Connect with us

kerala

ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച; ഇപി ജയരാജനെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്നു നീക്കി

ഇ.പി-ജാവഡേക്കര്‍-ദല്ലാള്‍ നന്ദകുമാര്‍ കൂടിക്കാഴ്ച വിവാദത്തിലാണ് കടുത്ത നടപടി.

Published

on

ഇ.പി.ജയരാജനെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നു മാറ്റി. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. ഇ.പി-ജാവഡേക്കര്‍-ദല്ലാള്‍ നന്ദകുമാര്‍ കൂടിക്കാഴ്ച വിവാദത്തിലാണ് കടുത്ത നടപടി. കൂടിക്കാഴ്ച പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി എന്നാണ് വിലയിരുത്തല്‍.

കണ്‍വീനര്‍ സ്ഥാനം ഒഴിയാന്‍ ഇ.പി ജയരാജന്‍ താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും അതിനപ്പുറത്തേക്ക് സംഘടനാപരമായി കണ്‍വീനര്‍ സ്ഥാനത്തുനിന്ന് നീക്കിക്കൊണ്ട് നടപടിയെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. സംസ്ഥാന സമിതിയില്‍ പങ്കെടുക്കാതെ കണ്ണൂരിലേക്ക് തിരിച്ച ഇ.പി കണ്ണൂരിലെ വസതിയിലെത്തി. മാധ്യമങ്ങള്‍ കാത്തുനിന്നിരുന്നെങ്കിലും അദ്ദേഹം പ്രതികരിച്ചില്ല. ഒന്നും പറയാനില്ലെന്നു പറഞ്ഞ് അദ്ദേഹം വീടിനകത്തേക്ക് കയറുകയായിരുന്നു.

ഇ.പിക്കെതിരെ അച്ചടക്ക നടപടിയെടുക്കേണ്ടത് കേന്ദ്ര കമ്മിറ്റിയാണ്. എന്നാല്‍ കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റുന്നതിന് സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനമെടുക്കുകയായിരുന്നു എന്നാണ് വിവരം. നാളെ മുതല്‍ പാര്‍ട്ടി ബ്രാഞ്ച് സമ്മേളനങ്ങള്‍ ആരംഭിക്കുകയാണ്. അതിനിടയില്‍ ഇത്തരം നടപടികള്‍ സാധ്യമല്ല. അതിനാല്‍ സമ്മേളനങ്ങള്‍ ആരംഭിക്കുന്നതിന് മുന്‍പായി നടപടി സ്വീകരിക്കുകയായിരുന്നു.

ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി ഇ.പി.ജയരാജന്‍ ദല്ലാള്‍ നന്ദകുമാറിന്റെ സാന്നിധ്യത്തില്‍ കൂടിക്കാഴ്ച നടത്തിയെന്ന വിവരം വന്‍ വിവാദമായിരുന്നു. ഇ.പി കൂടിക്കാഴ്ച നടത്തിയെന്ന കാര്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നേതാക്കള്‍ പലരെയും കാണാറുണ്ട്. ഞാനും ജാവഡേക്കറെ കണ്ടിരുന്നു എന്നായിരുന്നു ഇതില്‍ ഇ.പിയുടെ മറുപടി. മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെ ഇക്കാര്യത്തില്‍ ഇ.പിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

ഇന്നത്തെ സംസ്ഥാന സമിതി ചര്‍ച്ച ചെയ്യുകയും നടപടി ഉണ്ടാകുമെന്നും ഉറപ്പായതോടെയാണ് ഇ.പി.ജയരാജന്‍ രാജി സന്നദ്ധത അറിയിച്ചത്. നാളെ മുതല്‍ സിപിഎം ബ്രാഞ്ച് സമ്മേളനങ്ങള്‍ക്കു തുടക്കമാകും. അതിനു മുന്‍പായി പാര്‍ട്ടിയിലെ അച്ചടക്ക നടപടികള്‍ പൂര്‍ത്തിയാക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. പി.കെ.ശശിക്കെതിരായ നടപടിയും ഇന്ന് സംസ്ഥാന സമിതി ചര്‍ച്ച ചെയ്യും.

ബിജെപി ദേശീയ നേതാവ് പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്നു ലോക്‌സഭാ തിരഞ്ഞെടുപ്പു ദിവസം രാവിലെ തുറന്നു സമ്മതിച്ച സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്റെ നടപടി രാഷ്ട്രീയ സ്‌ഫോടനങ്ങള്‍ക്കാണ് തിരിതെളിച്ചത്. എല്‍ഡിഎഫ് കണ്‍വീനര്‍ കൂടിയായ ജയരാജനെ പരസ്യമായി കുറ്റപ്പെടുത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍, ആളെപ്പറ്റിക്കാന്‍ ശ്രമിക്കുന്നവരുമായുള്ള കൂട്ടുകെട്ട് ഇ.പി ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പിണറായി പറഞ്ഞതു കൃത്യമായ മുന്നറിയിപ്പാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിനന്ദനും ശരിവച്ചതോടെ ഇ.പിയുടെ പോക്കില്‍ നേതൃത്വത്തിനുള്ള അതൃപ്തി പരസ്യമായി.

ബിജെപിയില്‍ ചേരാന്‍ നേതാക്കളുമായി ഇ.പി ചര്‍ച്ച നടത്തിയെന്ന ആരോപണം സാങ്കേതികമായി എം.വി.ഗോവിന്ദനും തള്ളിയെങ്കിലും തിരഞ്ഞെടുപ്പ് സമയത്തും പോലും ഇ.പി കാണിക്കുന്ന ജാഗ്രതക്കുറവിനെ നേതൃത്വം ഗൗരവത്തിലെടുത്തതിന്റെ തെളിവായിരുന്നു പരസ്യ പ്രതികരണം. പാര്‍ട്ടിയില്‍ തന്നെക്കാള്‍ ജൂനിയറായ എം.വി.ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായ ശേഷം ഇ.പി.ജയരാജന്‍ പലതവണ നേതൃത്വവുമായി പിണങ്ങിയിരുന്നു. എങ്കിലും നേതാക്കളാരും പരസ്യമായി അഭിപ്രായം പറഞ്ഞിരുന്നില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കൊയിലാണ്ടി ഗവണ്‍മെന്റ് കോളേജിലെ എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ അക്രമവും കൊലവിളിയും; ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി എംഎസ്എഫ്

കോഴിക്കോട് ജില്ലാ പൊലീസ് മേധാവിക്കാണ് എംഎസ്എഫ് ജില്ലാ സെക്രട്ടറി സിദ്ദീഖ് മുഹമ്മദ് പരാതി നല്‍കിയത്.

Published

on

കോഴിക്കോട് കൊയിലാണ്ടി സയ്യിദ് അബ്ദുറഹ്‌മാന്‍ ബാഫകി തങ്ങള്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളേജിനു മുമ്പില്‍ യുഡിഎസ്എഫ് പ്രവര്‍ത്തകര്‍ക്കു നേരെ കൊലവിളി മുദ്രാവാക്യം മുഴക്കിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍െക്കതിരെ പരാതിയുമായി എംഎസ്എഫ്. കോഴിക്കോട് ജില്ലാ പൊലീസ് മേധാവിക്കാണ് എംഎസ്എഫ് ജില്ലാ സെക്രട്ടറി സിദ്ദീഖ് മുഹമ്മദ് പരാതി നല്‍കിയത്.

കലാലയത്തിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ വേണ്ടിയുള്ള ശ്രമമാണ് ഇതിനു പിന്നിലെന്ന് എംഎസ്എഫ് പരാതിയില്‍ പറയുന്നു.

അരിയില്‍ ഷുക്കൂറിനെ ഓര്‍മ്മയില്ലേ എന്നും അതേ അവസ്ഥ വരുമെന്നുമായിരുന്നു ഡിവൈഎഫ്‌ഐയുടെ ഭീഷണി.

 

Continue Reading

kerala

ജലനിരപ്പ് ഉയരുന്നതിനാല്‍ വാമനപുരം, കരമന നദിക്കരയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ലെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് അറിയച്ചു.

Published

on

വാമനപുരം നദിയിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ നദിക്കരയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി. സംസ്ഥാന ജലസേചന വകുപ്പിന്റെ മൈലാംമൂട് സ്റ്റേഷനില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ജാഗ്രത നിര്‍ദേശം നല്‍കിയത്.

കേന്ദ്ര ജലകമ്മീഷന്റെ വെള്ളൈക്കടവ് സ്റ്റേഷനിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് കരമന നദിക്കരയില്‍ താമസിക്കുന്നവരോടും ജാഗ്രത പുലര്‍ത്തണെന്ന് നിര്‍ദേശം നല്‍കിയത്.

നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ലെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് അറിയച്ചു.

അധികൃതരുടെ നിര്‍ദേശമനുസരിച്ച് പ്രളയ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്നും മാറി താമസിക്കാന്‍ തയാറാവണമെന്നും അറിയിച്ചു.

Continue Reading

kerala

കണ്ണൂരില്‍ വൈദ്യുതി ലൈന്‍ പൊട്ടി ദേഹത്തുവീണ് ഷോക്കേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മലപ്പട്ടം തേക്കിന്‍കൂട്ടത്തെ കണ്ടമ്പേത്ത് തങ്കമണിയാണ് ഷോക്കേറ്റ് മരിച്ചത്.

Published

on

കണ്ണൂരില്‍ വൈദ്യുതി ലൈന്‍ പൊട്ടി ദേഹത്തുവീണ് ഷോക്കേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മലപ്പട്ടം തേക്കിന്‍കൂട്ടത്തെ കണ്ടമ്പേത്ത് തങ്കമണിയാണ് ഷോക്കേറ്റ് മരിച്ചത്. പറമ്പിലൂടെ നടക്കുന്നതിനിടെ വൈദ്യുതിക്കമ്പി ദേഹത്തുവീണാണ് മരണം.

വൈകീട്ട് അഞ്ചോടെയായിരുന്നു അപകടം. വൈദ്യുതി ലൈനില്‍നിന്ന് തീപ്പൊരി കണ്ടതിനെ തുടര്‍ന്ന് എന്താണെന്നറിയാന്‍ പുറത്തിറങ്ങിയതായിരുന്നു തങ്കമണി. ഈ സമയം വൈദ്യുതി ലൈന്‍ പൊട്ടി ദേഹത്തേക്ക് വീഴുകയായിരുന്നു.

സംസാരശേഷിയില്ലാത്ത ആളാണ് തങ്കമണി. അതുകൊണ്ടു തന്നെ അപകടമുണ്ടായത് ആരും അറിഞ്ഞില്ല. എന്നാല്‍ തങ്കമണിയെ തിരിച്ചു വരുന്നത് കാണാത്തതിനെ തുടര്‍ന്ന് കുടുംബാംഗങ്ങളും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് പറമ്പില്‍ ഷോക്കേറ്റുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് പരിയാരം മെഡി. കോളജിലേക്ക് കൊണ്ടുപോകുന്നവഴിയാണ് മരിച്ചത്. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍.

Continue Reading

Trending