Connect with us

india

‘കര്‍ഷകരെ ജയിലില്‍ തല്ലിച്ചതയ്ക്കുകയാണ്’ ; തനിക്കും മര്‍ദ്ദനമേറ്റെന്ന് പ്രക്ഷോഭം റിപ്പോര്‍ട്ട് ചെയ്തതിന് അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന്‍

റിപബ്ലിക്ക് ദിനത്തില്‍ ട്രാക്ടര്‍ റാലിക്കിടെ, കര്‍ഷകര്‍ക്ക് നേരെ നടന്ന അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനാണ് സിംഘുവില്‍ വെച്ച് മന്‍ദീപിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്

Published

on

ഡല്‍ഹി: പൊലീസിന്റെ ഭാഗത്ത് നിന്ന് അതിക്രൂരമായ മര്‍ദ്ദനങ്ങളാണ് ഏറ്റുവാങ്ങേണ്ടി വന്നതെന്ന് കര്‍ഷര്‍ക പ്രക്ഷോഭത്തിനിടെ അറസ്റ്റ് ചെയ്യപ്പെട്ട മാധ്യമ പ്രവര്‍ത്തകന്‍ മന്‍ദീപ് പൂനിയ. തന്റെയൊപ്പം തിഹാര്‍ ജയിലില്‍ കഴിയുന്ന കര്‍ഷകര്‍ക്ക് നേരെയുണ്ടായിക്കൊണ്ടിരിക്കുന്നത് ഒരിക്കലും അംഗീകരിക്കാന്‍ പോലും കഴിയാത്ത അതിക്രമങ്ങളാണ്. അവരെ ജയിലിലിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയാണ്, മന്‍ദീപ് പറഞ്ഞു.

റിപബ്ലിക്ക് ദിനത്തില്‍ ട്രാക്ടര്‍ റാലിക്കിടെ, കര്‍ഷകര്‍ക്ക് നേരെ നടന്ന അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനാണ് സിംഘുവില്‍ വെച്ച് മന്‍ദീപിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. കര്‍ഷകര്‍ക്ക് നേരെ മുഖം മൂടിയണിഞ്ഞ് അക്രമണം നടത്തിയത് ബിജെപി പ്രവര്‍ത്തകരാണെന്നും അത് കണ്ടിട്ടും പൊലീസ് കയ്യുംകെട്ടി നോക്കിനില്‍ക്കുക മാത്രമാണ് ചെയ്തതെന്നുമാണ് മന്‍ദീപ് റിപ്പോര്‍ട്ട് ചെയ്തത്. പിന്നാലെ ഡല്‍ഹി പൊലീസ് മന്‍ദീപിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് അദ്ദേഹത്തെ തിഹാര്‍ ജയിലേക്ക് കൊണ്ടുപോയി.

ജനുവരി 26ന് നടന്ന പ്രക്ഷോഭത്തെ തുടര്‍ന്ന് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത കര്‍ഷകര്‍ക്കൊപ്പമായിരുന്നു മന്‍ദീപ് തീഹാര്‍ ജയിലില്‍ കഴിഞ്ഞിരുന്നത്. അവിടെ വെച്ച് കര്‍ഷകര്‍ക്ക് നേരിടേണ്ടിവന്ന അതിക്രമങ്ങളെ കുറിച്ച് അദ്ദേഹം കാരവാനില്‍ ഒരു ലേഖനം എഴുതുകയും ചെയ്തു.

ജസ്മീന്ധര്‍ സിംഗ്, മല്‍കിത് സിംഗ് എന്നീവരുടെ പേരെടുത്ത് പറഞ്ഞ് അവരുടെ പ്രതികരണങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ലേഖനം. ‘പച്ചക്കറികളും മറ്റ് അവശ്യവസ്‌ക്കളും വാങ്ങുന്നതനായി നരേളയില്‍ പോയി മടങ്ങിവരവെയാണ് പൊലീസ് ഞങ്ങളെ ലാത്തിവീശി ആക്രമിക്കുവാന്‍ തുടങ്ങിയത്. തുടര്‍ന്ന് ഞങ്ങളെ അവര്‍ ഒരു പച്ച ബസില്‍ കയറ്റി വൈദ്യപരിശോധന നടത്തിയ ശേഷം തീഹാര്‍ ജയിലില്‍ കൊണ്ടുവന്ന് തടവിലാക്കി’, കര്‍ഷകനായ ജസ്മീന്ധര്‍ സിംഗ് പറഞ്ഞു. അതേസമയം ഏതെല്ലാം സെക്ഷനുകള്‍ ചുമത്തിയാണ് തങ്ങളെ ഇവിടെ പൂട്ടിയിട്ടിരിക്കുന്നത് എന്നറിയില്ലെന്നായിരുന്നു മല്‍കിത്തിന്റെ പ്രതികരണം.

ഇത് തന്നെയാണ് തീഹാറില്‍ കഴിയുന്ന കര്‍ഷകരില്‍ പലര്‍ക്കും പറയാനുള്ളത്. അവര്‍ക്കറിയാത്ത കുറ്റങ്ങള്‍ ചുമത്തിയാണ് ഡല്‍ഹി പൊലീസ് അവരെ തടവിലാക്കിയിരിക്കുന്നത്. അവിടെ വെച്ച് കര്‍ഷകരില്‍ പലരും അവരുടെ കുടുംബത്തെ പറ്റിയും കുടുംബാംഗങ്ങളെ പറ്റിയും തന്നോട് വ്യക്തമായും വിശദമായും സംസാരിച്ചു. അവരുടെ ഫോണ്‍ നമ്പര്‍ നല്‍കുകയും താന്‍ അവിടെ പോയി അവരെ കാണണം എന്നാവശ്യപ്പെടുകയും ചെയ്തു. അവര്‍ അവിടെ വെച്ച് ഒട്ടേറെ കഥകളും മുദ്രാവാക്യങ്ങളും ഉയര്‍ത്തി. അതൊന്നും റെക്കോര്‍ഡ് ചെയ്യാന്‍ തന്റെ കയ്യില്‍ ഒന്നും ഉണ്ടായിരുന്നില്ല. എങ്കിലും അവര്‍ കര്‍ഷകരാണെന്ന് തനിക്ക് മനസ്സിലായി ‘കിസാന്‍ ഏക്ത സിന്ദാബാദ്’, എന്നാതാണ് അവരുടെ മുദ്രവാക്ക്യമെന്ന് തനിക്ക് ഉറപ്പായെന്നും മന്‍ദീപ് തന്റെ ലേഖനത്തില്‍ കൂട്ടിച്ചേര്‍ത്തു.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

സ്വാതന്ത്ര്യദിനം മുസ്‌ലിം യൂത്ത് ലീഗ് ജനാധിപത്യ സംരക്ഷണ ദിനമായി ആചരിക്കും

Published

on

കോഴിക്കോട്: സ്വാതന്ത്ര്യ ദിനം, ജനാധിപത്യ സംരക്ഷണ ദിനമായി ആചരിക്കുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി. കെ ഫിറോസും അറിയിച്ചു.
ബ്രിട്ടീഷ് രാജില്‍ നിന്നും ഇന്ത്യ സ്വതന്ത്രമായതിന്റെ എഴുപത്തിഎട്ടാം വാര്‍ഷികത്തിൽ യൂണിറ്റ്/ശാഖ/വാർഡ് കമ്മറ്റികളുടെ നേതൃത്വത്തിലാണ് ജനാധിപത്യ സംരക്ഷണ ദിനം സംഘടിപ്പിക്കുക.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്നതിൽ വലിയ അഭിമാനമുള്ളവരാണ് നാം. വിവിധ മതവിഭാഗങ്ങളും അല്ലാത്തവരുടെയും സംഗമഭൂമി കൂടിയാണ് ഇന്ത്യ. വ്യത്യസ്ത ജനവിഭാഗങ്ങളുടെ വൈവിധ്യമായ ആചാരനുഷ്ഠാനങ്ങൾ കൊണ്ട് സമ്പന്നമാണ് നമ്മുടെ നാട്. എന്നാൽ നാം ഉയർത്തിപ്പിടിച്ചിരിക്കുന്ന അഭിമാനബോധത്തെ തകർക്കുന്ന വാർത്തകളാണ് പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. ലോകത്ത് തന്നെ സത്യസന്ധവും സുതാര്യവുമായി നടക്കുന്ന തെരഞ്ഞടുപ്പ് സംവിധാനങ്ങളായിരുന്നു നമുക്കുണ്ടായിരുന്നത്. ഇതിൻ്റെ നടത്തിപ്പിന് നേതൃത്വം നൽകി വരുന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ തന്നെ രാജ്യത്തെ തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ടിട്ടുള്ള വോട്ടർ പട്ടികയിൽ ബി.ജെ.പിക്ക് അനുകൂലമായി ക്രമക്കേടുകൾ നടത്താൻ കൂട്ട് നിന്നുവെന്ന വാർത്ത ഏറെ ഞെട്ടലോടെയാണ് കേട്ടത്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇതിൻ്റെ വ്യക്തമായ തെളിവുകൾ പുറത്ത് കൊണ്ട് വന്നിരിക്കുന്നു. ഇന്ത്യക്ക് ലോകത്തിന് മുന്നിൽ തല താഴ്ത്തേണ്ടി വന്ന ദിനങ്ങളാണ് കഴിഞ്ഞ് പോയതെന്ന് നേതാക്കൾ തുടർന്നു. രാജ്യത്തെ നീതിപീഠം അതീവ ഗൗരവത്തോടെ ഇടപെട്ട് ജനാധിപത്യ ഇന്ത്യയുടെ വിശ്വാസ്യത വീണ്ടെടുത്തേ മതിയാകൂ. ഇതോടൊപ്പം തന്നെ രാജ്യത്തിൻ്റെ പല ഭാഗങ്ങളിൽ നിന്നായി വിശിഷ്യാ മണിപ്പൂർ, ചത്തീസ്ഗഢ്, ആസാം തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും വരുന്ന ന്യൂനപക്ഷ വേട്ടയുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളും ഖേദകരമാണ്. ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ നിരന്തരമായ കലഹങ്ങൾക്ക് ഭരണകൂടം തന്നെ കുടപിടിച്ച് ജനാധിപത്യ ഇന്ത്യയെ കശാപ്പ് ചെയ്യുന്നു. രാജ്യത്തിൻ്റെ പൈതൃകത്തെ ഉന്മൂലനം ചെയ്യുന്നവർക്കെതിരെ ജനാധിപത്യ മാർഗ്ഗത്തിൽ പോരാട്ട വഴികൾ തുറക്കണം. അതിനായി ഈ സ്വാതന്ത്ര്യ ദിനത്തെ ജനാധിപത്യ സംരക്ഷണ ദിനമായി ആചരിക്കാമെന്ന് നേതാക്കൾ കൂട്ടിച്ചേർത്തു.

പരിപാടിയുടെ ഭാഗമായി ദേശീയ പതാക ഉയർത്തുകയും സ്വാതന്ത്ര്യ ദിന സന്ദേശം കൈമാറുകയും പ്രതിജ്ഞ എടുക്കുകയും ചെയ്യും. ദേശീയ ഗാനാലാപനത്തോടെ പരിപാടി സമാപിക്കും. മുഴുവൻ ശാഖകളിലും സ്വതന്ത്ര ദിന പരിപാടി നടക്കുന്നുണ്ടെന്ന് മേൽ കമ്മറ്റികൾ ഉറപ്പ് വരുത്തണമെന്ന് നേതാക്കൾ അഭ്യർത്ഥിച്ചു.

Continue Reading

india

സഹായം ലഭിച്ചില്ല; ഭാര്യയുടെ മൃതദേഹം ബൈക്കില്‍ കൊണ്ടുപോയി ഭര്‍ത്താവ്

ജബല്‍പൂര്‍ ദേശീയപാതയില്‍ നടന്ന വാഹനാപകടത്തിപ്പെട്ട് മരിച്ച ഭാര്യയുടെ മൃതദേഹം സ്വന്തം ബൈക്കില്‍ കെട്ടിവെച്ച് ഗ്രാമത്തിലേക്ക് കൊണ്ടുപോയി യുവാവ്.

Published

on

നാഗ്പൂര്‍: ജബല്‍പൂര്‍ ദേശീയപാതയില്‍ നടന്ന വാഹനാപകടത്തിപ്പെട്ട് മരിച്ച ഭാര്യയുടെ മൃതദേഹം സ്വന്തം ബൈക്കില്‍ കെട്ടിവെച്ച് ഗ്രാമത്തിലേക്ക് കൊണ്ടുപോയി യുവാവ്. ആരും സഹായത്തിനില്ലാതെ വന്നപ്പോഴാണ് ഇയാള്‍ മൃതദേഹം ബൈക്കില്‍ കൊണ്ടുപോയത്. മോര്‍ഫട്ടിന് സമീപം ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം നടന്നത്.

ലോനാരയില്‍ നിന്ന് ദിയോലാപര്‍ വഴി കരണ്‍പൂരിലേക്കുള്ള യാത്രയ്ക്കിടെ അമിത് യാദവും ഭാര്യ ഗ്യാര്‍സി അമിത് യാദവും സഞ്ചരിച്ച ബൈക്കില്‍ ട്രക്ക് ഇടിച്ചു. സംഭവസ്ഥലത്തുവെച്ച് തന്നെ ഭാര്യ മരിച്ചു. അപകടത്തിന് ശേഷം, സഹായത്തിനായി പലതവണ അഭ്യര്‍ത്ഥിച്ചെങ്കിലും ആരും മുന്നോട്ട് വന്നില്ല. നിരാശനായ അമിത്, ഭാര്യയുടെ മൃതദേഹം ബൈക്കില്‍ കെട്ടി മധ്യപ്രദേശിലെ സ്വന്തം ഗ്രാമത്തിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നു.

Continue Reading

india

‘മാര്‍ച്ച് രാഷ്ട്രീയ സമരമല്ല, ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടം’; പൊലീസ് തടഞ്ഞതില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി

ലോക്‌സഭ വോട്ടുകൊള്ളയുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

Published

on

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിലേക്ക് ഇന്‍ഡ്യ സഖ്യം നടത്തിയ മാര്‍ച്ച് രാഷ്ട്രീയ സമരമല്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ലോക്‌സഭ വോട്ടുകൊള്ളയുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ പ്രതിപക്ഷ എം.പിമാരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കിയിരുന്നു. മാര്‍ച്ച് പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് എം.പിമാര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചതിനു പിന്നാലെയാണ് അറസ്റ്റ്.

പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണ് രാവിലെ 11.30ന് പാര്‍ലമെന്റ് മന്ദിരത്തില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് ഇന്‍ഡ്യ സഖ്യ എം.പിമാര്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത്. എന്നാല്‍, പാര്‍ലമെന്റ് ബ്ലോക്കില്‍ വച്ച് എം.പിമാരെ പൊലീസ് തടയുകയായിരുന്നു.

പ്രതിഷേധ മാര്‍ച്ച് അവസാനിപ്പിക്കാന്‍ തയാറാകാത്തതിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി അടക്കമുള്ള എം.പിമാരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.

അതിനിടെ, ഇന്‍ഡ്യ സഖ്യത്തിലെ മുഴുവന്‍ എം.പിമാരുമായും കൂടിക്കാഴ്ച നടത്താന്‍ വിസമ്മതിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ എം.പിമാര്‍ കൂടിക്കാഴ്ച നടത്തേണ്ടെന്ന് തീരുമാനിച്ചു. 30 പേരെ കാണാമെന്നാണ് കമീഷന്‍ അറിയിച്ചത്. ഇതില്‍ പ്രതിഷേധിച്ചാണ് ഇന്‍ഡ്യ സഖ്യം കൂടിക്കാഴ്ച ബഹിഷ്‌കരിച്ചത്.

കര്‍ണാടകയിലെ മഹാദേവപുര നിയമസഭ സീറ്റില്‍ ഒരു ലക്ഷത്തോളം വോട്ടുകള്‍ ചോര്‍ന്നുവെന്ന് ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധിയുടെ നേത്യതത്തില്‍ ഇന്‍ഡ്യ സഖ്യത്തിലെ എംപിമാരാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്.

Continue Reading

Trending