kerala
ന്യൂനപക്ഷ ക്ഷേമ വകുപ്പിനെ പൂട്ടിക്കെട്ടാന്‍ ശ്രമം
ഒറ്റക്കു 303 എം.പിമാരുടെ ഭൂരിപക്ഷമുള്ളപ്പോള്‍ എന്തിന് പാര്‍ലമെന്റില്‍പോയി സമയം പാഴാക്കി പ്രതിപക്ഷത്തിന്റെ പരാതിയും പരിഭവവും കേള്‍ക്കണം, അതൊന്നും ആവശ്യമില്ല എന്ന ധാര്‍ഷ്ട്യമാണ് മോദിയെ നയിക്കുന്നത്.
രാജ്യത്തെ മുസ്ലിംകളാദി ന്യൂനപക്ഷ വിഭാഗങ്ങളുടെ ശോച്യാവസ്ഥ കണക്കിലെടുത്താണ് 2004-ല്‍ മന്‍മോഹന്‍സിങ് സര്‍ക്കാര്‍ നിയോഗിച്ച സച്ചാര്‍ കമ്മിറ്റിയുടെ ശുപാര്‍ശകളുടെ വെളിച്ചത്തില്‍ നടപ്പിലാക്കിയ ന്യൂനപക്ഷക്ഷേമ പദ്ധതികള്‍ ഒന്നൊന്നായി 2014 -ല്‍ അധികാരത്തിലെത്തിയ നരേന്ദ്രമോദി സര്‍ക്കാര്‍ പൊളിച്ചടുക്കികൊണ്ടിരിക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. 2019ല്‍ കിട്ടിയ ഒറ്റക്കുള്ള ഭൂരിപക്ഷം ബി.ജെ.പിയെ മത്തുപിടിപ്പിച്ചിരിക്കയാല്‍ അവര്‍ക്കിഷ്ടമല്ലാത്ത ന്യൂനപക്ഷത്തെ ഇല്ലാതാക്കാന്‍ നീതിയോ, ന്യായമോ, ഭരണഘടനയോ യാതൊന്നും നോക്കുന്നില്ല.
ഇത്തവണ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ ന്യൂനപക്ഷ മന്ത്രാലയത്തിനു അനുവദിച്ച വിഹിതത്തില്‍ കഴിഞ്ഞ തവണത്തേക്കാള്‍ രണ്ടായിരത്തോളം കോടി രൂപയുടെ കുറവു വരുത്തിയിരിക്കുകയാണ്. ഇതിനെതിരെ കേരളത്തില്‍ നിന്നുളള യു.ഡി.എഫ് എം.പിമാര്‍ പാര്‍ലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമക്കു താഴെ പ്രതിഷേധം അറിയിച്ചിരുന്നു.
ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗ് പ്രസിഡന്റായിരുന്ന മുഹമ്മദ് ഇസ്മായില്‍ സാഹിബിന്റെ പ്രസംഗത്തിന് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ്് ജവഹര്‍ലാല്‍ നെഹ്റു പാര്‍ലമെന്റില്‍ കാതോര്‍ക്കുമായിരുന്നുവത്രെ. കാരണം ഖാഇദെമില്ലത്ത് (സമുദായ മാര്‍ഗദര്‍ശി) എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഇസ്മായില്‍ സാഹിബ് ചൂണ്ടിക്കാണിച്ച വിഷയമായിരുന്നു അതിന് കാരണം. പ്രബല ന്യൂനപക്ഷമായ മുസ്ലിം സമുദായത്തിന്റെ യഥാര്‍ത്ഥ പ്രശ്നമെന്ന് നെഹ്റുവിന് നല്ല ബോധ്യമുണ്ടായിരുന്നു. പ്രധാനമന്ത്രി മോദിയെ അതുമായി തട്ടിച്ചുനോക്കുമ്പോള്‍ ഒറ്റക്കു 303 എം.പിമാരുടെ ഭൂരിപക്ഷമുള്ളപ്പോള്‍ എന്തിന് പാര്‍ലമെന്റില്‍പോയി സമയം പാഴാക്കി പ്രതിപക്ഷത്തിന്റെ പരാതിയും പരിഭവവും കേള്‍ക്കണം, അതൊന്നും ആവശ്യമില്ല എന്ന ധാര്‍ഷ്ട്യമാണ് മോദിയെ നയിക്കുന്നത്.
ടി.എ അബ്ദുല്‍ വഹാബ്
തിരുവനന്തപുരം
kerala
ശബരിമലയിലെ തിരക്ക് സ്വന്തം കെടുകാര്യസ്ഥത മറച്ചുവെക്കാനുള്ള സര്‍ക്കാറിന്റെ നീക്കത്തിനിടെ ഉണ്ടാക്കിവെച്ച പിടിപ്പുകേട്; കെ.സി വേണുഗോപാല്‍
ഇനിയെങ്കിലും യുദ്ധകാലാടിസ്ഥാനത്തില്‍ തയ്യാറെടുപ്പുകള്‍ നടത്തണമെന്നും കെ.സി വേണുഗോപാല്‍ ആവശ്യപ്പെട്ടു.
ശബരിമലയില്‍ സര്‍ക്കാര്‍ ഉത്തരവാദിത്ത ബോധമില്ലാതെ പെരുമാറിയെന്നും നിരുത്തരവാദപരമായ സമീപനം കാരണമാണ് ഇന്നത്തെ അസാധാരണമായ തിരക്കുണ്ടായതെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ റിവ്യൂ മീറ്റിങുകളൊന്നും നടന്നില്ല. ചെയ്യേണ്ട കാര്യങ്ങളൊന്നും സര്‍ക്കാര്‍ ചെയ്തില്ല. ഇനിയെങ്കിലും യുദ്ധകാലാടിസ്ഥാനത്തില്‍ തയ്യാറെടുപ്പുകള്‍ നടത്തണമെന്നും കെ.സി വേണുഗോപാല്‍ ആവശ്യപ്പെട്ടു.
‘സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണമായ നിരുത്തരവാദപരമായ സമീപനം കാരണമാണ് ഇന്നത്തെ അസാധാരണമായ തിരക്ക്. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നിന്ന് മുഖം രക്ഷിക്കാനുള്ള ശ്രമങ്ങള്‍ക്കിടെ ഇക്കാര്യം ഇവര്‍ പൂര്‍ണമായും അവഗണിക്കുകയായിരുന്നു. മുന്‍കാലങ്ങളിലൊക്കെ എത്ര റിവ്യൂ മീറ്റിങുകള്‍ നടത്താറുണ്ട്. എല്ലാ ഏജന്‍സികളെയും വിളിച്ചുകൂട്ടി സാധാരണ റിവ്യൂ മീറ്റിങുകള്‍ നടത്താറുണ്ട്. എന്നാല്‍, ഇത്തവണ അതൊന്നും കണ്ടില്ല.’ കെ.സി പറഞ്ഞു.
തെരഞ്ഞെടുപ്പിനെ കുറ്റം പറഞ്ഞതുകൊണ്ട് മാത്രം ഒന്നും ആയില്ല, സ്വന്തം കെടുകാര്യസ്ഥത മറച്ചുവെക്കാനുള്ള ശ്രമത്തിനിടെ ഉണ്ടാക്കിവെച്ച പിടിപ്പുകേടാണ് ഇന്നത്തെ ശബരിമലയിലെ തിരക്കെന്നും കെ.സി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.
വൃശ്ചിക പുലരിയില്‍ നിരവധി ഭക്തരാണ് ശബരിമലയിലേക്ക് എത്തിച്ചേര്‍ന്നത്. ഇന്നലെ മാത്രം മല കയറിയത് ഒരു ലക്ഷത്തിലധികം തീര്‍ഥാടകരാണ്. തിക്കിലും തിരക്കിലും പെട്ട് ഒരാള്‍ കുഴഞ്ഞ് വീണ് മരിച്ചിരുന്നു. കോഴിക്കോട് കൊയിലാണ്ടി സ്വദേശിനിയായ സതിയാണ് മരിച്ചത്. ഇവരുടെ മൃതദേഹം പമ്പ ഗവണ്മെന്റ് ആശുപത്രിയിലേക്ക് മാറ്റി. നടപ്പന്തല്‍, അപ്പാച്ചിമേട്, മരക്കൂട്ടം, ശരംകുത്തി, എന്നിവിടങ്ങളില്‍ കനത്ത ക്യൂ തുടരുകയാണ്.
kerala
കേബിള്‍ ടി.വി പങ്കാളിത്ത വാഗ്ദാനത്തില്‍ ഏഴുലക്ഷം തട്ടിയ യുവാവ് അറസ്റ്റില്‍
കേബിള്‍ ടി.വി നെറ്റ് വര്‍ക്കില്‍ പങ്കാളിത്തം നല്‍കാമെന്ന വ്യാജവാഗ്ദാനത്തില്‍ നിന്നാണ് ഏഴുലക്ഷം രൂപ തട്ടിയെടുത്ത യുവാവിനെ വണ്ടിപ്പെരിയാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
കുമളി: കേബിള്‍ ടി.വി നെറ്റ് വര്‍ക്കില്‍ പങ്കാളിത്തം നല്‍കാമെന്ന വ്യാജവാഗ്ദാനത്തില്‍ നിന്നാണ് ഏഴുലക്ഷം രൂപ തട്ടിയെടുത്ത യുവാവിനെ വണ്ടിപ്പെരിയാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇടുക്കി കൊച്ചറ സ്വദേശിയായ വിമോന്‍ (35) ആണ് പിടിയിലായത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് വണ്ടിപ്പെരിയാര്‍ വാളാര്‍ഡി, വള്ളക്കടവ് പ്രദേശത്തെ ഗ്ലോബല്‍ ടി.വി നെറ്റ് വര്‍ക്കില്‍ പങ്കാളിത്തവും ലാഭവിഹിതവും വാഗ്ദാനം ചെയ്ത് സ്ത്രീയോട് ഏഴുലക്ഷം രൂപ വാങ്ങിയെന്നാണ് പൊലീസ് അറിയിച്ചത്. എന്നാല്‍ കരാറനുസരിച്ച് ലാഭവിഹിതം നല്കാതിരുന്നതിനാല് തുക ആവശ്യപ്പെട്ടപ്പോള്‍ പോലും തിരികെ നല്‍കാത്തതിനെ തുടര്‍ന്ന് പരാതി നല്‍കിയിരുന്നു. വണ്ടിപ്പെരിയാര്‍ എസ്.ഐ ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പിന്നീട് പ്രതിയെ പീരുമേട് കോടതിയില്‍ ഹാജരാക്കി.
kerala
മരണപ്പെട്ട ഒമ്പതുകാരനെ അവഹേളിച്ച് ഫേസ്ബുക്കില്‍ കമന്റ്; യുവാവിനെ സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തു
സംഭവവിവരം അറിയിച്ച് മുരളി കൃഷ്ണന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിവരത്തിനടിയിലാണ് ആകാശ് അശ്ലീല കമന്റ് രേഖപ്പെടുത്തിയത്.
ആലപ്പുഴ: പുന്നപ്രയില്‍ സൈക്കിളില്‍ പോകുന്നതിനിടെ കാറിടിച്ച് മരിച്ച ഒമ്പതു വയസ്സുകാരനായ മുഹമ്മദ് സഹിലിനെതിരെ ഫേസ്ബുക്കില്‍ അശ്ലീല കമന്റിട്ട കേസില്‍ കൊല്ലം ശൂരനാട് സ്വദേശി ആകാശ് ശശിധരനെ സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബര്‍ മൂന്നിനായിരുന്നു മുഹമ്മദ് സഹിലിന്റെ ദാരുണ മരണവുമായി ബന്ധപ്പെട്ട അപകടം. സംഭവവിവരം അറിയിച്ച് മുരളി കൃഷ്ണന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിവരത്തിനടിയിലാണ് ആകാശ് അശ്ലീല കമന്റ് രേഖപ്പെടുത്തിയത്. ഇത് കണ്ടതോടെ കുടുംബം ശക്തമായി പ്രതികരിച്ചു. മരണശേഷം നടന്ന ചടങ്ങുകളില്‍ പങ്കെടുക്കാന്‍ വിദേശത്തായതിനാല്‍ സാധിക്കാതിരുന്ന സഹിലിന്റെ പിതാവ് അബ്ദുസലാം പിന്നീട് നാട്ടിലെത്തിയപ്പോള്‍ സുഹൃത്ത് പങ്കുവെച്ച പോസ്റ്റിന് കീഴെയുള്ള ആക്ഷേപഹാസ്യമൂല്യമായ കമന്റ് ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് അബ്ദസലാം പുന്നപ്ര പൊലീസിലും സൈബര്‍ സെല്ലിലും പരാതി നല്കി. പരാതി അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിനൊടുവിലാണ് ആകാശിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
-
india22 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF1 day agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News23 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india3 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala3 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala22 hours agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി

