Connect with us

More

കടലാക്രമണം രൂക്ഷം; 1500 വീടുകള്‍ തകര്‍ന്നു

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം കനത്തതോടെ കടലാക്രമണത്തില്‍ 1500 ഓളം വീടുകള്‍ തകര്‍ന്നു. തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, കോഴിക്കോട്, എറണാകുളം ജില്ലകളുടെ തീരങ്ങളിലാണ് രൂക്ഷമായ കടലാക്രമണമുണ്ടായത്. നിരവധി പേര്‍ക്ക് ഭൂമിയും വീടും നഷ്ടമായി. യഥാര്‍ത്ഥ നഷ്ടക്കണക്കുകള്‍ റവന്യൂ വകുപ്പ് ശേഖരിച്ച് വരികയാണ്. ആയിരത്തോളം വീടുകള്‍ പൂര്‍ണമായും അഞ്ഞൂറോളം വീടുകള്‍ ഭാഗീകമായും തകര്‍ന്നതായാണ് പ്രാഥമിക വിവരം. അഞ്ഞൂറിലധികം കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളിലും മറ്റുള്ളവര്‍ ബന്ധുവീടുകളിലും മറ്റും അഭയം തേടിയിരിക്കുകയാണ്. കടലാക്രമണം ഉണ്ടായ എല്ലാ ജില്ലകളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കാന്‍ കലക്ടര്‍മാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വര്‍ഷങ്ങളായി കടല്‍ ഭിത്തി നിര്‍മ്മാണം പ്രഖ്യാപനത്തില്‍ ഒതുങ്ങുന്ന പ്രദേശങ്ങളെയാണ് കടല്‍ ക്ഷോഭം കൂടുതല്‍ ബാധിച്ചത്. കടല്‍ഭിത്തി നിര്‍മാണത്തിനായി ഇറക്കിയിട്ടിരുന്ന കല്ലുകള്‍ പോലും കടലെടുക്കുന്ന സ്ഥിതിയാണ്. ആലപ്പുഴ ജില്ലയില്‍ കടല്‍ക്ഷോഭം രൂക്ഷമായതോടെ കടലും കായലുമായുള്ള അകലം ചുരുങ്ങി. ഇവിടത്തെ തീരദേശ റോഡും കടലുമായുള്ള ദൂരം അഞ്ച് മീറ്റര്‍ മാത്രമായി. കടല്‍ കരയിലേക്ക് കയറുന്തോറും തീരദേശവാസികളുടെ ഭീതി വര്‍ധിക്കുകയാണ്. കടലിലേക്ക് ഇനി കല്ലിടേണ്ടെന്നും തീരവാസികളെ മാറ്റിപ്പാര്‍പ്പിച്ചാല്‍ മതിയെന്നുമാണ് സര്‍ക്കാരിന്റെ നിലപാട്. കടലിനോട് ചേര്‍ന്നുള്ള അമ്പത് മീറ്ററിനുള്ളില്‍ താമസിക്കുന്നവരെ തീരത്തുനിന്ന് മാറ്റാനായുള്ള പുനരധിവാസ പാക്കേജ് നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതനുസരിച്ച് ഓരോ മത്സ്യത്തൊഴിലാളി കുടുംബത്തിനും വീട് വെക്കുന്നതിന് 10 ലക്ഷം രൂപ നല്‍കുമെന്ന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഈ പദ്ധതിയുടെ പ്രാരംഭഘട്ട നടപടികള്‍ പോലും ഇനിയും ആരംഭിച്ചിട്ടില്ല

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

പത്മകുമാറിന്റെ ഭാര്യയ്ക്കും മകള്‍ക്കും പങ്ക്; തട്ടിക്കൊണ്ടുപോകല്‍ നടത്തിയത് ഒരുവര്‍ഷം നീണ്ട ആസൂത്രണം

കുടുംബത്തെ കടുത്ത സാമ്പത്തിക പ്രശ്‌നം അലട്ടിയിരുന്നതിനാണ് മോചനദ്രവ്യത്തിനായി ഇവര്‍ ഈ കുറ്റകൃത്യം ചെയ്തതെന്നാണ് വിവരം

Published

on

കൊല്ലം ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത പത്മകുമാറിന്റെ ഭാര്യയ്ക്കും മകള്‍ക്കും കുറ്റകൃത്യത്തില്‍ പങ്കെന്ന് കണ്ടെത്തല്‍. തട്ടിക്കൊണ്ട് പോകലിനായി ഒരു വര്‍ഷം നീണ്ട പ്ലാനാണ് പത്മകുമാറിന്റെ കുടുംബം തയാറാക്കിയിരുന്നത്. 10 ലക്ഷം രൂപ ആവശ്യപ്പെടാനായിരുന്നു തീരുമാനം.

10ലക്ഷം രൂപ നല്‍കിയാല്‍ കുട്ടിയെ നല്‍കാമെന്ന് പേപ്പറില്‍ എഴുതി വെച്ചു. തട്ടിക്കൊണ്ട് പോകുന്ന സമയം സഹോദരന്റ കൈയ്യില്‍ ഈ പേപ്പര്‍ നല്‍കാന്‍ കഴിഞ്ഞില്ല. കുടുംബത്തെ കടുത്ത സാമ്പത്തിക പ്രശ്‌നം അലട്ടിയിരുന്നതിനാണ് മോചനദ്രവ്യത്തിനായി ഇവര്‍ ഈ കുറ്റകൃത്യം ചെയ്തതെന്നാണ് വിവരം. പത്മകുമാര്‍, ഭാര്യ അനിത, മകള്‍ അനുപമ എന്നിവര്‍ കേസില്‍ പ്രതികളെന്ന് പൊലീസ് പറഞ്ഞു.

Continue Reading

crime

‘കിഡ്നാപ്പിന് സഹായിച്ചത് പ്രത്യേക സംഘം’; പത്മകുമാറിന്റെ നിർണായക മൊഴി

കുട്ടിയുടെ പിതാവ് റെജിയോടുള്ള വൈരാഗ്യമാണ് കൃത്യത്തിന് പിന്നിലെന്നും പത്മകുമാര്‍ പൊലീസിനോട് പറഞ്ഞു

Published

on

ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ക്വട്ടേഷന്‍ സംഘത്തിന്റെ സഹായം തേടിയെന്നാണ് പത്മകുമാര്‍ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.

കുട്ടിയെ തട്ടികൊണ്ടു പോകാന്‍ മറ്റൊരു സംഘം സഹായിച്ചു. തന്റെ ഭാര്യക്കും മകള്‍ക്കും ഇതില്‍ പങ്കൊന്നുമില്ല. കുട്ടിയുടെ പിതാവ് റെജിയോടുള്ള വൈരാഗ്യമാണ് കൃത്യത്തിന് പിന്നിലെന്നും പത്മകുമാര്‍ പൊലീസിനോട് പറഞ്ഞു. എന്നാല്‍, പത്മകുമാറിന്റെ മൊഴി പൂര്‍ണമായും പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.

Continue Reading

kerala

സംസ്ഥാനത്ത് ഇന്ന് റേഷന്‍ കടകള്‍ അടഞ്ഞു കിടന്നു; ഡിസംബര്‍ മാസത്തെ റേഷന്‍ വിതരണം നാളെ മുതല്‍

എല്ലാ മാസവും റേഷന്‍ വിതരണം പൂര്‍ത്തിയാകുന്നതിന്റെ തൊട്ടടുത്ത പ്രവൃത്തി ദിവസം റേഷന്‍ കടകള്‍ക്ക് അവധി നല്‍കാന്‍ കഴിഞ്ഞ മാസമാണ് സര്‍ക്കാര്‍ തീരുമാനിച്ചത്

Published

on

സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഇന്ന് അടഞ്ഞുകിടന്നു. നവംബറിലെ വിതരണം പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് റേഷന്‍ കടകള്‍ക്ക് അവധി നല്‍കിയതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ്. എല്ലാ മാസവും റേഷന്‍ വിതരണം പൂര്‍ത്തിയാകുന്നതിന്റെ തൊട്ടടുത്ത പ്രവൃത്തി ദിവസം റേഷന്‍ കടകള്‍ക്ക് അവധി നല്‍കാന്‍ കഴിഞ്ഞ മാസമാണ് സര്‍ക്കാര്‍ തീരുമാനിച്ചത്.

ഇപോസ് യന്ത്രത്തില്‍ അടുത്ത മാസത്തെ വിതരണം ക്രമീകരിക്കുന്നതിനുള്ള സിസ്റ്റം അപ്‌ഡേഷനും, റേഷന്‍ വ്യാപാരികള്‍ക്ക് നീക്കിയിരിപ്പുള്ളതും, പുതുതായി വരുന്നതുമായ സ്‌റ്റോക്ക് ഇനം തിരിച്ച് സൂക്ഷിക്കുന്നതിനുമുള്ള സ്ഥല ക്രമീകരണങ്ങള്‍ക്കും വേണ്ടിയാണ് മാസം ആദ്യം അവധി നല്‍കുന്നത്.

 

Continue Reading

Trending