crime
ഛത്തീസ്ഗഢിലെ ബസ്തറില്‍ മാവോയിസ്റ്റ് ആക്രമണം; പത്ത് പൊലീസുകാരനടക്കം 11 പേര്‍ കൊല്ലപ്പെട്ടു
ആറന്‍പൂരിലെത്തി മടങ്ങുന്നതിനിടെ റോഡില്‍ സ്ഥാപിച്ച കുഴിബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.
ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകള്‍ നടത്തിയ കുഴിബോംബാക്രമണത്തില്‍ പത്ത്് പൊലീസുകാരും ഡ്രൈവറായിരുന്ന നാട്ടുകാരും കൊല്ലപ്പെട്ടു. പ്രശ്‌ന ബാധിത മേഖലയായ ദണ്ഡേവാദയിലെ ബസ്തറില്‍ ആറന്‍പൂര്‍ പൊലീസ് സ്റ്റേഷനു സമീപമാണ് വന്‍ സംഭവം. ആറന്‍പൂരിലെ മാവോവാദി സാന്നിധ്യത്തെ കുറിച്ച് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ നീക്കം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഡിസ്ട്രക്റ്റ് റിസര്‍വ് ഗാര്‍ഡ് സംഘമാണ് ആക്രമണത്തിനിരയായത്.
ആറന്‍പൂരിലെത്തി മടങ്ങുന്നതിനിടെ റോഡില്‍ സ്ഥാപിച്ച കുഴിബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. പതിറ്റാണ്ടുകളായി മാവോയിസ്റ്റുകള്‍ക്ക് സ്വാധീനമുള്ള മേഖലയാണ് ദണ്ഡേവാദ മേഖല. ഇവിടെ സൈനിക സാന്നിധ്യവും നീക്കങ്ങളും ശക്തമാണെങ്കിലും പതിയിരുന്നുള്ള മാവോയിസ്റ്റ് ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്ന സംഭവങ്ങളും അനവധിയാണ്. കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവരുന്നേയുള്ളൂ.
crime
പതിമൂന്നുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് 78 വർഷം കഠിന തടവും പിഴയും
crime
ആഭിചാരക്രിയയുടെ മറവിൽ 11കാരിയെ പീഡിപ്പിക്കാൻ ശ്രമം; വ്യാജ സ്വാമി പിടിയിൽ
പരീക്ഷയിൽ കുട്ടിക്ക് മികച്ച വിജയം ലഭിക്കുന്നതിനായി സ്വാമിയെ സമീപിച്ചപ്പോഴാണ് ദുരനുഭവം ഉണ്ടായത്
കൊല്ലം: ആഭിചാരക്രിയയുടെ മറവിൽ 11കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച വ്യാജ സ്വാമി പിടിയിൽ. മുണ്ടക്കൽ സ്വദേശി ഷിനു സ്വാമിയാണ് പിടിയിലായത്. പരീക്ഷയിൽ കുട്ടിക്ക് മികച്ച വിജയം ലഭിക്കുന്നതിനായി സ്വാമിയെ സമീപിച്ചപ്പോഴാണ് ദുരനുഭവം ഉണ്ടായത്. സ്വകാര്യ ഭാഗങ്ങളിൽ പൂജയുടെ ഭാഗമായി സ്പർശിച്ചു എന്നാണ് പെൺകുട്ടി പൊലീസിന് നൽകിയ മൊഴി.
പൂജയുടെ മറവിൽ തന്നെയും പീഡിപ്പിച്ചെന്ന് മറ്റൊരു യുവതിയും വെളിപ്പെടുത്തി. പ്രായപൂർത്തിയാകാത്ത കുട്ടികളെ ബന്ധപ്പെട്ടാൽ ആയുസ് കൂടുമെന്ന് ഇയാൾ പറഞ്ഞതായി ദുരനുഭവം നേരിട്ട മറ്റൊരു സ്ത്രീ പറഞ്ഞു.
ആഭിചാരക്രിയകൾ നടന്നിരുന്നു എന്നാണ് ഇയാളുടെ പൂജാമുറിയിൽ നിന്ന് വ്യക്തമാകുന്നത്. പൂജാമുറിയിൽ നിന്ന് ജപിച്ചു കിട്ടുന്ന ചരടുകളും വടിവാളും മറ്റു പൂജാ സാധനങ്ങളും കണ്ടെത്തി. പോക്സോ കേസിൽ അറസ്റ്റിലായ ഷിനു സ്വാമി റിമാൻഡിൽ ആണ്.
crime
കന്നഡ നടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ മലയാളി അറസ്റ്റിൽ
ബെംഗളൂരു: കന്നഡ സീരിയൽ നടിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ മലയാളി അറസ്റ്റിൽ. വൈറ്റ്‌ഫീൽഡിൽ താമസിക്കുന്ന നവീൻ കെ. മോനാണ് കന്നഡ നടിക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ച കേസിൽ അറസ്റ്റിലായത്. സമൂഹമാധ്യമം വഴി നിരന്തരം അശ്ലീല സന്ദേശം അയച്ചെന്നാണ് പരാതി. നടി നേരിട്ട് വിളിച്ചു വിലക്കിയിട്ടും സന്ദേശം അയയ്ക്കുന്നത് തുടർന്നുവെന്നും സ്വകാര്യ അശ്ലീല ചിത്രങ്ങളും വിഡിയോയും അയച്ച് അപമാനിച്ചുവെന്നുമാണ് പരാതിയിൽ പറയുന്നത്. തെലുങ്ക്, കന്നഡ സീരിയലുകളിൽ സജീവമാണ് നടി. സ്വകാര്യ കമ്പനിയിലെ ഡെലിവറി മാനേജറാണ് അറസ്റ്റിലായ നവീൻ.
മൂന്നു മാസങ്ങൾക്കുമുൻപ് സമൂഹമാധ്യമമായ ഫെയ്സ്‌ബുക്കിൽ ‘നവീൻസ്’ എന്ന ഐഡിയിൽനിന്ന് ഫ്രണ്ട്സ് റിക്വസ്റ്റ് നടിക്ക് വന്നിരുന്നു. ഫ്രണ്ട്സ് റിക്വസ്റ്റ് സ്വീകരിച്ചില്ലെങ്കിലും ഇയാൾ സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങളെടുത്ത് മെസഞ്ചറിലൂടെ ദിവസവും അയച്ചിരുന്നു. ഇതേത്തുടർന്ന് നടി ഇയാളെ ബ്ലോക്ക് ചെയ്തു. എന്നാൽ പിന്നീട് പല പുതിയ അക്കൗണ്ടുകളും വഴി ഇയാൾ നടിക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയയ്ക്കുന്നതു തുടർന്നു.
നവംബർ 1ന് യുവാവ് നടിക്ക് സന്ദേശം അയച്ചപ്പോൾ നേരിട്ടു കാണാൻ നടി ആവശ്യപ്പെട്ടു. നേരിട്ട് കണ്ടപ്പോൾ ഇത്തരം സന്ദേശങ്ങൾ അയയ്ക്കുന്നത് അവസാനിപ്പിക്കണം എന്ന് അവർ ആവശ്യപ്പെട്ടു. എന്നാൽ നവീൻ കേൾക്കാൻ തയാറായില്ല. ഇതേത്തുടർന്നാണ് അവർ അന്നപൂർണേശ്വരി പൊലീസിനെ സമീപിച്ചത്. അറസ്റ്റിലായ നവീൻ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിൽ ആണ്.
-
india3 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment3 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india3 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india3 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
kerala2 days agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
kerala2 days agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു
-
Sports17 hours agoസെഞ്ചുറി നേടി കോലി, അര്‍ധസെഞ്ചുറിയടിച്ച് രോഹിത്ത്; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് മികച്ച നേട്ടം
-
kerala3 days agoസംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും; ‘ദിത്വ ചുഴലിക്കാറ്റ്’ തമിഴ്നാട്-ആന്ധ്രാ തീരത്തേക്ക്

