മമ്മുക്കയോടൊപ്പം സിനിമ ചെയ്യാന്‍ കാത്തിരിക്കുകയാണെന്ന് മലയാളത്തിന്റെ പ്രിയനടി മഞ്ജുവാര്യര്‍. സിനിമയില്‍ ആദ്യഘട്ടത്തില്‍ മമ്മുക്കയോടൊപ്പം അഭിനയിക്കാന്‍ വലിയ ആഗ്രഹമായിരുന്നുവെങ്കിലും അന്നത് നടന്നില്ലെന്ന് മഞ്ജുവാര്യര്‍ പറഞ്ഞു.

തിരിച്ചുവന്നതിനു ശേഷവും മമ്മുക്കക്കൊപ്പം അഭിനയിക്കാന്‍ ഏറ്റവും ആഗ്രഹത്തോടെ കാത്തിരിക്കുകയാണ്. മമ്മുക്ക എന്ന മഹാനടന്റെയൊപ്പം ഒരു ഫ്രെയിമില്‍ നില്‍ക്കാന്‍. ആ ഭാഗ്യം ഒന്നുവേറെ തന്നെയാണ്. ഇത്ര നന്നായി സൗന്ദര്യം കാത്തുസൂക്ഷിക്കുന്ന ഹാന്‍സമായ മെഗാസ്റ്റാര്‍ വേറെ ആരുണ്ട് മഞ്ജുവാര്യര്‍ ചോദിക്കുന്നു.

നല്ല അഭിനേതാക്കളുടെ കൂടെയുള്ള ഇന്റസ്റ്റിംങ് കോമ്പിനേഷനില്‍ അഭിനയിക്കാന്‍ ആഗ്രഹമാണ്. അങ്ങനെ അഭിനയിക്കുമ്പോള്‍ കിട്ടുന്ന ത്രില്‍ അനുഭവിച്ച് തന്നെ അറിയണം. മമ്മുക്കക്കൊപ്പം അഭിനയിക്കാന്‍ അവസരം നല്‍കുന്ന ഒരു സിനിമ ആരെങ്കിലും സൃഷ്ടിക്കട്ടെ. കൂടെ അഭിനയിക്കാനുള്ള അനുവാദം മമ്മൂക്ക തരട്ടെ. ജീവിതത്തില്‍ ഏറ്റവും പ്രതീക്ഷയോടെ ഞാന്‍ കാത്തിരിക്കുന്ന ഭാഗ്യമാണതെന്നും മഞ്ജു കൂട്ടിച്ചേര്‍ത്തു.