Culture
ന്യൂനപക്ഷ സ്കോളര്‍ഷിപ്പില്‍ വന്‍കുറവ് വരുത്തി കേന്ദ്രം
ന്യൂഡല്‍ഹി:മുസ്ലിംകള് ഒരു കയ്യില്‍ ഖുര്‍ആനും മറുകയ്യില്‍ കമ്പ്യൂട്ടറുമേന്തണമെന്നാണ് തങ്ങളുടെ ആവശ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹിയില്‍ നടന്ന ഇസ്ലാമിക് ഹെറിറ്റേജ്, പ്രമോട്ടിങ് അണ്ടര്‍സ്റ്റാന്റിങ് ആന്റ് മോഡറേഷന് എന്ന പരിപാടിയില്‍ നടത്തിയ പ്രസംഗത്തിലെ വാക്കുകളാണിത്. എന്നാല്‍ ശാക്തീകരണമെന്നത് വെറും വാക്ക് മാത്രമാണെന്ന് ന്യൂനപക്ഷ വകുപ്പില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എല്ലാവര്‍ക്കുമൊപ്പം എല്ലാവര്ക്കും വികസനമെന്നത് വാക് ചാതുര്യം മാത്രമാണെന്ന് തെളിയിക്കുന്നതാണ് ന്യൂനപക്ഷ വികസന മന്ത്രാലയത്തില്‍ നിന്നും ലഭ്യമായ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷമുളള നാലു വര്‍ഷം വിതരണം ചെയ്ത ന്യനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുളള സ്കോളര്‍ഷിപ്പില്‍ വന്‍ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെ വിദ്യാലയങ്ങളില്‍ നിന്നുള്ള കൊഴിഞ്ഞു പോക്ക് അവസാനിപ്പിക്കാനും വിദ്യാഭ്യാസ പുരോഗതിയും ലക്ഷ്യമിട്ട് മെറിറ്റ് കം മീന്‍സ് സ്കോളര്‍ഷിപ്പ്, പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പ്, പ്രീ മെട്രിക് സ്കോളര്‍ഷിപ്പ് എന്നീ മൂന്ന് സ്കോളര്‍ഷിപ്പ് പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളത്. അപേക്ഷകരുടെ എണ്ണത്തില്‍ വന്‍ വര്‍ധന ഉണ്ടായിട്ടും അനുവദിച്ചത് വളരെ കുറച്ച് സ്കോളര്‍ഷിപ്പുകളാണെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. പ്രിമെട്രിക് വിഭാഗത്തില്‍ 2013-14 വര്‍ഷത്തില്‍ 77 ലക്ഷം സ്കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്ത സ്ഥാനത്ത് കഴിഞ്ഞ വര്‍ഷം വിതരണം ചെയ്തത് 44 ലക്ഷം സ്കോളര്‍ഷിപ്പുകളാണെന്ന് വിവരാവകാശ രേഖകള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം 96,50,248 കുട്ടികള്‍ സ്കോളര്‍ഷിപ്പിനായി അപേക്ഷിച്ചെങ്കിലും 44,74,452 പേ ര്‍ക്ക് മാത്രമാണ് ലഭിച്ചത്.
പ്രിമെട്രിക് വിഭാഗത്തില്‍ സ്കോളര്‍ഷിപ്പിനായി കഴിഞ്ഞ വര്‍ഷം അപേക്ഷിച്ചത് 17 ലക്ഷം വിദ്യാര്‍ത്ഥികളാണ്, ലഭിച്ചതാകട്ടെ 6,06,282 വിദ്യാര്‍ത്ഥികള്‍ക്കും. മോദി അധികാരത്തിലെത്തുന്നതിന് തൊട്ടുമുന്‍പുളള വര്‍ഷത്തില്‍ (2013-14) 13 ലക്ഷം കുട്ടികളാണ് സ്കോളര്‍ഷിപ്പിന് അപേക്ഷിച്ചത്. ഇതില്‍ 8,90,467 കുട്ടികള്‍ക്കും സ്കോളര്‍ഷിപ്പ് ലഭിച്ചിരുന്നു. പ്രൊഫഷണല്‍ കോഴ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുളള ധനസഹായത്തില്‍ വലിയ വത്യാസം വന്നിട്ടില്ലെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
ഈ വിഭാഗത്തില്‍ അപേക്ഷകരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്. 2013-14 ല്‍ 3,26,723 അപേക്ഷകര്‍ ഉണ്ടായിടത്ത് 2,49,229 പേരാണ് കഴിഞ്ഞ വര്‍ഷം അപേക്ഷിച്ചത്. ഇതില്‍ 1,09,632 പേര്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കിയിട്ടുണ്ട്. സ്കോളര്‍ഷിപ്പുകള്‍ നേരിട്ടെത്തിക്കുന്നതിനാലാണ് എണ്ണത്തില്‍ കുറവ് വന്നതെന്നാണ് ന്യൂനപക്ഷ കാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിയുടെ വിശദീകരണം.
എന്നാല്‍ അപേക്ഷകരുടെ എണ്ണത്തിലുണ്ടായ ഭീമമായ വര്‍ധന മന്ത്രിയുടെ വാദത്തെ ഖണ്ഡിക്കുന്നതാണ്. 2014-15 വര്‍ഷത്തില്‍ പ്രീമെട്രിക് വിഭാഗത്തിലെ സ്കോളര്‍ഷിപ്പിനായി 1100 കോടി രൂപയാണ് മോദി വകയിരുത്തിയത്. മുന്‍വര്‍ഷത്തെ 950 കോടിയില്‍ നിന്നായിരുന്നു ഈ വര്‍ധന.
മെറിറ്റ് കം മീന്‍സ് സ്കോളര്‍ഷിപ്പിന് മുന്‍ വര്‍ഷത്തെ 270 കോടിയില്‍ നിന്നും 335 കോടിയായും പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പ് തുക 548 കോടിയില്‍ നിന്നും 598 കോടിയായും ഉയര്‍ത്തിയിരുന്നു. എന്നാല്‍ തുടര്‍ന്നുളള വര്‍ഷങ്ങളില്‍ ഇത് കുറച്ചു.
നിലവില്‍ യുപിഎ സര്‍ക്കാര്‍ അവസാന വര്‍ഷം അനുവദിച്ച അതേ തുകയാണ് മോദിയും നല്‍കുന്നത്. മറ്റു സ്കോളര്‍ഷിപ്പുകള്‍ക്കും ഇതേ ഗതിയാണ്. എന്നാല്‍ ഇത് 2015-16ല്‍ യഥാക്രമം 1040, 335, 550 കോടി എന്നിങ്ങനെയായി കുറഞ്ഞു. 2016-17ലാവട്ടെ 931, 335, 550കോടിയായും 2017-18ല്‍ 950, 393.54, 550 കോടി എന്നിങ്ങനെയാണ് അനുവദിച്ചതെന്നും വിവരാവകാശം വഴി ലഭിച്ച മറുപടിയില്‍ പറയുന്നു.
kerala
ശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്
ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ സി.പി.എം നേതാവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും എം.എല്‍.എയുമായിരുന്ന പത്മകുമാറിന്റെ അറസ്റ്റോടെ കേരളം അമ്പരന്നു നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ള നടന്നത് സിപിഎമ്മിന്റെ അറിവോടെയാണെന്നെന്നും സതീശന് പറഞ്ഞു. കടകംപള്ളി സുരേന്ദ്രനെയാണ് ഇനി ചോദ്യം ചെയ്യേണ്ടതെന്നും മന്ത്രി വാസവനും അറിവുണ്ടെന്നും വി.ഡി സതീശന് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യമന്ത്രി പിണറായി വിജയന് എന്തുകൊണ്ട് മൗനം പാലിക്കുന്നു. സ്വന്തം നേതാക്കള്‍ ജയിലിലേക്ക് പോകുമ്പോള്‍ പാര്‍ട്ടിക്ക് ഒരു കുഴപ്പവുമില്ലെന്ന് പറയാന്‍ എം.വി ഗോവിന്ദന് മാത്രമേ കഴിയൂവെന്നും വി.ഡി സതീശന് പരിഹസിച്ചു. എന്തുകൊണ്ട് ദേവസ്വം ബോര്‍ഡ് പോറ്റിക്കെതിരെ പരാതി നല്‍കിയില്ലെന്നും പോറ്റി കുടുങ്ങിയാല്‍ പലരും കുടുങ്ങും എന്ന് സിപിഎമ്മിന് അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Film
‘ഹനുമാനെ വിശ്വസിക്കുന്നില്ല’; രാജമൗലിയുടെ പ്രസ്താവനയില്‍ പരാതി
ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്
വാരണസി: ചലച്ചിത്ര സംവിധായകന് എസ്.എസ്. രാജമൗലി നടത്തിയ പ്രസ്താവന വിവാദത്തില്‍. വരാനിരിക്കുന്ന ‘വാരണസി’ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചടങ്ങില്‍’ എനിക്ക് ദൈവമായ ഹനുമാനില്‍ വിശ്വാസമില്ല’ എന്ന രാജമൗലിയുടെ വാക്കുകളാണ് വിവാദത്തിന് ഇടയായത്. ഈ പ്രസ്താവന ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ നവംബര്‍ 15ന് നടന്ന ‘ Globe Trotter ‘ എന്നാണ് ഇവന്റ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത വന്‍ വേദിയില്‍ ചിത്രത്തിന്റെ ടീസറും ‘കുംബ’ എന്ന ടൈറ്റിലും പുറത്തിറക്കിയിരുന്നു. സാങ്കേതിക പ്രശ്നങ്ങള്‍ നേരിട്ട സമയത്താണ് രാജമൗലി വിവാദമായി മാറിയ പ്രസ്താവന നടത്തിയതെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ‘സംവിധായകന് രാജമൗലി ഹിന്ദു മതവികാരങ്ങളെ വൃണപ്പെടുത്തി എന്നാരോപിച്ച് പരാതി ലഭിച്ചിട്ടുണ്ട്. ഇതുവരെ കേസായി രജിസ്റ്റര്‍ ചെയ്തിട്ടില്ല.
സംഭവത്തിന്റെ നിജസ്ഥിതി പരിശോധിച്ചു വരുന്നു’ എന്ന് വാരണസി പൊലീസിന്റെ വക്താവ് അറിയിച്ചു. ചടങ്ങില്‍ പ്രധാന താരങ്ങള്‍ ആയിരുന്ന മഹേഷ് ബാബു, പൃഥ്വിരാജ് സുകുമാരന്‍, പ്രിയങ്ക ചോപ്ര എന്നിവരുടെ സാന്നിധ്യം ഇവന്റിനെ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമാക്കി. ചിത്രത്തില്‍ പ്രിയങ്ക ചോപ്ര മന്ദാകിനിയായി, പൃഥ്വിരാജ് സുകുമാരന്‍ കുംബയായി പ്രത്യക്ഷപ്പെടും. 2027ലെ സങ്ക്രാന്തി റിലീസിനായി ‘വാരണസി’ ഒരുക്കപ്പെടുന്നുണ്ട്. എന്നാല്‍ ചിത്രത്തെക്കാള്‍ വലിയ ചര്‍ച്ചയാകുന്നത് സംവിധായകന്റെ പ്രസ്താവനയും അതിനുശേഷം ഉയര്‍ന്ന പ്രതിഷേധങ്ങളുമാണ്.
Film
മമ്മൂട്ടി-വിനായകന് ചിത്രം ‘കളങ്കാവല്‍’: വിനായകന് ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്
ണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന് ചെയ്യാനായില്ല.
മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കളങ്കാവല്‍’യെ കുറിച്ച് സംവിധായകന് ജിതിന് കെ. ജോസ് രസകരമായ വിവരങ്ങള്‍ പങ്കുവെച്ചു. സംവിധായകന്റെ പറയുന്നതനുസരിച്ച്, ഇപ്പോള്‍ വിനായകന് അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ആദ്യം പൃഥ്വിരാജിനെക്കായിരുന്നാണ് പദ്ധതിയിട്ടിരുന്നത്. രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന് ചെയ്യാനായില്ല. തുടര്‍ന്ന് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രം വിനായകനായി മാറി. വേഷനിര്‍ണ്ണയത്തിനെക്കുറിച്ചും സംവിധായകന് പറഞ്ഞു. ഒരുകഥാപാത്രത്തിന് മമ്മൂട്ടി ഏറ്റവും അനുയോജ്യനാണെന്ന് തോന്നിയതിനാല്‍ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിവേക് ദാമോദരന്‍ വഴിയാണ് മമ്മൂട്ടിയെ സമീപിച്ചത്. ഇതിനകം തന്നെ തങ്ങള്‍ക്ക് മനസ്സിലുണ്ടായിരുന്നതുപോലെ തന്നെയാണ് പൃഥ്വിരാജും ആ വേഷം മമ്മൂക്ക ചെയ്യണം എന്ന് നിര്‍ദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജിതിന് കെ. ജോസ് പറഞ്ഞു പോലെ, വിനായകന് അവതരിപ്പിച്ച വേഷം തന്നെയാണ് ആദ്യം പൃഥ്വിരാജിന് പരിഗണിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ‘കളങ്കാവല്‍’ നവംബര്‍ 27ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.
-
india1 day agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
GULF1 day agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
kerala3 days agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala23 hours agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
india23 hours agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala21 hours agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
kerala19 hours agoതൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി

