ദുബായ്: രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) വനിതാ താരങ്ങളുടെ റാങ്കിങ്ങില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജ് രണ്ടാം സ്ഥാനത്ത്. ബാറ്റിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള ഓസീസ് ക്യാപ്റ്റന്‍ മെഗ് ലാന്നിങ്ങിനേക്കാള്‍ അഞ്ചു പോയിന്റ് മാത്രം പിന്നിലാണ് മിതാലി.

ലോകകപ്പിലെ തകര്‍പ്പന്‍ ഫോമിലൂടെയാണ് ഇന്ത്യന്‍ ബാറ്റ്‌സ്‌വിമന്‍ ഒന്നാംറാങ്കിലേക്ക് അടുക്കുന്നത്. ന്യൂസീലന്‍ഡിനെതിരായ അവസാന മല്‍സരത്തില്‍ സെഞ്ചുറി നേടിയ മിതാലി ഇന്ത്യയെ സെമിയിലെത്തിച്ചിരുന്നു.