Culture
നരേന്ദ്ര മോദിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം; എം.കെ മുനീര്‍

കണ്ണൂര്‍: റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ ആട്ടിയോടിക്കുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍. മുന്‍ കാലങ്ങളില്‍ അഭയാര്‍ത്ഥികളെ ഇരുകയ്യും നീട്ടി സ്വീകരിച്ച ഇന്ത്യയുടെ പാരമ്പര്യം കേന്ദ്ര സര്‍ക്കാര്‍ തകര്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ യു.ഡി.എഫ് നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ കോമാളിയായ പ്രധാന മന്ത്രിയാണ് മോദി. കര്‍ഷകരെ ആത്മഹത്യയിലേക്ക് നയിച്ച നരേന്ദ്ര മോദിക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കണം. മതേതരത്വത്തെ തുടച്ചുനീക്കുന്ന തരത്തിലുള്ള ഭരണമാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നടത്തുന്നത്.
നരേന്ദ്ര മോദി ഭരണത്തില്‍ വന്നതോടെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ തകരുകയാണ്. ഇന്ധന വില വര്‍ധനവിലൂടെ സാധാരണക്കാരന്റെ പാത്രത്തില്‍ കയ്യിട്ടു വാരുന്ന പ്രവൃത്തിയാണ് ചെയ്തത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നടപടികള്‍ക്കെതിരെ ശക്തമായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണമെന്നും മുനീര്‍ നേതൃസംഗമത്തില്‍ പറഞ്ഞു.
മദ്യവും ചൂതാട്ടവും ഇല്ലാത്ത നാടായി കേരളത്തെ മാറ്റിയെടുക്കണം. കേന്ദ്രത്തിലെ ഇ.പി ജയരാജനായി മാറിയ അല്‍ഫോണ്‍സ് കണ്ണന്താനം സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും മന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ എ. ഡി മുസ്തഫ അധ്യക്ഷത വഹിച്ചു. മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസി വി. കെ അബ്ദുല്‍ ഖാദര്‍ മൗലവി, ഡി. സി. സി പ്രസി സതീശന്‍ പാച്ചേനി, മുന്‍ മന്ത്രി കെ. പി മോഹനന്‍, മുസ്‌ലിംലീഗ് ജില്ലാ പ്രസി പി.കുഞ്ഞിമുഹമ്മദ്, ജനറല്‍ സെക്രട്ടറി അബ്ദുല്‍ കരീം ചേലേരി, വി.എ നാരായണന്‍, പി. രാമകൃഷ്ണന്‍, എ. പി അബ്ദുല്ലക്കുട്ടി, എം. എ കരീം, ഇല്ലിക്കല്‍ അഗസ്തി, സി. എ അജീര്‍, വത്സന്‍ അത്തിക്കല്‍,നാരായണന്‍കുട്ടി, വി വി പുരുഷോത്തമന്‍ സംസാരിച്ചു.
Film
ഫിലിം പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ തയ്യാറെടുത്ത് സാന്ദ്ര തോമസ്
ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ്.

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ്. ഓഗസ്റ്റ് 14 നാണ് നിര്‍മ്മാതാക്കളുടെ സംഘടനയിലേക്കുള്ള തിരഞ്ഞടുപ്പ് നടക്കുക.
സംഘടന കയ്യടക്കിയ കുത്തകകളുടെ മാറ്റത്തിനായാണ് തന്റെ മത്സരമെന്നും നാമനിര്‍ദേശ പത്രിക ഇന്ന് സമപ്പിക്കുമെന്നും സാന്ദ്ര തോമസ് പറഞ്ഞു.
സിനിമകളുടെ ലാഭനഷ്ടക്കണക്ക് പുറുത്തുവിട്ട സംഘടനാനടപടി പരാജയമാണെന്നും താന്‍ പ്രസിഡന്റായാല്‍ നല്ല മാറ്റം കൊണ്ടുവരുമെന്നും സാന്ദ്ര പറഞ്ഞു.
സാന്ദ്ര തോമസ് തന്നെ നവമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ലിസ്റ്റിന്‍ സ്റ്റീഫന്‍ പരാതി നല്‍കിയിരുന്നു. സാന്ദ്രയ്‌ക്കെതിരെ രണ്ട് കോടി രൂപ ആവശ്യപ്പെട്ട് മാനനഷ്ടക്കേസും നല്‍കിയിരുന്നു.
Film
കറുപ്പിന്റെ ടീസറിന് പിന്നാലെ സൂര്യ 46 ന്റെ പോസ്റ്റർ പുറത്ത്

ആർ ജെ ബാലാജിയുടെ സംവിധാനത്തിൽ സൂര്യ നായകനാകുന്ന കറുപ്പിന്റെ ടീസറിന് പിന്നാലെ അതിനു ശേഷം റിലീസ് ചെയ്യാനിരിക്കുന്ന സൂര്യ 46 ന്റെ പോസ്റ്റർ റിലീസ് ചെയ്തു. ദുൽഖർ സൽമാന്റെ സൂപ്പർഹിറ്റ് ചിത്രം ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.
പോസ്റ്ററിൽ സൂര്യ ക്ലീൻ ഷേവൻ ലുക്കിൽ ഒരു ബ്രൗൺ ജാക്കറ്റ് ധരിച്ച് കൊണ്ട് നിൽക്കുന്ന ചിത്രമാണുള്ളത്. മമിതാ ബൈജുവാണ് ചിത്രത്തിൽ സൂര്യയുടെ നായികയാകുന്നത്. സിതാര എന്റർടൈൻമെൻറ്സിന്റെയും ഫോർച്യൂൺ ഫോർ സിനിമാസിന്റെയും ബാൻസറുകളിൽ നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ജി.വി പ്രകാശ് കുമാർ സംഗീത സംവിധാനം നിർവഹിക്കുന്ന സൂര്യ 46 ൽ രാധിക ശരത് കുമാർ, രവീണ ടാണ്ടൻ എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കെജിഎഫ് 2 വിന് ശേഷം രവീണ ടാണ്ടൻ വീണ്ടുമൊരു തെന്നിന്ത്യൻ ചിത്രത്തിലഭിനയിക്കുന്നു എന്നതും സൂര്യ 46 പ്രത്യേകതയാണ്. ധനുഷിന്റെ വാത്തിയാണ് വെങ്കി അറ്റ്ലൂരിയുടെ മുൻ തമിഴ് ചിത്രം.
പ്രേമലു 2 വിന് ശേഷം തമിഴിലും പ്രേക്ഷക ശ്രദ്ധ നേടിയ മമിതാ ബൈജു സൂര്യ 46 കൂടാതെ ദളപതി വിജയ് അഭിനയിക്കുന്ന ജനനായകനിലും മുഖ്യ വേഷത്തിലെത്തുന്നുണ്ട്. മലയാളിയായ നിമിഷ രവിയാണ് ചിത്രത്തിന്റെ ചായാഗ്രഹണം നിർവഹിക്കുന്നത്. ദേശീയ പുരസ്‌കാര ജേതാവായ നവീൻ നൂലിയാണ് സൂര്യ 46 ന്റെ എഡിറ്റിങ് നിർവഹിക്കുന്നത്.
Film
വിഷ്ണു മഞ്ചുവിന്‍റെ കണ്ണപ്പ ഒ.ടി.ടിയിലേക്ക്

വിഷ്ണു മഞ്ചു നായകനായ കണ്ണപ്പ ഒ.ടി.ടിയിലേക്ക്. ജൂലൈ 25ന് ആമസോണ്‍ പ്രൈമിലാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളിലായാണ് വേൾഡ് വൈഡ് റിലീസ് ചെയ്തത്. മോഹൻലാൽ, അക്ഷയ് കുമാർ, പ്രഭാസ് ഉൾപ്പടെ വൻ താരനിരയാണ് ചിത്രത്തിലുള്ളത്.
എ.വി.എ എന്‍റർടെയ്ൻമെന്‍റ്, 24 ഫ്രെയിംസ് ഫാക്ടറി എന്നീ ബാനറുകളിൽ ഡോ. മോഹന്‍ ബാബു നിര്‍മിച്ച് മുകേഷ് കുമാര്‍ സിങ് സംവിധാനം ചെയ്ത പാന്‍ ഇന്ത്യന്‍ ചിത്രത്തിന് മുകേഷ് കുമാര്‍ സിങ്, വിഷ്ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിങ്ങിന്‍റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് കണ്ണപ്പ.
കിരാത എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ചിരിക്കുന്നത്. ഏകദേശം 200 കോടി ബജറ്റിലാണ് ചിത്രം നിർമിച്ചത്. ഹോളിവുഡ് ഛായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പക്ക് കാമറ ചലിപ്പിച്ചിരിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. സംഗീതം സ്റ്റീഫന്‍ ദേവസി, എഡിറ്റര്‍ ആന്‍റണി ഗോണ്‍സാല്‍വസ്.
-
india3 days ago
തിരിച്ചുകയറി രൂപ മൂല്യം; 9 പൈസയുടെ നേട്ടം
-
News3 days ago
ഗസ്സയില്‍ പട്ടിണി രൂക്ഷം; ഇസ്രാഈല്‍ ആക്രമണത്തില്‍ 63 പേര് കൊല്ലപ്പെട്ടു
-
india2 days ago
വനിതാ ചെസ് ലോകകപ്പ് ഫൈനലില്‍ കൊനേരു ഹംപിയെ പരാജയപ്പെടുത്തി ദിവ്യ ദേശ്മുഖ്
-
kerala3 days ago
കന്യാസ്ത്രീകള്‍ക്കെതിരെ ചുമത്തിയത് ഗുരുതര വകുപ്പുകള്‍; പത്തുവര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം, എഫ്ഐആര്‍ പുറത്ത്
-
india3 days ago
കണക്കില്‍പ്പെടാത്ത പണം: ജസ്റ്റിസ് യശ്വന്ത് വര്‍മ നല്കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
-
india3 days ago
സംഘപരിവാറിന് ഇരട്ടത്താപ്പ്, ഇവിടെ കന്യാമറിയത്തിന് സ്വര്‍ണം ചാര്‍ത്തും വടക്കേ ഇന്ത്യയില്‍ ആ രൂപങ്ങള്‍ തകര്‍ക്കും: ഗീവര്‍ഗീസ് മാര്‍ കൂറിലോസ്
-
kerala2 days ago
മുണ്ടക്കൈ-ചൂരല്‍മല ദുരന്തം; ഓര്‍മകള്‍ക്ക് ഒരു വര്‍ഷം; എങ്ങുമെത്താതെ പുനരധിവാസം
-
kerala2 days ago
കൂടത്തായി കൊലപാതകം: ജോളിയുടെ ആദ്യ ഭര്‍ത്താവിന്റെ മരണം സയനൈഡ് ഉള്ളില്‍ച്ചെന്നെന്ന് ഫൊറന്‍സിക് സര്ജന്