കോട്ടയം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കാലുമാറിയ കേരള കോണ്‍ഗ്രസ്സി നിലപാടിനെതിരില്‍ പാര്‍ട്ടിയില്‍ തന്നെ ഭിന്നത പുറത്തുവരുന്നു. കോട്ടയം ജില്ലാ പ്രസിഡണ്ട് ഇ.ജെ. ആഗ്‌സതി രാജിക്കത്ത നല്‍കി. പാര്‍ട്ടിയുമായി ചര്‍ച്ച ചെയ്തിട്ടില്ലെന്ന ജോസഫ് വിഭാഗം ആരോപിച്ചു. കോണ്‍ഗ്രസ്സിന്റെ വിമര്‍ശനം ശരിയെന്ന്് മോന്‍സ് ജോസഫും പറഞ്ഞിരുന്നു.

 

എന്നാല്‍ മുന്നണിയില്‍ പുതുതായി ആരേയും ചേര്‍ക്കാന്‍ പോകുന്നില്ലെന്നും തങ്ങള്‍ മുന്നണി വിടുന്ന പ്രശ്‌നമേ ഇല്ലെന്നും സി.പി.ഐ നേതാവ് പന്യന്‍ രവീന്ദ്രനും വ്യക്തമാക്കിയിട്ടുണ്ട്.

സി.പി.ഐ ഈ അടുത്തായി സി.പിഎമ്മുമായി സ്വരച്ചേര്‍ച്ചായിലല്ല.. മൂന്നാര്‍ വിഷയത്തില്‍ അത് ഈ അസ്വരാസ്യം ശക്തമാവുകയും ചെയ്തു.

അപ്പോള്‍ സ്വാഭാവികമായും തുറന്നു വരുന്ന അവസരം എല്‍.ഡി.എഫ് മുന്നണി പ്രവേശത്തിന് സഹായിക്കുമെന്ന് മാണി കണ്ടു.ഭരണം നില നിര്‍ത്താന്‍ പിണറായിയും ഈ നീക്കത്തിന് എതിര് നില്‍്ക്കില്ലെന്ന് മാണി കുരതി. എന്നാല്‍ പാര്‍ട്ടിയിലെ തന്നെ നേതാക്കളുമായി കൂടിക്കാഴ്ച നടത്താതെ എടുത്ത തീരുമാനം വികരീത ദിശയില്‍ പതിക്കുന്നതാണ പുതിയ കാഴ്ച. അങ്ങനെ വന്നാല്‍ മാണി ഇരു കരയിലും അടയാതെ രാഷ്ട്രീയ നടുക്കടലില്‍ തന്നെ തുടരേണ്ടി വരും.