Football
മേളമാവാം, ഉറക്കം കെടുത്തരുത്
ബഹളം അതിന്റെ മൂര്‍ധന്യതയില്‍ വരുമ്പോള്‍ താരങ്ങള്‍ക്ക് ഉറക്കം കിട്ടുമോ എന്ന പേടി പോലും പരിശീലകര്‍ക്കുണ്ട്
കമാല്‍ വരദൂര്‍
നമ്മുടെ ആഘോഷം ബഹള മയമാണല്ലോ… ശബ്ദത്തിലുള്ള ജഗപൊഗ.. അതാണ് ആഘോഷം. വെറുതെ കുറെ കൊടി പിടിച്ച് ചിരിച്ച് നടന്നിട്ട് കാര്യമില്ല. കൊടിക്കൊപ്പം രണ്ട് മുദ്രാവാക്യങ്ങളില്ലെങ്കില്‍ എന്ത് ആഘോഷം… അറബികള്‍ നല്ല കാഴ്ച്ചക്കാരാണ്. സുന്ദരമായി, ഹുക്കയും വലിച്ച് കാഴ്ച്ചകളെ ആസ്വദിക്കും.
അവരുടെ പ്രധാന ആഘോഷമെന്നത് നമ്മളെ പോലെ ബഹളമല്ല പകരം വേഗതയാണ്. സ്വന്തം കാറുകളില്‍ ഹോണ്‍ മുഴക്കി അതിവേഗതയില്‍ അവരങ്ങ് കുതിക്കും. വാഹനങ്ങളെ ദേശീയ പതാക അണിയിച്ച്, അതില്‍ ദേശീയ നിറത്തിലുള്ള പ്രയാണം. കാറിന് മുകളില്‍ കയറി നിന്നുള്ള സാഹസത്തിനും മടിയില്ല. പക്ഷേ നമ്മള്‍ മല്ലൂസിനെ കണ്ടിട്ടാണോ എന്നറിയില്ല ഖത്തരികളുമിപ്പോള്‍ ബഹളത്തിന്റെ ആശാന്മാരായിരിക്കുന്നത് പോലെ… ലോകകപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ശബ്ദ ബഹളമാണിപ്പോള്‍ ഇവിടെങ്ങും. അതിന് നേതൃത്വം നല്‍കുന്നതില്‍ മുമ്പന്മാര്‍ മല്ലൂസ് തന്നെ. ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു കോര്‍ണിഷില്‍ ബ്രസീല്‍, അര്‍ജന്റീന ഫാന്‍സിന്റെ പ്രകടനങ്ങള്‍. ഒരു ദിവസം കഴിഞ്ഞ് ഖത്തര്‍ ദേശീയ ടീമിനായുള്ള പ്രകടനം. ഇന്നലെ അല്‍ബിദ പാര്‍ക്കില്‍ ആയിരങ്ങളാണ് ആഘോഷത്തില്‍ പങ്കെടുത്തത്.
ഇന്ന് കോര്‍ണിഷില്‍ ഖത്തര്‍ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ അഭിവാദ്യ പരേഡുണ്ട്. ബഹളം അതിന്റെ മൂര്‍ധന്യതയില്‍ വരുമ്പോള്‍ താരങ്ങള്‍ക്ക് ഉറക്കം കിട്ടുമോ എന്ന പേടി പോലും പരിശീലകര്‍ക്കുണ്ട്. ഇന്നലെ പുലര്‍ച്ചെ അര്‍ജന്റീനിയന്‍ ടീം അബുദാബിയില്‍ നിന്നും ദോഹയിലെത്തിയപ്പോള്‍ വിമാനത്താവളത്തിന് പുറത്ത് വലിയ ബാന്‍ഡ് മേളമായിരുന്നു. ഖത്തര്‍ യുനിവേഴ്‌സിറ്റിയിലാണ് ടീമിന്റെ ബേസ് ക്യാമ്പ്. അതിന് പുറത്തും ആരാധക മേളമായിരുന്നു. മേളങ്ങള്‍ താരങ്ങള്‍ക്ക് ഇഷ്ടമാണ്. പക്ഷേ ഉറക്കം നഷ്ടപ്പെടുത്തരുതെന്നാണ് പരിശീലകരുടെ അഭ്യര്‍ത്ഥന. ഹോട്ടലിനും ബേസ് ക്യാമ്പിന് പുറത്തുമെല്ലാം പകല്‍ നിങ്ങള്‍ കൊട്ടുക രാത്രി ഞങ്ങള്‍ ഉറങ്ങട്ടെയെന്ന് പറയാതെ പറയുന്നു പരിശീലകര്‍.
വിവിധ രാജ്യക്കാരുടെ വരവിലും രസമുണ്ട്. കാഴ്ച്ചകളെ സെല്‍ഫിയിലാക്കുന്നു ചിലര്‍. സ്വന്തം ടീമിന്റെ ജഴ്‌സിയും ചിത്രങ്ങളും വിലക്ക് വാങ്ങുന്നു മറ്റ് ചിലര്‍. ആഘോഷമെന്നത് ദേശീയ ജഴ്‌സിയില്‍ ടീമിനൊപ്പം നില്‍ക്കുകയാണെന്ന് മനസിലാക്കുന്ന ലാറ്റിനമേരിക്കക്കാര്‍ പക്ഷേ തങ്ങളുടെ രാജ്യത്തിന് ഇവിടെ ലഭിക്കുന്ന വലിയ പിന്തുണയില്‍ ഹാപ്പിയാണ്. ബ്രസീലും അര്‍ജന്റീനയും തന്നെ ഇവിടെ കൊടി തോരണങ്ങളില്‍. ഏറ്റവുമധികം വില്‍ക്കപ്പെടുന്നതും അവരുടെ ജഴ്‌സികള്‍ തന്നെ. അവസാന ഒരുക്കങ്ങളിലും കാണാം ഈ സ്വാധീനം. ഖത്തര്‍ പൊതുമരാമത്ത് വകുപ്പ് റോഡുകളെ വര്‍ണ മനോഹരമായി അലങ്കരിച്ചിട്ടുണ്ട്. ബാനറുകളില്‍ ആകാശ നീലയും മഞ്ഞയുമാണ് കൂടുതല്‍. ഖത്തറിന്റെ മെറൂണും ധാരാളമുണ്ട്. ഖത്തര്‍ മെട്രോയിലും കളികമ്പക്കാര്‍ തന്നെ.
അഞ്ച് സ്‌റ്റേഡിയങ്ങളിലേക്കാണ് മെട്രോ സര്‍വീസ്. ബാക്കി മൂന്ന് സ്‌റ്റേഡിയങ്ങളിലേക്ക് ബസുകളുണ്ട്. ടാക്‌സി കമ്പനിക്കാരായ കര്‍വയുടെ 3000 കാറുകള്‍ നിലവില്‍ നിരത്തിലുണ്ട്. ഇതിന് പുറമെ 11,500 കാറുകള്‍ ഹുബര്‍ സര്‍വീസായും 3,500 കാറുകള്‍ കാരിം സര്‍വീസുകളുമായും ലഭ്യമാണ്. എച്ച്.ഐ.എ, ദോഹ വിമാനത്താവളം, ആഷ്ഗല്‍ ടവര്‍, അല്‍ബിദ മെട്രോ സ്‌റ്റേഷന്‍, ഖത്തര്‍ സ്‌പോര്‍ട്‌സ് ക്ലബ്, സുക് വാഖഫ്, ഖത്തര്‍ മ്യൂസിയം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ടാക്‌സികള്‍. ഉദ്ദേശം 1.2 ദലക്ഷം സഞ്ചാരികളെയാണ് വരും നാളുകളില്‍ ഖത്തര്‍ കാത്തിരിക്കുന്നത്. ഇപ്പോള്‍ തന്നെ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ റെക്കോര്‍ഡ് യാത്രക്കാരാണ്. കഴിഞ്ഞ നവംബര്‍ ആദ്യത്തില്‍ നിന്നും വ്യത്യസ്തമായി കണക്കുകള്‍ പ്രകാരം ഈ നവംബര്‍ തുടങ്ങുമ്പോള്‍ യാത്രക്കാരുടെ എണ്ണത്തില്‍ 74 ശതമാനമാണ് വര്‍ധന. രണ്ട് നാളാണ് ഇനി ബാക്കി. ബഹളം അതിന്റെ ഉന്നതിയിലേക്ക് വരുമെന്നുറപ്പ്.
Football
യുവേഫയില്‍ നിന്ന് ഇസ്രാഈലിനെ വിലക്കണമെന്ന ആവശ്യവുമായി ഐറിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍
എഫ്എഐ അംഗങ്ങള്‍ ശനിയാഴ്ച പാസാക്കിയ പ്രമേയം, യുവേഫ ചട്ടങ്ങളിലെ രണ്ട് വ്യവസ്ഥകള്‍ ഇസ്രാഈലിന്റെ ഫുട്‌ബോള്‍ അസോസിയേഷന്‍ ലംഘിച്ചതായി ഉദ്ധരിക്കുന്നു
യൂറോപ്യന്‍ മത്സരങ്ങളില്‍ നിന്ന് ഇസ്രാഈലിനെ ഉടന്‍ സസ്‌പെന്‍ഡ് ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ച് യുവേഫയ്ക്ക് ഔപചാരിക പ്രമേയം സമര്‍പ്പിക്കാന്‍ ഐറിഷ് ഫുട്‌ബോള്‍ ഗവേണിംഗ് ബോഡി അംഗങ്ങള്‍ അതിന്റെ ബോര്‍ഡിനെ ചുമതലപ്പെടുത്തുന്ന പ്രമേയം അംഗീകരിച്ചതായി ഫുട്‌ബോള്‍ അസോസിയേഷന്‍ ഓഫ് അയര്‍ലന്‍ഡ് (എഫ്എഐ) അറിയിച്ചു.
എഫ്എഐ അംഗങ്ങള്‍ ശനിയാഴ്ച പാസാക്കിയ പ്രമേയം, യുവേഫ ചട്ടങ്ങളിലെ രണ്ട് വ്യവസ്ഥകള്‍ ഇസ്രാഈലിന്റെ ഫുട്‌ബോള്‍ അസോസിയേഷന്‍ ലംഘിച്ചതായി ഉദ്ധരിക്കുന്നു: ഫലപ്രദമായ വംശീയ വിരുദ്ധ നയം നടപ്പിലാക്കുന്നതിലും അതിന്റെ പരാജയവും ഫലസ്തീന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ സമ്മതമില്ലാതെ അധിനിവേശ ഫലസ്തീന്‍ പ്രദേശത്ത് ഇസ്രാഈലി ക്ലബ്ബുകള്‍ കളിക്കുന്നതും.
പ്രമേയത്തെ 74 വോട്ടുകള്‍ പിന്തുണച്ചു. ഏഴ് പേര്‍ എതിര്‍ക്കുകയും രണ്ട് പേര്‍ വിട്ടുനില്‍ക്കുകയും ചെയ്തു, എഫ്എഐ പ്രസ്താവനയില്‍ പറഞ്ഞു.
ഗസ്സയിലെ വംശഹത്യയുടെ പേരില്‍ ഇസ്രാഈലിനെ യൂറോപ്യന്‍ മത്സരങ്ങളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യണമോ എന്ന കാര്യത്തില്‍ കഴിഞ്ഞ മാസം ആദ്യം വോട്ടെടുപ്പ് നടത്താന്‍ യുവേഫ പരിഗണിച്ചിരുന്നു. എന്നാല്‍ യുഎസ് ഇടനിലക്കാരായ വെടിനിര്‍ത്തല്‍ ഒക്ടോബര്‍ 10 ന് പ്രാബല്യത്തില്‍ വന്നതിന് ശേഷം വോട്ടിംഗ് നടന്നില്ല.
അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് ഇസ്രാഈലിനെ സസ്‌പെന്‍ഡ് ചെയ്യാനുള്ള തുര്‍ക്കി, നോര്‍വീജിയന്‍ ഫുട്‌ബോള്‍ ഭരണ സമിതികളുടെ തലവന്മാര്‍ സെപ്തംബറില്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഐറിഷ് പ്രമേയം.
ഗസ്സയിലെ യുദ്ധത്തില്‍ ഇസ്രാഈല്‍ വംശഹത്യ നടത്തിയെന്ന് യുഎന്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ഉദ്ധരിച്ച് അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് ഇസ്രാഈലിനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് യുഎന്‍ വിദഗ്ധര്‍ ഫിഫയോടും യുവേഫയോടും അഭ്യര്‍ത്ഥിച്ചതിന് ശേഷമാണ് ഈ അഭ്യര്‍ത്ഥനകള്‍ വന്നത്.
Football
സൂപ്പര്‍ കപ്പില്‍ ബ്ലാസ്റ്റേഴ്‌സിന് സെല്‍ഫ് ഗോള്‍ തോല്‍വി; മുംബൈ സെമിയില്‍
സൂപ്പര്‍ കപ്പില്‍ കേരള ബ്ലാസ്റ്റേഴ്‌സ് സെമി കാണാതെ പുറത്തേക്ക്.
2025 നവംബര്‍ 6, വ്യാഴാഴ്ച ഗോവയിലെ ഫട്ടോര്‍ഡയിലെ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ മുംബൈ സിറ്റി എഫ്സിയും കേരള ബ്ലാസ്റ്റേഴ്സും തമ്മിലുള്ള AIFF സൂപ്പര്‍ കപ്പ് 2025 ഗ്രൂപ്പ് ഡി മത്സരത്തിന്റെ 3-ാം ദിവസത്തില്‍ കേരള ബ്ലാസ്റ്ററിനെ 1-0 ന് തകര്‍ത്ത് മുംബൈ സിറ്റി എഫ്സി. 88-ാം മിനിറ്റില്‍ ഫ്രെഡി ലല്ലവാവ്മയുടെ സെല്‍ഫ് ഗോള്‍ മുംബൈ സിറ്റി എഫ്സിയെ വിജയത്തിലേക്ക് തുണയ്ക്കുകയായിരുന്നു. ഇതോടെ ദ്വീപുകാര്‍ ടസ്‌കേഴ്സിനെ മറികടന്ന് സെമി ഫൈനലിലേക്ക് മുന്നേറി. എന്നാല്‍ സൂപ്പര്‍ കപ്പില്‍ കേരള ബ്ലാസ്റ്റേഴ്‌സ് സെമി കാണാതെ പുറത്തേക്ക്.
അടുത്ത റൗണ്ടില്‍ എഫ്സി ഗോവയെ നേരിടും.
ഫ്രെഡ്ഡിയുടെ ശരീരത്തില്‍ തട്ടിയ പന്ത് ഗോളിയെയും മറികടന്ന് നേരെ വലയിലേക്ക് തെറിക്കുകയായിരുന്നു. നേരത്തെ 48ാം മിനിറ്റില്‍ രണ്ടാം മഞ്ഞകാര്‍ഡും വാങ്ങി സന്ദീപ് സിങ് പുറത്തുപോയതോടെ മത്സരത്തിന്റെ പകുതിയും പത്തുപേരുമായാണ് ബ്ലാസ്റ്റേഴ്‌സ് കളിച്ചത്. ഗ്രൂപ്പില്‍ ബ്ലാസ്റ്റേഴ്‌സിനും മുംബൈക്കും ആറു പോയന്റാണെങ്കിലും നേര്‍ക്കുനേര്‍ ഫലം നോക്കിയാണ് മുംബൈ സെമി ബെര്‍ത്ത് ഉറപ്പിച്ചത്.
ടൂര്‍ണമെന്റില്‍ ആദ്യമായി ആറ് വിദേശ താരങ്ങളെയും ഉള്‍പ്പെടുത്തിയാണ് മുഖ്യ പരിശീലകന്‍ ഡേവിഡ് കാറ്റല ടീമിനെ ഇറക്കിയത്. നമത്സരം സമനിലയില്‍ പിരിയുമെന്ന് ഏവരും പ്രതീക്ഷിച്ചിരിക്കെയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഹൃദയം തകര്‍ത്ത് സ്വന്തം വലയില്‍ സെല്‍ഫ് ഗോള്‍ വീഴുന്നത്.
സൂപ്പര്‍ കപ്പ് ഫുട്ബാളിന്റെ ചരിത്രത്തിലാദ്യമായി സെമി ഫൈനലില്‍ കടക്കാനുള്ള അവസരമാണ് ബ്ലാസ്റ്റേഴ്‌സ് നഷ്ടപ്പെടുത്തിയത്. ആദ്യ രണ്ട് മത്സരങ്ങളില്‍ യഥാക്രമം രാജസ്ഥാന്‍ യുനൈറ്റഡിനെയും സ്‌പോര്‍ട്ടിങ് ഡല്‍ഹിയെയും ബ്ലാസ്റ്റേഴ്‌സ് തോല്‍പിച്ചിരുന്നു.
Football
സൂപ്പര്‍ ലീഗ് കേരള; തൃശൂര്‍ മാജിക് എഫ്‌സിക്ക് തുടര്‍ച്ചയായ മൂന്നാം ജയം
ലീഗില്‍ കൊച്ചിയുടെ തുടര്‍ച്ചയായ നാലാം തോല്‍വിയാണിത്.
സൂപ്പര്‍ ലീഗ് കേരളയില്‍ തൃശൂര്‍ മാജിക് എഫ്‌സിക്ക് തുടര്‍ച്ചയായ മൂന്നാം ജയം. മഹാരാജാസ് സ്റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ ഫോഴ്സ കൊച്ചി എഫ്‌സിക്കെതിരെ ഒരു ഗോള്‍ നേടി തൃശൂര്‍ മാജിക് എഫ്‌സി അങ്കം വിജയിക്കുകയായിരുന്നു. പകരക്കാരനായി എത്തിയ അഫ്‌സലാണ് ഗോള്‍ നേടിയത്. ലീഗില്‍ കൊച്ചിയുടെ തുടര്‍ച്ചയായ നാലാം തോല്‍വിയാണിത്. അതേസമയം നാല് റൗണ്ട് മത്സരം പൂര്‍ത്തിയായപ്പോള്‍ തൃശൂര്‍ ഒമ്പത് പോയിന്റുമായി ഒന്നാം സ്ഥാനത്തും കൊച്ചി അവസാനസ്ഥാനത്തുമാണ്.
തൃശൂരിന്റെ ലെനി റോഡ്രിഗസിന്റെ പത്താം മിനിറ്റിലെ ഷോട്ട് കൊച്ചിയുടെ അണ്ടര്‍ 23 ഗോള്‍ കീപ്പര്‍ മുഹമ്മദ് മുര്‍ഷിദ് കോര്‍ണര്‍ വഴങ്ങി രക്ഷിച്ചു. പതിനഞ്ചാം മിനിറ്റ് തികയും മുന്‍പ് കൊച്ചിയുടെ സ്പാനിഷ് താരം റാമോണ്‍ ഗാര്‍ഷ്യ പരിക്കേറ്റ് പുറത്തിറങ്ങി. പകരക്കാരനായി മലയാളി താരം ഗിഫ്റ്റി ഗ്രേഷ്യസ് എത്തിയതോടെ താരത്തിന്റെ 25ാം മിനിറ്റില്‍ താഴ്ന്നുവന്ന ഷോട്ട് തൃശൂര്‍ ഗോളി കമാലുദ്ധീന്‍ തടുത്തു. 32ാം മിനിറ്റില്‍ ഫ്രീകിക്കിന് പിന്നാലെ ലഭിച്ച പന്ത് ലെനി റോഡ്രിഗസ് പോസ്റ്റിലേക്ക് തൊടുത്തു വിട്ടെങ്കിലും കൊച്ചി കീപ്പര്‍ മുര്‍ഷിദ് ക്രോസ് ബാറിന് മുകളിലൂടെ തട്ടി. മാര്‍ക്കസ് ജോസഫിന്റെ ക്ലോസ് റെയിഞ്ച് ഹെഡ്ഡറും മുര്‍ഷിദ് തടുത്തു.
എന്നാല്‍ ഇവാന്‍ മാര്‍ക്കോവിച്ചിനെ പിന്‍വലിച്ച തൃശൂര്‍ ഉമാശങ്കറിനെ രണ്ടാം പകുതിയുടെ തുടക്കത്തില്‍ കൊണ്ടുവന്നു. 51ാം മിനിറ്റില്‍ എസ് കെ ഫയാസ് വലതുവിങില്‍ നിന്ന് നല്‍കിയ ക്രോസിന് മാര്‍ക്കസ് ജോസഫ് തലവെച്ചെങ്കിലും ക്രോസ് ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി. സജീഷിനെ പിന്‍വലിച്ച കൊച്ചി നിജോ ഗില്‍ബര്‍ട്ടിനും എസ്‌കെ ഫായാസിന് പകരം തൃശൂര്‍ ഫൈസല്‍ അലിക്കും അവസരം നല്‍കി. 80ാം മിനിറ്റില്‍ കൊച്ചിയുടെ മുഷറഫിനെ ഫൗള്‍ ചെയ്ത ബിബിന്‍ അജയന് മഞ്ഞക്കാര്‍ഡ് ലഭിച്ചു.
എന്നാല്‍ 90ാം മിനിറ്റില്‍ തൃശൂര്‍ വിജയഗോള്‍ നേടുകയായിരുന്നു. 1-0 ന് തൃശൂര്‍ മാജിക് എഫ്‌സിക്ക് മിന്നും വിജയം നേടാനായി.
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala1 day agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന്‍ നേതാവിനെതിരെ കേസ്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News1 day agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
Video Stories12 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
-
News2 days agoനാനോ ബനാന 2 ഉടന്‍ വരുന്നു; പുതിയ ഇമേജ് ജനറേഷന് മോഡലിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ആവേശം കൂട്ടുന്നു

