ദുബൈ: ദുബൈയില്‍ മസാജ് കാര്‍ഡ് വിതരണം ചെയ്യുന്നവരെ നാടുകടത്താന്‍ നഗരസഭയുടെ തീരുമാനം. മസാജ് കാര്‍ഡുകള്‍ റോഡില്‍ പരന്നു കടക്കുന്നത് അസഹ്യമായ സാഹചര്യത്തിലാണ് നീക്കം. കഴിഞ്ഞ വര്‍ഷം ദുബൈ നഗരസഭാ ജോലിക്കാര്‍ ശേഖരിച്ച മസാജ് കാര്‍ഡുകളുടെ എണ്ണം പ്രതിദിനം 6000 മുതല്‍ 7000 വരെയാണ്. 2018ല്‍ കാര്‍ഡുകളുടെ എണ്ണം പ്രതിദിനം 10,000 ആയി ഉയര്‍ന്നിട്ടുണ്ട്.
പ്രശ്‌നം പരിഹാരമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ ശക്തമായ നടപടികളിലേക്ക് നീങ്ങാനാണ് ദുബൈ നഗരസഭയുടെ തീരുമാനം. ദുബൈ എമിഗ്രേഷന്‍, ദുബൈ പൊലീസ്, ടെലകോം ഓപറേറ്റര്‍മാര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് നഗരസഭ നടപടി കൈകൊള്ളാന്‍ തീരുമാനിച്ചത്. നിലവില്‍ 500 ദിര്‍ഹം പിഴയാണ്് മസാജ് കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിനുള്ള ശിക്ഷ. കറാമ, അല്‍ റിഗ്ഗ, ടീ കോം, നായിഫ് ഭാഗങ്ങളിലാണ് മസ്സാജ് കാര്‍ഡുകള്‍ കൂടുതലായി വിതരണം ചെയ്യപ്പെട്ടു കാണുന്നത്.