Connect with us

News

ലോകകപ്പിലേക്ക് ‘മിനി അത്ഭുതം’; കേപ് വെര്‍ദെയുടെ ഐതിഹാസിക വിജയം

ഫുട്‌ബോള്‍ ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായി അവര്‍ യോഗ്യത നേടിയിരിക്കുന്നു.

Published

on

കേപ് വെര്‍ദെ: അധികമാരും കേട്ടിട്ടില്ലാത്ത, ഗ്ലോബില്‍ തന്നെ കണ്ടെത്താന്‍ പ്രയാസമുള്ള ഒരു രാജ്യമാണ് കേപ് വെര്‍ദെ. പടിഞ്ഞാറന്‍ ആഫ്രിക്കന്‍ തീരത്തുള്ള ചെറിയ ദ്വീപുസമൂഹം.

ഒരിക്കല്‍ പോര്‍ച്ചുഗീസ് കോളനിയായിരുന്ന ഈ രാജ്യത്തിന്റെ ജനസംഖ്യ 6 ലക്ഷത്തില്‍ താഴെ ശരാശരി കേരളത്തിലെ ഒരു താലൂക്കിലെ ജനസംഖ്യക്ക് തുല്യം.

പക്ഷേ, ഈ ചെറുരാജ്യം ഇപ്പോള്‍ ലോകമൊട്ടാകെ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. കാരണം ഫുട്‌ബോള്‍ ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായി അവര്‍ യോഗ്യത നേടിയിരിക്കുന്നു.

ഇന്നലെ നടന്ന ആഫ്രിക്കന്‍ യോഗ്യതാ മത്സരത്തില്‍ എസ്വാതിനിയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ‘ബ്ലൂ ഷാര്‍ക്കുകള്‍’ എന്ന് വിളിപ്പേരുള്ള കേപ് വെര്‍ദെ ചരിത്രം സൃഷ്ടിച്ചത്. 2018ല്‍ ലോകകപ്പിന് യോഗ്യത നേടിയ ഐസ്ലാന്‍ഡിന് ശേഷം, ലോകകപ്പില്‍ കളിക്കുന്ന ഏറ്റവും ജനസംഖ്യ കുറഞ്ഞ രാജ്യമായും അവര്‍ മാറി.

ആഫ്രിക്കന്‍ യോഗ്യതാ റൗണ്ടിലെ ഗ്രൂപ്പ് ഡി മത്സരങ്ങളില്‍ പത്ത് കളികളില്‍ ഏഴില്‍ ജയം നേടി 23 പോയിന്റുമായി കേപ് വെര്‍ദെ മുന്നിലെത്തി. കാമറൂണ്‍, ലിബിയ, എസ്വാതിനി എന്നിവരെ പിന്നിലാക്കി അവര്‍ ലോകകപ്പിന് ടിക്കറ്റെടുത്തു.

ഫിഫ റാങ്കിംഗില്‍ 70-ാം സ്ഥാനത്തുള്ള ഇവരുടെ ടീമില്‍ യൂറോപ്പിലെ ടോപ്പ് 5 ലീഗുകളില്‍ കളിക്കുന്ന ഒരേയൊരു താരമുണ്ട് സ്‌പെയിനിലെ വിയ്യാറയലിന് വേണ്ടി പ്രതിരോധം നയിക്കുന്ന ലോഗന്‍ കോസ്റ്റ. ബാക്കിയുള്ളവര്‍ പോര്‍ച്ചുഗല്‍, തുര്‍ക്കി, സൗദി അറേബ്യ, യു.എ.ഇ, ഹംഗറി, റഷ്യ, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങളിലായി വിവിധ ക്ലബ്ബുകളില്‍ കളിക്കുന്നു.

ഇവരുടെ നേട്ടം ഫുട്‌ബോളിലെ ‘ഡേവിഡ് ്‌ െഗൊലിയാത്ത്’ കഥകളില്‍ പുതു അധ്യായം ചേര്‍ത്തിരിക്കുകയാണ്.

അതേസമയം, മറ്റൊരു ചെറിയ രാജ്യം കൂടി ഫുട്‌ബോള്‍ ലോകത്ത് ശ്രദ്ധേയമായി ഫറോവൈലന്‍ഡ്‌സ്. വടക്കന്‍ അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഈ ദ്വീപ് രാജ്യത്തിന്റെ ജനസംഖ്യ വെറും 54,900 മാത്രമാണ് ഒരു വലിയ സ്റ്റേഡിയത്തിന്റെ ഇരിപ്പിട ശേഷിയ്ക്ക് തുല്യം!

യൂറോപ്യന്‍ യോഗ്യതയിലെ ഗ്രൂപ്പ് എല്ലില്‍ മത്സരിക്കുന്ന ഫറോവൈലന്‍ഡ്‌സ്, ചെക്ക് റിപ്പബ്ലിക്കിനെ 21ന് തോല്‍പ്പിച്ച് ലോകകപ്പ് യോഗ്യതയിലേക്കുള്ള പ്രതീക്ഷ പുതുക്കിയിരിക്കുകയാണ്. ഗ്രൂപ്പില്‍ ഒന്നാമതുള്ള ക്രൊയേഷ്യയ്ക്കു പിന്നില്‍, പ്ലേഓഫ് വഴി കടക്കാനുള്ള സ്വപ്നത്തിലാണ് അവര്‍. ഫിഫ റാങ്കിംഗില്‍ ഇവര്‍ ഇപ്പോള്‍ 136-ാം സ്ഥാനത്താണ്.

ലോക ഫുട്‌ബോളില്‍ ശക്തി, പണം, ജനസംഖ്യ ഇവയെല്ലാം മേല്പ്പട്ടിടുന്ന കാലത്ത്, ഈ ചെറിയ രാജ്യങ്ങളുടെ അത്ഭുതം ലോകത്തിന് തന്നെ പ്രചോദനമാകുകയാണ്.

kerala

ടി പി വധക്കേസ്;പ്രതി ജ്യോതിബാബുവിന് ജാമ്യം നല്‍കാനാകില്ല: സുപ്രീംകോടതി

കൊലപാതക കേസ് ആയതുകൊണ്ട് വിചാരണക്കോടതിയിലെ രേഖകള്‍ പരിശോധിക്കണമെന്ന് കോടതി വ്യക്തമാക്കി.

Published

on

ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി ജ്യോതി ബാബുവിന് എളുപ്പത്തില്‍ ജാമ്യം നല്‍കാന്‍ സാധിക്കില്ലെന്ന് സുപ്രീംകോടതി. കൊലപാതക കേസ് ആയതുകൊണ്ട് വിചാരണക്കോടതിയിലെ രേഖകള്‍ പരിശോധിക്കണമെന്ന് കോടതി വ്യക്തമാക്കി. രേഖകള്‍ പരിശോധിച്ച ശേഷം ജാമ്യാപേക്ഷയില്‍ തീരുമാനമെടുക്കാമെന്നും കോടതി അറിയിച്ചു. ആവശ്യമായ നടപടി സ്വീകരിക്കാന്‍ രജിസ്ട്രാര്‍ക്ക് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി. ഡയാലിസിസിന് വിധേയനാകണമെന്നും വിദഗ്ധ ചികിത്സ ആവശ്യമാണെന്നുമായിരുന്നു ജ്യോതി ബാബുവിന്റെ വാദം.

ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ എംഎല്‍എയും ജാമ്യം നല്‍കുന്നതിനെ എതിര്‍ത്തു. ജ്യോതിബാബുവിന് ജാമ്യം നല്‍കുന്നത് അപകടകരമെന്ന് വ്യക്തമാക്കി കെ കെ രമ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.

Continue Reading

kerala

വെള്ളാപ്പള്ളിയുടെ നോമിനിയെ സ്ഥാനാര്‍ത്ഥിയാക്കി; മാരാരിക്കുളത്ത് സിപിഎമ്മില്‍ പൊട്ടിത്തെറി

മൂന്ന് ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ രാജിക്കത്ത് നല്‍കി

Published

on

ആലപ്പുഴ: മാരാരിക്കുളത്ത് സിപിഎമ്മില്‍ പൊട്ടിത്തെറി. മൂന്ന് ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ രാജിക്കത്ത് നല്‍കി. മാരാരിക്കുളം ചെത്തി ലോക്കല്‍ കമ്മിറ്റിയിലാണ് തര്‍ക്കം. വാര്‍ഡ് കമ്മിറ്റി തെരഞ്ഞെടുത്ത ആളെ സ്ഥാനാര്‍ത്ഥി ആക്കിയില്ലെന്നും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നോമിനിയെ സ്ഥാനാര്‍ത്ഥിയാക്കിയെന്നുമാണ് ആരോപണം.

Continue Reading

kerala

മൂവാറ്റുപുഴയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു

മൂവാറ്റുപുഴയില്‍ നിന്ന് മടങ്ങുകയായിരുന്ന ഇവര്‍ സഞ്ചരിച്ച ബൈക്ക് മിങ്കുന്നം പള്ളിക്കു സമീപം നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞുവീണതാണ് അപകട കാരണം

Published

on

മൂവാറ്റുപുഴ: മൂവാറ്റുപുഴകൂത്താട്ടുകുളം എം.സി. റോഡില്‍ മിങ്കുന്നത്ത് ഞായറാഴ്ച രാത്രി നടന്ന അപകടത്തില്‍ രണ്ട് യുവാക്കളുടെ ജീവന്‍ നഷ്ടമായി. ആറൂര്‍ മൂഞ്ഞേലിലെ ആല്‍ബിന്‍ (16), കൈപ്പം തടത്തില്‍ ശ്യാംജിത്ത് (21) എന്നിവരാണ് മരിച്ചത്.

മൂവാറ്റുപുഴയില്‍ നിന്ന് മടങ്ങുകയായിരുന്ന ഇവര്‍ സഞ്ചരിച്ച ബൈക്ക് മിങ്കുന്നം പള്ളിക്കു സമീപം നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞുവീണതാണ് അപകട കാരണം. സ്ഥലത്തേക്ക് ഓടിയെത്തിയ നാട്ടുകാര്‍ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Continue Reading

Trending