കോണ്‍ഗ്രസ്സിനെതിരെ കടുത്ത വിമര്‍ശനവുമായി കെ.എം മാണി. കോണ്‍ഗ്രസ്സാണ് തങ്ങള്‍ക്കെതിരെ ആദ്യമായി കടുത്ത രാഷ്ട്രീയ വഞ്ചന കാണിച്ചത് എന്ന് കെ.എം മാണി പറഞ്ഞു.
കോട്ടയം ഡി.സി.സി തന്നെ നോവിച്ചെന്നും എല്‍.ഡി. എഫിനൊപ്പം പോവുക എന്ന കാര്യം അംഗങ്ങള്‍ സ്വയം എടുത്ത തീരുമാനമാണെന്ന് മാണി പറഞ്ഞു.

സി.പി.എമ്മിനോട് അന്ധമായ വിരോധമില്ലെന്നും പാര്‍ട്ടി ഏത് മുന്നണിയില്‍ ചേരണമെന്ന് തിരഞ്ഞെടുപ്പ കാലത്ത് നടത്തുമെന്ന് മാണി പറഞ്ഞു. ജോസ്.കെ.മാണി യാണ് ഇതിന് പിന്നില്‍ കരുനീക്കിയത് എന്നത് കേവലമൊരു ആരോപണം മാത്രമാണെന്നും മാണി പറഞ്ഞു.