ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തമിഴ്‌നാട് സന്ദര്‍ശനത്തിനെതിരെ ചെന്നൈയില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. മോദി ഗോ ബാക്ക് എന്ന ഹാഷ്ടാഗ് കാമ്പയിന്‍ ട്വിറ്ററില്‍ സജീവമാണ്. എഴുത്തുകാരി മീന കന്ദസാമി ഉള്‍പ്പെടെ ആയിരക്കണക്കിന് ട്വീറ്റുകളാണ് മോദി ഗോബാക്ക് ഹാഷ്ടാഗിനെ പിന്തുണച്ച് വരുന്നത്.
മോദി ഗോ ബാക്ക് പറയാനുള്ള കാരണം അക്കമിട്ട് നിരത്തിയാണ് മീന കന്ദസാമി ഹാഷ്ടാഗിനെ പിന്തുണക്കുന്നത്.
‘സാമ്രാജ്യത്വത്തിന്റെ പാദസേവകനായതിനാല്‍, കോമ്പ്രദോര്‍ ബൂര്‍ഷ്വാസിയുടെ ചെരുപ്പ് നക്കുന്നതിനാല്‍
ഫാഷിസ്റ്റ് ജംഗിള്‍ രാജുമായി മുന്നോട്ടുപോകുന്നതിനാല്‍
ബ്രാഹ്മിണ്‍ ബനിയ അജണ്ട നടപ്പാക്കുന്നതിനാല്‍
സവര്‍ണജാതിക്കാര്‍ക്ക് 10 ശതമാനം സംവരണം നല്‍കുന്നതിനാല്‍
കാവേരി വെള്ളം തമിഴ്‌നാടിന് നിഷേധിച്ചതിനാല്‍
ഏഴ് തമിഴരെ ജയിലിലടച്ചതിനാല്‍
സെറ്റര്‍ലൈറ്റ് കൊലപാതകങ്ങള്‍ നടത്തിയതിനാല്‍’
-ഇതായിരുന്നു മീന കന്ദസാമിയുടെ ട്വീറ്റ്.