പതിമൂന്നാം സ്ഥാനത്താണ് ജസ്റ്റിസ് വിനോദ് ചന്ദ്രൻ. ജസ്റ്റിസ് സി ടി രവികുമാര്‍ വിരമിച്ചതോടെ കേരള ഹൈക്കോടതിയിൽ നിന്നും സുപ്രീംകോടതിയിലേക്ക് പ്രാതിനിധ്യം ഇല്ലെന്നതും ചീഫ് ജസ്റ്റിസ് സജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള കൊളീജിയം കണക്കിലെടുത്തു.

‘11 വര്‍ഷത്തിലേറെയായി അദ്ദേഹം ഹൈക്കോടതി ജഡ്ജിയായും ഒരു വര്‍ഷത്തിലേറെയായി ഒരു വലിയ ഹൈക്കോടതിയിലും ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഹൈക്കോടതി ജഡ്ജിയായും ചീഫ് ജസ്റ്റിസായും ദീര്‍ഘകാലം സേവനമനുഷ്ഠിച്ച ജസ്റ്റിസ് ചന്ദ്രന്‍, വിവിധ നിയമ മേഖലകളില്‍ ഗണ്യമായ അനുഭവമുള്ളയാളാണ്,’ കൊളീജിയം പുറത്തിറക്കിയ പ്രമേയത്തില്‍ പറഞ്ഞിരുന്നു.

Continue Reading

crime

കാപ്പ കേസ് പ്രതി അയല്‍വാസിയെ അടിച്ച് കൊലപ്പെടുത്തി

സംഭവത്തിനുശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതി പ്രമോദിനെ പൊലീസ് പിടികൂടി

Published

on

തൃശൂര്‍:തൃശൂർ മാളയിൽ കാപ്പ കേസ് പ്രതി അയൽവാസിയെ അടിച്ച് കൊലപ്പെടുത്തി. കുരുവിലശ്ശേി പഞ്ഞിക്കാരൻ തോമസ് (55) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതി പ്രമോദിനെ പൊലീസ് പിടികൂടി.

മാള കുരുവിലശ്ശേരിയിൽ ആണ് കൊലപാതകം നടന്നത്. വലിയപറമ്പ് ജംഗ്ഷനിൽ നിന്നും ഓട്ടോയിൽ വന്ന് ഇറങ്ങിയ പ്രതിയെ മാള പൊലീസ് പിടികൂടി സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും പ്രതിയെ ചോദ്യം ചെയ്യുകയാണെന്നും പൊലീസ് അറിയിച്ചു. പിടിയിലായ പ്രതി പ്രമോദ് നിരവധി കേസുകളിൽ പ്രതിയാണ്.

Continue Reading

Trending