Connect with us

Culture

‘ഫലസ്തീനെ പിന്തുണക്കേണ്ടത് നമ്മുടെ ധാര്‍മ്മിക ബാധ്യത’-ഫലസ്തീന് പിന്തുണ പ്രഖ്യാപിച്ച് മണ്ടേലയുടെ ചെറുമകന്‍

Published

on

ലണ്ടന്‍: ഫലസ്തീന്‍ ജനതയുടെ വിമോചന പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ച് നെല്‍സണ്‍ മണ്ടേലയുടെ ചെറുമകനും ദക്ഷിണാഫ്രിക്കന്‍ എം.പിയുമായ കോസി മണ്ടേല. ഫലസ്തീന്‍ ജനതയുടെ പോരാട്ടത്തെ പിന്തുണക്കേണ്ടത് നമ്മുടെ ധാര്‍മ്മിക ബാധ്യതയാണെന്ന് അദ്ദേഹം പറഞ്ഞു. ലണ്ടനില്‍ ഫലസ്തീന്‍ എക്‌സ്‌പോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എക്‌സ്‌പോ സംഘടിപ്പിക്കുന്നത് തടസപ്പെടുത്താന്‍ ശ്രമിച്ച ഇസ്രായേല്‍ അനുകൂല സംഘടനയായ യു.കെ ലോയേര്‍സ് ഫോര്‍ ഇസ്രായേലിനേയും കോസി മണ്ടേല വിമര്‍ശിച്ചു. മാനവികതക്കെതിരായ കുറ്റകൃത്യകളെ സംരക്ഷിക്കുന്നവരെന്നാണ് അദ്ദേഹം ഈ സംഘടനയെ വിശേഷിപ്പിച്ചത്.

kerala

തദ്ദേശ തെരഞ്ഞെടുപ്പ്; 2020 നേക്കാള്‍ പോളിംഗ് ശതമാനം കുറവ്, അന്തിമ പോളിംഗ് ശതമാനം പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സംസ്ഥാനത്ത് ആകെ 2,10,79,021 പേര്‍ വോട്ട് രേഖപ്പെടുത്തി.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിലായി നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലെ അന്തിമ പോളിംഗ് കണക്ക് പുറത്ത് വിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 73.68 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 2020 ല്‍ ഇത് 75. 95 ശതമാനമായിരുന്നു. സംസ്ഥാനത്ത് ആകെ 2,10,79,021 പേര്‍ വോട്ട് രേഖപ്പെടുത്തി. ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്ന ഡിസംബര്‍ 9ന് 70.9 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ഡിസംബര്‍ 11ന് നടന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ 76.08 ശതമാനം പോളിംഗും രേഖപ്പെടുത്തി.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലായിരുന്നു ഡിസംബര്‍ ഒന്‍പതിന് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്നത്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് രണ്ടാം ഘട്ട പോളിംഗ് നടന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത് വയനാട് ജില്ലയിലാണ്. ഇവിടെ 78.29 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ഇവിടെ ആകെ 6,47,378 പേരില്‍ 5,06,823 പേര്‍ വോട്ട് രേഖപ്പെടുത്തി. ഏറ്റവും കുറവ് വോട്ട് രേഖപ്പെടുത്തിയത് പത്തനംതിട്ടയിലാണ്. പത്തനംതിട്ടയില്‍ 66.78 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. ഏറ്റവും ഉയര്‍ന്ന പോളിംഗില്‍ രണ്ടാമത് മലപ്പുറം ജില്ലയാണ്. ഇവിടെ 77.37 ശതമാനം പോളിംഗാണ് രേഖപ്പെടുത്തി. ആകെ 36,18,851 പേരില്‍ 28,000,48 പേര്‍ വോട്ട് ചെയ്തു. മൂന്നാമതായി കോഴിക്കോട് ജില്ലയാണ്. ജില്ലയില്‍ 77.27 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 26,82,682 വോട്ടര്‍മാരില്‍ 20,72,992 പേര്‍ വോട്ട് രേഖപ്പെടുത്തി.

കണ്ണൂര്‍, പാലക്കാട് ജില്ലകളാണ് തൊട്ടുപിന്നില്‍. കണ്ണൂര്‍ ജില്ലയില്‍ 76.77 ശതമാനവും പാലക്കാട് 76.27 ശതമാനം വോട്ടും രേഖപ്പെടുത്തി. കാസര്‍കോട് 74.89 ശതമാനം പോളാണ് രേഖപ്പെടുത്തിയത്. എറണാകുളത്ത് 74.57 ശതമാനം വോട്ട് രേഖപ്പെടുത്തി. തൊട്ടുപിന്നില്‍ ആലപ്പുഴയാണ്. 73.82 ശതമാനം പോളാണ് ജില്ലയില്‍ രേഖപ്പെടുത്തിയത്. തൃശൂര്‍ ജില്ലയില്‍ 72.48 ശതമാനവും ഇടുക്കിയില്‍ 71.78 ശതമാനവും വോട്ട് രേഖപ്പെടുത്തി. കൊല്ലമാണ് ഇതിന് പിന്നില്‍. കൊല്ലത്ത് 70.35 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. കോട്ടയത്ത് 70.86 ശതമാനവും തിരുവനന്തപുരത്ത് 67.78 ശതമാനം വോട്ടും രേഖപ്പെടുത്തി. ഏറ്റവും കുറവ് വോട്ട് രേഖപ്പെടുത്തിയത് പത്തനംതിട്ടയിലാണ്. പത്തനംതിട്ടയില്‍ 66.78 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്.

 

Continue Reading

kerala

ഫ്രീസ് ചെയ്ത പണം വിട്ടുനല്‍കണം; ഹര്‍ജിയുമായി പള്‍സര്‍ സുനിയുടെ മാതാവ്

തന്റെ അക്കൗണ്ടില്‍ ഉണ്ടായിരുന്ന ഒരു ലക്ഷം രൂപ..

Published

on

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഇന്ന് മൂന്നു മണിക്ക് ശിക്ഷ വിധിക്കാനിരിക്കെ കോടതിക്ക് മുമ്പാകെ ഫ്രീസ് ചെയ്ത പണം വിട്ടുനല്‍കണമെന്ന് ചൂണ്ടിക്കാട്ടി ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ മാതാവ് കോടതിയെ സമാപിച്ചു. തന്റെ അക്കൗണ്ടില്‍ ഉണ്ടായിരുന്ന ഒരു ലക്ഷം രൂപ ഫ്രീസ് ചെയ്തിരിക്കുകയാണെന്നും വിട്ടുനല്‍കണമെന്നും അപേക്ഷയില്‍ ആവശ്യപ്പെടുന്നു.

പള്‍സര്‍ സുനി എന്ന സുനില്‍ എന്‍.എസ്. (37), മാര്‍ട്ടിന്‍ ആന്റണി (33), ബി. മണികണ്ഠന്‍ (36), വി.പി. വിജീഷ് (38), വടിവാള്‍ സലിം എന്ന എച്ച്. സലിം (29), പ്രദീപ് (31) എന്നിവരെ കേസില്‍ കുറ്റക്കാരായി കോടതി കണ്ടെത്തിയിരുന്നു. എട്ടാം പ്രതി നടന്‍ ദിലീപ് അടക്കം നാല് പ്രതികളെ കോടതി വെറുതെവിട്ടിരുന്നു.

Continue Reading

kerala

നടി ആക്രമിക്കപ്പെട്ട കേസ്; കോടതിയലക്ഷ്യ പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസുമായി ദിലീപ്

നികേഷ് കുമാര്‍, അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസ്, സംവിധായകന്‍ ബാലചന്ദ്രകുമാര്‍, ചില മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്

Published

on

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വെറുതേവിട്ടതിന് പിന്നാലെ കോടതിയലക്ഷ്യ പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസുമായി നടന്‍ ദിലീപ്. മാധ്യമപ്രവര്‍ത്തകര്‍ നികേഷ് കുമാര്‍, അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസ്, സംവിധായകന്‍ ബാലചന്ദ്രകുമാര്‍, ചില മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കെതിരെയാണ് കേസ് നല്‍കിയത്. ദിലീപിന് വേണ്ടി അഭിഭാഷകനാണ് കോടതിയലക്ഷ്യ കേസുമായി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചത്.

കോടതിയലക്ഷ്യ കേസുകള്‍ ഡിസംബര്‍ 18ന് കോടതി പരിഗണിക്കും. പള്‍സര്‍ സുനി എന്ന സുനില്‍ എന്‍.എസ്. (37), മാര്‍ട്ടിന്‍ ആന്റണി (33), ബി. മണികണ്ഠന്‍ (36), വി.പി. വിജീഷ് (38), വടിവാള്‍ സലിം എന്ന എച്ച്. സലിം (29), പ്രദീപ് (31) എന്നിവരെ കേസില്‍ കുറ്റക്കാരായി കോടതി കണ്ടെത്തിയിരുന്നു.

കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ പ്രേരണാക്കുറ്റം, തെളിവ് നശിപ്പിക്കല്‍ ഗൂഢാലോചന, ബലപ്രയോഗത്തിലൂടെ സ്ത്രീകളെ അപമാനിക്കല്‍, നഗ്നയാകാന്‍ നിര്‍ബന്ധിക്കല്‍, തൊണ്ടിമുതല്‍ ഒളിപ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍, അന്യായമായി തടവില്‍ പാര്‍പ്പിക്കല്‍, സ്വകാര്യത ലംഘിച്ച് അപകീര്‍ത്തികരമായ ചിത്രമെടുക്കല്‍, ലൈംഗികചൂണണ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പള്‍സര്‍ സുനി അടക്കമുള്ള പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇന്ന് മൂന്നു മണമിക്ക് പ്രതികളുടെ ശിക്ഷാവിധി.

 

 

Continue Reading

Trending