റിയാദ്: സൗദിയിലെ മക്ക പ്രവിശ്യയിലെ ത്വയിഫ് ഗവര്‍ണറേറ്റിലെ ജബല്‍ അമദി മലയില്‍ വന്‍ തീപിടുത്തം. തീപിടിതം അണക്കാന്‍ കഠിന ശ്രമം തീപിടിതം അണക്കാന്‍ കഠിന ശ്രമം തുടരുകയാണ്. സൗദി സിവില്‍ ഡിഫന്‍സ് തന്നെയാണ് ഇക്കാര്യം പുറത്ത് വിട്ടത്.

തീപ്പിടിത്തം മൂലം അപകടങ്ങള്‍ ഒന്നും സംഭവിച്ചിട്ടില്ലെന്നും തീയണക്കാനുള്ള ശ്രമങ്ങളുമായി ഇപ്പോഴും മുന്നോട്ട് പോകുന്നതായും സിവില്‍ ഡിഫന്‍സ് അറിയിച്ചു.

മര്‍കസ് ഥ്വഖീഫില്‍ അമദ് മലയില്‍ മരങ്ങള്‍ക്ക് തീപ്പിടിച്ച ദൃശ്യം മക്ക ഗവര്‍ണ്ണറേറ്റിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കുകള്‍ ഇല്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.