കല്‍പ്പറ്റ: വയനാട്ടിലെ മേപ്പാടി ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തി. ആന്റിജന്‍ പരിശോധനയില്‍ കൂടുതല്‍ ആളുകള്‍ കൊവിഡ് പൊസിറ്റീവ് ആയതിനെ തുടര്‍ന്നാണ് നടപടി. ജില്ലയില്‍ ഇന്ന് 15 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 13 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്.