പാരീസ്: ഇന്ന് മിശിഹക്ക് 35. ഈ വയസ് ഭാഗ്യ വയസാവുമോ എന്നതാണ് അദ്ദേഹത്തിന്റെ ആരാധകരുടെ ചോദ്യം. ഖത്തര്‍ ലോകകപ്പ് അഞ്ച് മാസം അരികെ നില്‍ക്കുമ്പോള്‍ ഇത് വരെ സൂപ്പര്‍ താരത്തിന് മുത്തമിടാന്‍ കഴിയാത്ത ആ കീരീടത്തില്‍ അദ്ദേഹം മുത്തമിടുമെന്ന് ഉറച്ച് വിശ്വസിക്കുന്നു ഫാന്‍സ്.

ഗംഭീര ഫോമിലാണ് മെസിയും അര്‍ജന്റീനയും. അവസാന സീസണില്‍ രണ്ട് കരീടങ്ങള്‍ അദ്ദേഹം നേടി. കോപ്പയും ഫൈനലിസിമയും. ഇനി ലോകകപ്പ്- 35 ല്‍ അതും നേടാനായാല്‍ ഫുട്‌ബോള്‍ ഇതിഹാസങ്ങളുടെ പട്ടികയില്‍ ലിയോയുണ്ടാവും. 35-ാം പിറന്നാല്‍ മെസി ആഘോഷിക്കുന്നത് കുടുംബത്തിനൊപ്പമാണ്. സ്‌പെയിനിലെ ഇബിസയില്‍ കുടുംബസമേതം അവധിയാഘോഷത്തിലാണ് മെസി. മുന്‍ ബാര്‍സാ സുഹൃത്ത് സെസ്‌ക് ഫാബ്രിഗസും ഒപ്പമുണ്ട്.