കണ്ണൂര്‍: മന്‍സൂര്‍ വധക്കേസില്‍ ഒരാള്‍ക്കൂടി അറസ്റ്റില്‍. പുല്ലൂക്കര സ്വദേശി ബിജേഷാണ് അറസ്റ്റിലായത്. ഇയാള്‍ സിപിഎം പ്രവര്‍ത്തകനാണ്.ഗൂഢാലോചനയില്‍ ഇയാള്‍ക്ക് പങ്കുള്ളതായി പൊലീസ് പറഞ്ഞു. പ്രതികള്‍ക്ക് സഹായം ചെയ്ത് സിപിഎം പ്രവര്‍ത്തകനാണ് ബിജേഷ്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ച് ആയി.

മന്‍സൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ഇന്ന് പൊലീസ് പുറത്തുവിട്ടിരുന്നു. നാലാം പ്രതി ശ്രീരാഗിനെ ഒന്നാം പ്രതി ഷിനോസ് കൊലപാതകത്തിന് തൊട്ടുമുമ്പ് പലതവണ ഫോണില്‍ വിളിച്ചിരുന്നതായി പൊലീസ് പറയുന്നു. ഇതിന്റെ മൊബൈല്‍ സ്‌ക്രീന്‍ ഷോട്ട് പുറത്തുവന്നു. ഈ മൊബൈലിലെ ചാറ്റ് വഴിയാണ് കൂട്ടുപ്രതികളെ പൊലീസ് തിരിച്ചറിഞ്ഞത്. ഗൂഢാലോചനയുടെ തെളിവ് ലഭിക്കുന്നതും ഷിനോസിന്റെ ഫോണില്‍ നിന്നാണ്.