Connect with us

kerala

‘വി.വി.ഐ.പി സുരക്ഷ പ്രധാനം’; മിവ ജോളിക്കെതിരായ പൊലീസ് അതിക്രമത്തില്‍ നടപടിയില്ല

കളമശേരി സി.ഐയുടേത് സ്വഭാവിക നടപടി മാത്രമാണെന്നും വി.ഐ.പി സുരക്ഷയാണ് ഏറ്റവും പ്രധാനമെന്നും കൊച്ചി സിറ്റി പൊലീസ് വിലയിരുത്തി

Published

on

കെ.എസ്.യു പ്രവര്‍ത്തക മിവ ജോളിയെ അക്രമിച്ചതില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണ്ടെന്ന് തീരുമാനം. കളമശേരി സി.ഐയുടേത് സ്വഭാവിക നടപടി മാത്രമാണെന്നും വി.ഐ.പി സുരക്ഷയാണ് ഏറ്റവും പ്രധാനമെന്നും കൊച്ചി സിറ്റി പൊലീസ് വിലയിരുത്തി. മിവയെ പുരുഷ പൊലീസ് കോളറില്‍ പിടിച്ചാണ് വാഹനത്തില്‍ കയറ്റിയത്. സംഭവത്തില്‍ മുഖ്യമന്ത്രിക്കും പൊലീസ് കമ്മീഷണര്‍ക്കും മിവ പരാതി നല്‍കിയിരുന്നു.

സംഭവത്തില്‍ എറണാകുളം ഡി.സി.പി തൃക്കാക്കര എസ്.പിയോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. വി.വി.ഐ.പിയുടെ വാഹനം കടന്നുപോകുമ്പോള്‍ അദ്ദേഹത്തിന്റെ സുരക്ഷയാണ് ഏറ്റവും പ്രധാനമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കളമശ്ശേരി മെഡിക്കല്‍ കോളേജിലെ വ്യാജ ജനനസര്‍ട്ടിഫിക്കറ്റ് വിഷയത്തില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി ഉയര്‍ത്തി പ്രതിഷേധിച്ചത്.

kerala

വെള്ളാപ്പള്ളിയുടെ നോമിനിയെ സ്ഥാനാര്‍ത്ഥിയാക്കി; മാരാരിക്കുളത്ത് സിപിഎമ്മില്‍ പൊട്ടിത്തെറി

മൂന്ന് ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ രാജിക്കത്ത് നല്‍കി

Published

on

ആലപ്പുഴ: മാരാരിക്കുളത്ത് സിപിഎമ്മില്‍ പൊട്ടിത്തെറി. മൂന്ന് ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ രാജിക്കത്ത് നല്‍കി. മാരാരിക്കുളം ചെത്തി ലോക്കല്‍ കമ്മിറ്റിയിലാണ് തര്‍ക്കം. വാര്‍ഡ് കമ്മിറ്റി തെരഞ്ഞെടുത്ത ആളെ സ്ഥാനാര്‍ത്ഥി ആക്കിയില്ലെന്നും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നോമിനിയെ സ്ഥാനാര്‍ത്ഥിയാക്കിയെന്നുമാണ് ആരോപണം.

Continue Reading

kerala

മൂവാറ്റുപുഴയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു

മൂവാറ്റുപുഴയില്‍ നിന്ന് മടങ്ങുകയായിരുന്ന ഇവര്‍ സഞ്ചരിച്ച ബൈക്ക് മിങ്കുന്നം പള്ളിക്കു സമീപം നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞുവീണതാണ് അപകട കാരണം

Published

on

മൂവാറ്റുപുഴ: മൂവാറ്റുപുഴകൂത്താട്ടുകുളം എം.സി. റോഡില്‍ മിങ്കുന്നത്ത് ഞായറാഴ്ച രാത്രി നടന്ന അപകടത്തില്‍ രണ്ട് യുവാക്കളുടെ ജീവന്‍ നഷ്ടമായി. ആറൂര്‍ മൂഞ്ഞേലിലെ ആല്‍ബിന്‍ (16), കൈപ്പം തടത്തില്‍ ശ്യാംജിത്ത് (21) എന്നിവരാണ് മരിച്ചത്.

മൂവാറ്റുപുഴയില്‍ നിന്ന് മടങ്ങുകയായിരുന്ന ഇവര്‍ സഞ്ചരിച്ച ബൈക്ക് മിങ്കുന്നം പള്ളിക്കു സമീപം നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞുവീണതാണ് അപകട കാരണം. സ്ഥലത്തേക്ക് ഓടിയെത്തിയ നാട്ടുകാര്‍ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Continue Reading

kerala

കൊച്ചിയില്‍ തെരുവില്‍ കിടന്നുറങ്ങിയ ആളിനെ തീകൊളുത്താന്‍ ശ്രമം; ഒരാള്‍ കസ്റ്റഡിയില്‍

കൊച്ചി കടവന്ത്രയിലാണ് സംഭവം. പിറവം സ്വദേശിയായ ജോസഫാണ് ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

Published

on

കൊച്ചി: തെരുവില്‍ കിടന്നുറങ്ങിയിരുന്ന ആളിനെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. കൊച്ചി കടവന്ത്രയിലാണ് സംഭവം. പിറവം സ്വദേശിയായ ജോസഫാണ് ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് പ്രതി ആന്റപ്പനെ കടവന്ത്ര പൊലീസ് കസ്റ്റഡിയിലെടുത്തു. ജോസഫും ആന്റപ്പനും പരിചയക്കാരാണെന്നും, ജോസഫിന്റെ പണം നേരത്തെ ആന്റപ്പന്‍ കവര്‍ന്നതിനെ തുടര്‍ന്ന് ഉണ്ടായ തര്‍ക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പ്രാഥമിക നിഗമനം.

പരിക്ക് പറ്റിയ ജോസഫ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു.

 

Continue Reading

Trending