X
    Categories: MoreViews

നിപ്പ വൈറസ്: ഗുളികകളുടെ വിതരണം ആരംഭിച്ചു

കോഴിക്കോട്: നിപ്പ വൈറസ് ബാധക്കുള്ള ഗുളികകള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വിതരണം ആരംഭിച്ചു. റിബ വൈറിനെന്ന എട്ടായിരം ഗുളികകള്‍ മലേഷ്യയില്‍ നിന്നാണ് എത്തിച്ചത്.

ബാക്കി ഗുളികകള്‍ കൂടി ഇന്നെത്തും. മറ്റു വാക്‌സിനുകള്‍ ഇല്ലാത്ത സാഹചര്യത്തില്‍ ആണ് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള റിബാ വൈറിന്‍ നല്‍കാന്‍ തീരുമാനിച്ചത്. അതേസമയം, അസുഖം പൂര്‍ണമായും ഒരു പ്രദേശത്തു നിന്നാണ് വന്നതെന്നും നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചുവെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി പ്രീതി സുധന്‍ അറിയിച്ചു.

വൈറസ് ബാധയെ തുടര്‍ന്ന് 11 പേര്‍ മരിച്ചതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. രണ്ടുപേര്‍ അതീവഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണ്.

തിരൂരങ്ങാടി തെന്നലയില്‍ നിപ്പ വൈറസ് മൂലം മരിച്ച ഷിജിതയുടെ ഭര്‍ത്താവ് ഉബീഷിനും രോഗം സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് പ്രതിരോധപ്രവര്‍ത്തനം ഊര്‍ജിതമാക്കി. ഇവരുമായി ഇടപഴകിയവര്‍ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്.

chandrika: