റിയോ ഡി ജനീറോ: കോപ്പ അമേരിക്കയിലെ തോല്‍വിക്ക് ശേഷം ബ്രസീല്‍ ഫുട്‌ബോള്‍ അസോസിയേഷനേയും റഫറിയേയും വിമര്‍ശിച്ച ലയണല്‍ മെസ്സിക്ക് മറുപടിയുമായി ബ്രസീല്‍ കോച്ച് ടിറ്റെ. തോല്‍വി അംഗീകരിക്കാന്‍ മെസ്സി തയ്യാറാവണമെന്ന് ടിറ്റെ പറഞ്ഞു. കോപ്പ നടത്തുന്നത് ബ്രസീലിന് വേണ്ടിയാണെന്ന് മെസ്സി വിമര്‍ശിച്ചിരുന്നു.

മെസ്സി ബഹുമാനം കാണിക്കേണ്ടതുണ്ട്. തോല്‍വി അംഗീകരിക്കാന്‍ അദ്ദേഹം തയ്യാറാവണം. ചിലിക്കെതിരായ മത്സരത്തില്‍ മെസ്സിക്ക് ചുവപ്പ് കാര്‍ഡ് നല്‍കേണ്ടിയിരുന്നില്ല. മഞ്ഞക്കാര്‍ഡ് മതിയായിരുന്നു എന്നും ടിറ്റെ പറഞ്ഞു.

ബ്രസീല്‍ ക്യാപ്റ്റന്‍ ഡാനി ആല്‍വസും മെസ്സിയെ പരോക്ഷമായി വിമര്‍ശിച്ചു. നന്നായി കളിച്ചിട്ടാണ് ഞങ്ങള്‍ ജയിച്ചതെന്നും മറ്റുള്ളവര്‍ എന്ത് പറയുന്നുവെന്ന് നോക്കേണ്ട ആവശ്യമില്ലെന്നും ഡാനി ആല്‍വസ് പറഞ്ഞു.