തിരുവനന്തപുരം: രാഹുല്‍ ഈശ്വറിനെതിരെ ലൈംഗിക അതിക്രമ ആരോപണവുമായി യുവതി രംഗത്ത്. വര്‍ഷങ്ങള്‍ക്കു മുമ്പ് രാഹുല്‍ ഈശ്വര്‍ ഫഌറ്റിലേക്ക് ക്ഷണിക്കുകയും അവിടെ വെച്ച് ലൈംഗികാതിക്രമത്തിന് മുതിര്‍ന്നുവെന്നുമാണ് വെളിപ്പെടുത്തല്‍. സാമൂഹ്യമാധ്യമങ്ങളിലെ നിരീക്ഷകയായ ‘ഇഞ്ചിപ്പെണ്ണ്’ എന്ന പേരിലുള്ള പ്രൊഫൈലിലൂടെയാണ് ആരോപണം പുറത്തുവന്നിരിക്കുന്നത്. യുവതി ഇഞ്ചിപ്പെണ്ണിനയച്ച വാട്‌സ്അപ്പ് സന്ദേശങ്ങളും പോസ്റ്റിനോടൊപ്പമുണ്ട്.

2003-2004 കാലഘട്ടത്തിലാണ് സംഭവം നടക്കുന്നത്. അന്ന് പഌസ്ടു കഴിഞ്ഞ് നില്‍ക്കുവായിരുന്ന തന്നെ രാഹുല്‍ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തുകയായിരുന്നു. വീട്ടില്‍ അമ്മയുണ്ടെന്നും സംസാരിക്കാമെന്നും പറഞ്ഞായിരുന്നു അയാള്‍ ക്ഷണിച്ചത്. എന്നാല്‍ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. ടി.വിയില്‍ അയാള്‍ സോഫ്റ്റ് പോണ്‍ സിനിമ പ്രദര്‍ശിപ്പിച്ചു. പിന്നീട് അയാള്‍ തന്റെ കിടപ്പറ കാണിച്ചു തന്നു. അവിടെ വച്ച് തന്നെ ലൈംഗികമായി അതിക്രമിക്കുകയായിരുന്നുവെന്ന് യുവതി പറയുന്നു. കുതറി മാറിയെങ്കിലും പല തവണ ഇത് തുടര്‍ന്നതോടെ വീട്ടില്‍ നിന്നും ഇറങ്ങിയോടുകയായിരുന്നുവെന്ന് യുവതി പറഞ്ഞു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം: