Connect with us

News

പര്‍പ്പിള്‍ മെസി

ആകാശ നീലയാണ് അര്‍ജന്റീനക്കാരുടെ ഹോം ജഴ്‌സിയുടെ നിറം. ലോകത്തിന് സുപരിചിതമായ ജഴ്‌സിയും കളറും.

Published

on

ദോഹ: ആകാശ നീലയാണ് അര്‍ജന്റീനക്കാരുടെ ഹോം ജഴ്‌സിയുടെ നിറം. ലോകത്തിന് സുപരിചിതമായ ജഴ്‌സിയും കളറും. ഖത്തര്‍ ലോകകപ്പിനെത്തുന്ന മെസിയും സംഘവും ഇന്നലെ പുതിയ എവേ ജഴ്‌സി പ്രദര്‍ശിപ്പിച്ചു. പര്‍പ്പിള്‍ നിറത്തിലുള്ള ജഴ്‌സിയാണ് ടീം എവേ മല്‍സരങ്ങള്‍ക്കായി ഉപയോഗിക്കുക. മെസിയെ കൂടാതെ ഇറ്റാലിയന്‍ സിരിയ എ യില്‍ ഏ.എസ് റോമക്കായി കളിക്കുന്ന പൗളോ ഡിബാലേയും പുതിയ എവേ ജഴ്‌സിയില്‍ ഇന്നലെ ഫോട്ടോക്ക് പോസ് ചെയ്തു.

സാധാരണ ഗതിയില്‍ അര്‍ജന്റീനക്കാര്‍ ലോകകപ്പില്‍ സ്വന്തം ജഴ്‌സിയില്‍ തന്നെയാണ് കളിക്കാറ്. എന്നാല്‍ ഒരേ നിറത്തിലുള്ള ജഴ്‌സി പരസ്പരം കളിക്കുന്ന ടീമുകള്‍ അണിയുന്ന പക്ഷം നറുക്കെടുപ്പിലുടെ ഒരു ടീമിന് ഹോം ജഴ്‌സിയും ഒരു ടീമിന് എവേ ജഴ്‌സിയും നല്‍കും.ഖത്തര്‍ ലോകകപ്പില്‍ വ്യക്തമായ സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമുകളില്‍ ഒന്നാണ് അര്‍ജന്റീന. ലാറ്റിനമേരിക്കന്‍ ലോകകപ്പ് യോഗ്യതാ മല്‍സരത്തില്‍ ഒരു മല്‍സരത്തിലും അവര്‍ തോറ്റിരുന്നില്ല,. വന്‍കരയില്‍ ബ്രസീലിന് പിറകെ രണ്ടാമതായാണ് ടീം ഫിനിഷ് ചെയ്തത്. തന്റെ അവസാന ലോകകപ്പിന് എത്തുന്ന മെസി അവസാന സീസണില്‍ രാജ്യത്തിന് രണ്ട് വലിയ കിരീടങ്ങള്‍ സമ്മാനിച്ചിരുന്നു-കോപ്പയും ഫൈനലിസിമയും. ലോകകപ്പോടെ രാജ്യന്തര കരിയര്‍ അവസാനിപ്പിക്കാനാണ് അദ്ദേഹം കൊതിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

ആലപ്പുഴയില്‍ വിവാഹ ആഘോഷത്തിനിടെ നടുറോഡില്‍ വെച്ച് കൂട്ടത്തല്ല്‌

വിവാഹം കഴിഞ്ഞ് ആഘോഷമായി നാട്ടിലേക്ക് വന്ന സംഘവും പിന്നാലെ വന്ന കാറുകാരും തമ്മിലായിരുന്നു കൂട്ട അടിപിടി

Published

on

ആലപ്പുഴ ചാരുംമൂട്ടില്‍ വിവാഹസംഘത്തിന്റെ കൂട്ടത്തല്ല്. വിവാഹം കഴിഞ്ഞ് ആഘോഷമായി നാട്ടിലേക്ക് വന്ന സംഘവും പിന്നാലെ വന്ന കാറുകാരും തമ്മിലായിരുന്നു കൂട്ട അടിപിടി. കൂട്ടത്തല്ലില്‍ 4 പേര്‍ക്ക് പരിക്കുണ്ട്. അടി മൂത്തതോടെ മെയിന്‍ റോഡില്‍ ഗതാഗതം സ്തംഭിച്ചു.

സിനിമകളെ വെല്ലുന്ന ചേസിങ്ങ് ദൃശ്യങ്ങള്‍ക്കാണ് ചാരുംമൂട്ടിലെ നാട്ടുകാര്‍ ഞായറാഴ്ച സാക്ഷ്യം വഹിച്ചത്. ഞായറാഴ്ച വൈകിട്ട് നാലരയോടെയാണ് ചാരുംമൂട്ടില്‍ നടന്ന വിവാഹത്തിന് ശേഷം വിവാഹസംഘം വീട്ടിലേക്ക് തിരിച്ചത്. വിവാഹം കഴിഞ്ഞുള്ള വരവല്ലേ, ഇപ്പോഴത്തെ ന്യൂജെന്‍ നാട്ടുനടപ്പ് അനുസരിച്ച് ഹോണടിയും ലൈറ്റ് മിന്നിക്കലും ഒക്കെ വേണമല്ലോ.

പക്ഷേ, പിന്നാലെ വരുന്ന വാഹനങ്ങളുടെ വഴി മുടക്കിയുളള ആഘോഷം മറ്റൊരു കാറിലെ യാത്രക്കാര്‍ ചോദ്യം ചെയ്തു. ചോദ്യത്തിന്റെ ടോണ്‍ മാറി വാക്കു തര്‍ക്കമായി, പിന്നെ വഴക്കായി,ഒടുവില്‍ തല്ലുമായി. തമാശപ്പടങ്ങളിലെ ക്ലീഷേ കൂട്ടത്തല്ല് സീനാണ് പിന്നെ നടുറോഡില്‍ അരങ്ങേറിയത്.

കൂട്ടത്തല്ല് അവസാനിപ്പിക്കാന്‍ പൊലീസ് വരേണ്ടി വന്നു. മുഖത്തും കൈയ്ക്കും പരുക്കേറ്റ 4 പേരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്തായാലും ഗതാഗത സ്തംഭനം ഉണ്ടാക്കിയ കല്യാണത്തല്ലില്‍ നൂറനാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

 

Continue Reading

india

അപകീർത്തികരമായ പ്രസ്താവന; കെ. ചന്ദ്രശേഖർ റാവുവിന് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിലക്ക്‌

മുഖ്യമന്ത്രി രേവന്ത് റെഡ്ഢിക്കെതിരെയുള്ള പരാമര്‍ശത്തിനാണ് വിലക്ക്.

Published

on

മുന്‍ തെലങ്കാന മുഖ്യമന്ത്രിയും ബി.ആര്‍.എസ് അധ്യക്ഷനുമായ കെ.ചന്ദ്രശേഖര്‍ റാവുവിനെ പ്രചാരത്തില്‍ നിന്ന് വിലക്കി. തെരഞ്ഞെടുപ്പ് കമ്മീഷനാണ് പ്രചാരത്തില്‍ നിന്നും 48 മണിക്കൂര്‍ വിലക്കിയത്. മുഖ്യമന്ത്രി രേവന്ത് റെഡ്ഢിക്കെതിരെയുള്ള പരാമര്‍ശത്തിനാണ് വിലക്ക്. ഇന്ന് രാത്രി 8 മണിക്ക് ചന്ദ്രശേഖര്‍ റാവുവിന്റെ വിലക്ക് നിലവില്‍ വരും.

കോണ്‍ഗ്രസ് നേതാവ് ജി നിരഞ്ജന്റെ പരാതിയില്‍ കെ ചന്ദ്രശേഖര്‍ റാവുവിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചിരുന്നു.കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ അപകീര്‍ത്തികരവും ആക്ഷേപകരവുമായ പരാമര്‍ശങ്ങളാണ് ചന്ദ്രശേഖര്‍ റാവും നടത്തിയതെന്നാണ് പരാതി.അദ്ദേഹത്തിന്റെ പ്രസ്താവന മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസില്‍ പറയുന്നു.

 

Continue Reading

india

വിവിപാറ്റ് യൂണിറ്റ് സ്ഥാനാര്‍ത്ഥി സാക്ഷ്യപ്പെടുത്തണം; ഫലപ്രഖ്യാപനത്തിന് ശേഷവും വിവിപാറ്റ് സൂക്ഷിക്കണം; തെരഞ്ഞെടുപ്പ് കമ്മിഷന്‍

സ്ഥാനാര്‍ത്ഥിയോ പ്രതിനിധിയോ വിവിപാറ്റ് സാക്ഷ്യപ്പെടുത്തണമെന്നാണ് പുതിയ പ്രോട്ടക്കോള്‍.

Published

on

ചിഹ്നം ലോഡ് ചെയ്ത വിവിപാറ്റ് യൂണിറ്റുകള്‍ സ്ഥാനാര്‍ത്ഥികളെ കൊണ്ട് സാക്ഷ്യപ്പെടുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം. ഫലപ്രഖ്യാപനത്തിന് ശേഷം വോട്ടിങ് യന്ത്രത്തിനൊപ്പം 45 ദിവസം വിവിപാറ്റ് യൂണിറ്റുകളും സ്‌ട്രോങ് റൂമില്‍ സൂക്ഷിക്കണമെന്ന നിര്‍ദേശവും തെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയിട്ടുണ്ട്. സ്ഥാനാര്‍ത്ഥിയോ പ്രതിനിധിയോ വിവിപാറ്റ് സാക്ഷ്യപ്പെടുത്തണമെന്നാണ് പുതിയ പ്രോട്ടക്കോള്‍.

വിവിപാറ്റുകള്‍ പരിശോധിക്കണമെന്ന് തെരഞ്ഞെടുപ്പില്‍ രണ്ടും മൂന്നും സ്ഥാനത്തുള്ളവര്‍ എഴുതി നല്‍കിയാല്‍ വോട്ടിങ് യന്ത്രം നിര്‍മ്മിച്ച എഞ്ചിനീയര്‍മാര്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിച്ചു.

ഏതെങ്കിലും ബൂത്തിലെ വോട്ടിങ് യന്ത്രം തിരിച്ചറിയാന്‍ സ്ഥാനാര്‍ത്ഥിയുടെ ക്രമ നമ്പര്‍ സീരിയല്‍ നമ്പറുമായി ഒത്തുനോക്കണമെന്നും എന്നതുള്‍പ്പെടെയുള്ള നിര്‍ദേശവും തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

Continue Reading

Trending