Connect with us

Health

നാദാപുരം ഭാഗത്ത് അഞ്ചാംപനി പടരുന്നു

ഇതുവരെ 24 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്

Published

on

അഞ്ചാം പനി പടരുന്നു. കോഴിക്കോട് നാദാപുരം മേഖലയിലാണ് പനി പടരുന്നത്. ഇതുവരെ 24 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. രോഗവ്യാപനത്തെ തുടര്‍ന്ന് പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. നാദാപുരം പഞ്ചായത്തില്‍ മാത്രം 18 പേര്‍ക്ക് രോഗബാധയുണ്ട്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ വാര്‍ഡുകള്‍ തോറും രണ്ട് ദിവസമായി ബോധവത്കരണം നടത്തുന്നുണ്ട്. 340 പേര്‍ നാദാപുരത്ത് വാക്‌സിന്‍ സ്വീകരിക്കാന്‍ ഉണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. ഇതില്‍ 65 പേര്‍ മാത്രമാണ് കഴിഞ്ഞ ദിവസം നാലു കേന്ദ്രങ്ങളില്‍ നിന്നായി വാക്‌സിന്‍ സ്വീകരിച്ചത്. ജലദോഷം, പനി തുടങ്ങിയ രോഗലക്ഷണങ്ങള്‍ കാണിക്കുന്ന വിദ്യാര്‍ഥികളെ സ്‌കൂളില്‍ അയക്കരുതെന്നും രോഗബാധ സംശയിക്കുന്നവര്‍ ആരോഗ്യവകുപ്പില്‍ വിവരം അറിയിക്കണമെന്നും നിര്‍ദേശം നല്‍കി.

Food

നോമ്പ് തുറന്ന ശേഷം ഉപ്പിലിട്ടതും മസാലകള്‍ ചേര്‍ത്ത സോഡയും അപകടം; കൂടുതല്‍ കുടിക്കുന്നവര്‍ ശ്രദ്ധിക്കുക

Published

on

നോമ്പ് തുറന്ന ശേഷം ഉപ്പിലിട്ടതും മസാല ചേര്‍ത്ത സോഡ കുടിക്കുന്നതും രക്തസമ്മര്‍ദത്തിനും വൃക്കരോഗത്തിനും കാരണമാകുമെന്ന് വിദഗ്ദര്‍. നോമ്പ് തുറന്ന ശേഷം ഉപ്പിലിട്ടതും വിവിധ മസാലകള്‍ ചേര്‍ത്ത സോഡ കുടിക്കുന്നതും ഇപ്പോള്‍ പതിവ് കാഴ്ചയായി മാറിയിരിക്കുകയാണ്. മുമ്പ് ഇടക്കെപ്പോഴെങ്കിലും ബീച്ചില്‍ പോകുമ്പോള്‍ മാത്രമാണ് ഇവ കഴിച്ചിരുന്നത്.

ഒരു ദിവസം നമുക്ക് കഴിക്കാന്‍ പാടുള്ള ഉപ്പിന്റെ പരമാവധി അളവ് 5 ഴാ മാത്രമാണ്. ശ്രദ്ധിച്ചില്ലെങ്കില്‍ രക്തസമ്മര്‍ദം ഉണ്ടാക്കുകയും അതോടൊപ്പം വൃക്കയെ വലിയ തോതില്‍ ബാധിക്കും.

ഉപ്പും മുളകും;

ഉപ്പിലിട്ട മാങ്ങയും കൈതചക്കയും സോഡയും എല്ലാം കഴിക്കാന്‍ തടിച്ചു കൂടിയ കുട്ടികളും മുതിര്‍ന്നവരും പതിവ് കാഴ്ചയാണ്. ഒരു കാലത്ത് വല്ലപ്പോഴും, വല്ല ബീച്ചില്‍ പോകുമ്പോഴോ മറ്റോ മാത്രമായിരുന്നു ഉപ്പിലിട്ടത് കഴ്ച്ചിരുന്നത്. ഇപ്പോള്‍ പ്രത്യേകിച്ച് നോമ്പ് കാലത്ത് അതൊരു ട്രെന്‍ഡ് ആയി മാറിയിരിക്കുകയാണ്.

കേരളീയരുടെ സാധാരണ ഭക്ഷണത്തില്‍ തന്നെ ഉപ്പിന്റെ അളവ് കൂടുതലുണ്ട്. ഉപ്പിലിട്ടതിന് ഇതിലും എത്രയോ മടങ്ങുണ്ടാവും.. ഇതെല്ലാം കൂടി വൃക്കകള്‍ക്ക് കൊടുക്കുന്ന പണി ചില്ലറ ഒന്നുമല്ല. മാത്രമല്ല നോമ്പെടുത്തു ശരീരത്തില്‍ വെള്ളത്തിന്റെ അംശം കുറവുള്ള സമയത്ത് ഉപ്പ് കൂടുതല്‍ പ്രശ്‌നക്കാരനാവും. പതിയെ രക്തസമ്മര്‍ദ്ധം കൂട്ടുക്കയും വൃക്കയുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്യും. അത് കൊണ്ട് ഉപ്പിലിട്ടത് കൂടുതല്‍ കഴിക്കുന്നവര്‍ ജാഗ്രതൈ. നമ്മുടെ ആരോഗ്യം നമ്മളാണ് ശ്രദ്ധിക്കേണ്ടത്.

Continue Reading

Health

കുഞ്ഞുങ്ങളിലെ ഹൃദയ രോഗങ്ങള്‍

കുഞ്ഞുങ്ങളുടെ ഹൃദയ രോഗങ്ങള്‍ക്ക് ചികിത്സ ആവശ്യമുണ്ടോ? അത് സ്വാഭാവികമായി ഭേദമാകുമോ? എന്ന സംശയം പൊതുവേ എല്ലാവരിലും ഉള്ളതാണ്.

Published

on

ഡോ. രേണു പി കുറുപ്പ്
സീനിയര്‍ കണ്‍സല്‍ട്ടന്റ് പീഡിയാട്രിക് സര്‍ജന്‍
ആസ്റ്റര്‍ മിംസ് കോഴിക്കോട്

കുഞ്ഞുങ്ങളുടെ ഹൃദയ രോഗങ്ങള്‍ക്ക് ചികിത്സ ആവശ്യമുണ്ടോ? അത് സ്വാഭാവികമായി ഭേദമാകുമോ? എന്ന സംശയം പൊതുവേ എല്ലാവരിലും ഉള്ളതാണ്.ചികിത്സയിലൂടെയല്ലാതെ കുഞ്ഞുങ്ങളിലെ ഹൃദ്രോഗം വളര്‍ച്ചയുടെ ഭാഗമായി മാറുന്നത് വളരെ ചുരുങ്ങിയ കേസുകളില്‍ മാത്രമാണ് സംഭവിക്കാറുള്ളത്. കുട്ടിയുടെ പ്രായം, ഹൃദയത്തിലെ അസുഖത്തിന്റെ സ്വഭാവം, ദ്വാരമാണെങ്കില്‍ അതിന്റെ വലുപ്പം, സംഭവിച്ചിരിക്കുന്ന സ്ഥാനം എന്നിവയെയെല്ലാം ആശ്രയിച്ച് മാത്രമേ ഇത് പറയാന്‍ സാധിക്കുകയുള്ളൂ.

ഹൃദയത്തിന്റെ മുകള്‍ അറയാണ് ഏട്രിയല്‍. ചില കുഞ്ഞുങ്ങളില്‍ ഈ അറയുടെ ഭിത്തിയില്‍ ചിലപ്പോള്‍ ദ്വാരം കാണപ്പെടാറുണ്ട്. ഈ അവസ്ഥയെ ഏട്രിയല്‍ സെപ്റ്റല്‍ ഡിഫക്ട് (എ എസ് ഡി ) എന്ന് പറയുന്നു. ചിലരില്‍ എ എസ് ഡി തീരെ ചെറുതായി കാണപ്പെടും. 8 മില്ലിമീറ്ററില്‍ താഴെയാണ് ദ്വാരത്തിന്റെ വലുപ്പമെങ്കില്‍ 90 ശതമാനവും ഇത് സ്വാഭാവികമായി അടഞ്ഞ് പോകാറാണ് പതിവ്. എങ്കിലും കൃത്യമായ പരിശോധന തുടര്‍ന്നുകൊണ്ടേ ഇരിക്കണം.

നാല് വയസ്സിനടുത്ത് പ്രായമായിട്ടും ഈ ദ്വാരം അടഞ്ഞിട്ടില്ലെങ്കില്‍ ശസ്ത്രക്രിയ തന്നെയാണ് പ്രതിവിധി. എ എസ് ഡി ചെറുതാണെങ്കിലും അത് കുഞ്ഞിന് ഏതെങ്കിലും തരത്തിലുള് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ടെങ്കിലോ, ഭാവിയില്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമെന്ന് ഡോക്ടര്‍ക്ക് മനസ്സിലാവുകയോ ചെയ്താലും ഇത് അടയ്ക്കേണ്ടതാണ്. കുഞ്ഞ് സ്‌കൂളില്‍ പോയി തുടങ്ങുന്ന സമയമാകുമ്പോഴേക്കും ശസ്ത്രക്രിയ ചെയ്ത് അസുഖത്തെ നിയന്ത്രണവിധേയമാക്കുന്നത് തന്നെയാണ് നല്ലത്.

ഹൃദയത്തിന്റെ കീഴ് ഭാഗത്തെ അറയാണ് വെന്‍ട്രികുലര്‍. ഇതിന്റെ ഭിത്തിയിലല്‍ ദ്വാരമുണ്ടാകുന്ന അവസ്ഥയെ വെന്‍ട്രികുലര്‍ സെപ്റ്റല്‍ ഡിഫക്ട (വി എസ് ഡി) എന്ന് പറയുന്നു. ദ്വാരം ചെറുതാണെങ്കില്‍ സ്വാഭാവികമായി അടയാനുള്ള സാധ്യതയുണ്ട് എന്നാല്‍ ഈ ദ്വാരം ന്യൂമോണിയ പോലുള്ള അസുഖങ്ങള്‍ക്കോ, അടുത്തുള്ള വാല്‍വിന്റെ ലീക്കിനോ, നെഞ്ചിലേക്ക് പോകുന്ന രക്തക്കുഴലില്‍ തടസ്സം സൃഷ്ടിക്കുവാനോ കാരണമാവുകയാണെങ്കില്‍ ചെറുതാണെങ്കില്‍ പോലും അടയ്ക്കേണ്ടതാണ്. വലിയ ദ്വാരമാണെങ്കില്‍ കുഞ്ഞ് ജനിച്ച് ആറ് മാസത്തിനകം തന്നെ ശസ്ത്രക്രിയ ചെയ്ത് ഈ അവസ്ഥ ഇല്ലാതാക്കണം.

പേറ്റന്റ് ഡക്ടസ് ആര്‍ടെറീയോസസ് എന്ന രക്തക്കുഴല്‍ അടയാതിരിക്കുന്ന അസുഖം ചില നവജാത ശിശുക്കളില്‍ കാണാറുണ്ട്. ശരീരത്തിന് മുഴുവന്‍ രക്തം എത്തിക്കുന്ന പ്രധാന ഹൃദയ ധമനിയായ അയോര്‍ട്ടയെയും ശ്വാസകോശത്തിലേക്ക് രക്തമെത്തിക്കുന്ന പള്‍മണറി ആര്‍ട്ടറിയെയും ബന്ധിപ്പിക്കുന്ന രക്തക്കുഴലാണ് ഡക്ടസ് ആര്‍ടെറീയോസസ്. ജനനത്തിന് ശേഷം അടയേണ്ടതാണെങ്കിലും ചിലരില്‍ ഇത് അടയാതിരിക്കും. ഈ അവസ്ഥയെ പേറ്റന്റ് ഡക്ടസ് ആര്‍ടെറിയോസസ് (പി ഡി എ) എന്ന് വിളിക്കുന്നു. ചെറിയതാണെങ്കിലും മാസം തികയാതെ പ്രസവിക്കുന്നവരിലും സ്വന്തമായടയുവാന്‍ സാധ്യത കൂടുതലാണ്. എന്നാല്‍ ഇത് അടയാതിരിക്കുകയോ, വലുപ്പം അധികമുള്ളതോ ആണെങ്കില്‍ ജനനശേഷം ആദ്യ മാസങ്ങളില്‍ തന്നെ ചികിത്സ നടത്തേണ്ടി വരും. ശസ്ത്രക്രിയയിലൂടെയോ കാലിലെ രക്തക്കുഴലിലൂടെയോ ഈ അവസ്ഥ പരിഹരിക്കാന്‍ സാധിക്കും. മാസം തികയാതെ പ്രസവിച്ചവരില്‍ ചിലപ്പോള്‍ മരുന്നുകൊണ്ട് അടയ്ക്കുവാനും സാധിക്കാറുണ്ട് (Medical Closure).

Continue Reading

Film

ആരോഗ്യ നിലയില്‍ മാറ്റമില്ലാതെ നടന്‍ ഇന്നസെന്റ്

Published

on

നടനും മുന്‍ എം.പിയുമായ ഇന്നസെന്റിന്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നതായി മെഡിക്കല്‍ ബുള്ളറ്റിന്‍. ഗുരുതരമായ പല രോഗവസ്ഥകള്‍ പ്രകടമാണ്. അടിസ്ഥാന ആരോഗ്യ സൂചകങ്ങളൊന്നും അനുകൂല നിലയിലുമല്ല.

മെഡിക്കല്‍ സംഘത്തിന്റെ സൂക്ഷ്മ നിരീക്ഷണത്തില്‍ എക്‌മോ സപ്പോര്‍ട്ടില്‍ തുടരുകയാണെന്ന് ലേക് ഷോര്‍ ആശുപത്രി രാവിലെ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു.

Continue Reading

Trending