Connect with us

Culture

വേങ്ങര ഉപതെരഞ്ഞെടുപ്പ് ; സര്‍ക്കാറിന്റെ വിലയിരുത്തല്‍ സി.പി.എമ്മിനെ വെട്ടിലാക്കി എം.എം മണി

Published

on

വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ ഇടത് ഭരണം വിലയിരുത്തുമോ ഇല്ലയോ. പ്രചാരണ ചൂടിലേക്ക് നീങ്ങുന്ന വേങ്ങരയില്‍ ഇടതുമുന്നണിയെ അലട്ടുന്ന തലവേദനയാണിത്. ഭരണത്തിന്റെ വിലയിരുത്തലാകില്ലെന്നാണ് സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ആവര്‍ത്തിച്ച് പറഞ്ഞു പോയത്. എന്നാല്‍ ഇന്നലെ മണ്ഡലത്തിലെത്തിയ വൈദ്യുതി മന്ത്രി എം.എം മണി തറപ്പിച്ചു പറഞ്ഞതാവട്ടെ ഇടത് സര്‍ക്കാറിന്റെ പ്രവര്‍ത്തനം വിലയിരുത്തുമെന്നാണ്, ഒന്നേകാല്‍ വര്‍ഷത്തെ ഇടത് ഭരണം വേങ്ങരയില്‍ വോട്ടായി മാറുമെന്ന പ്രതീക്ഷയും മണി പ്രകടിപ്പിച്ചു.

സര്‍ക്കാറിന്റെ പ്രവര്‍ത്തനം വേങ്ങരയില്‍ പുറത്തെടുക്കുന്നത് ഗുണകരമാവില്ലെന്ന തിരിച്ചറിവിലാണ് സി.പി.എം സംസ്ഥാന നേതൃത്വം. ജനങ്ങളില്‍ നിന്നും കൂടുതല്‍ തിരിച്ചടി ഭയന്നാണ് സി.പി.എം -സിപിഐ സംസ്ഥാന സെക്രട്ടറിമാര്‍ തന്ത്രപൂര്‍വം വിലയിരുത്തല്‍ പ്രയോഗത്തില്‍ നിന്നും മാറിയത്. കഴിഞ്ഞ ഏപ്രിലില്‍ മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ ഭരണത്തിന്റെ വിലയിരുത്തല്‍ പ്രഖ്യാപനം ഏറെ വിവാദമായിരുന്നു. വിലയിരുത്തുമെന്ന് പറഞ്ഞ നേതാക്കള്‍ക്ക് ഒടുവില്‍ പിന്‍മാറേണ്ടി വന്നു. അതു കൊണ്ടു തന്നെയാണ് വേങ്ങരയില്‍ തുടക്കില്‍ തന്നെ ഇടത് ഭരണത്തിന്റെ വിലയിരുത്തലില്‍ നിന്നും സി.പി.എം മാറി നിന്നത്. ഇതാണ് ഇന്നലെ മന്ത്രി എം.എം മണി പൊളിച്ചെടുത്തത്. സര്‍ക്കാര്‍ കുറെ കാര്യങ്ങള്‍ ചെയ്തുവെന്ന മട്ടിലാണ് എംഎം മണി. ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മണി കാര്യമാക്കുന്നില്ല. സര്‍ക്കാറിനെതിരെ വിരുദ്ധ വികാരമാണുള്ളതെന്ന മണ്ഡല ചിത്രം മണിക്ക് അറിയുന്നില്ല.

മലപ്പുറം ലോക്‌സഭാ ഉപെതരഞ്ഞെടുപ്പിലും മണിയുടെ പ്രസ്താവനകള്‍ ഇടതുമുന്നണിക്ക് ഏറെ തലവേദനയുണ്ടാക്കിയിരുന്നു. പ്രചാരണപരിപാടിക്കിടെ മലപ്പുറത്ത് വെച്ച് നിവേദനം വാങ്ങിയതും ജിഷ്ണുവിന്റെ അമ്മ മഹിജക്കെതിരെ നടത്തിയ പ്രസംഗവും സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു. ഭരണത്തിന്റെ വിലയിരുത്തലാകുമോ എന്നാണ് എല്ലാ മാധ്യമ പ്രവര്‍ത്തകരും വേങ്ങരയില്‍ ഇടതുമുന്നണി നേതാക്കളോട് ചോദിക്കുന്നത്. ഈ ചോദ്യത്തിനു മുന്നില്‍ ഇടത് നേതാക്കള്‍ കുടുങ്ങിയിരിക്കുകയാണ്. ചില നേതാക്കള്‍ പറയുന്നു ഭരണം വിലയിരുത്തപ്പെടുമെന്ന്. മറ്റു ചിലര്‍ പറയുന്നു ഭരണത്തിന്റെ വിലയിരുത്തലാകില്ലെന്നും.

ഇടതു മുന്നണിയിലെ അഭിപ്രായ ഭിന്നത പ്രചാരണത്തിലും മറ നീക്കി പുറത്തു വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം വേങ്ങരയില്‍ നടന്ന മണ്ഡലം ഇടതു മുന്നണി കണ്‍വന്‍ഷനില്‍ നിന്നും ജില്ലയിലെ സിപിഎം -ഇടത് എംഎല്‍മാരും മന്ത്രിയും വിട്ടു നിന്നത് പ്രവര്‍ത്തകരിലും വോട്ടര്‍മാരിലും ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. കണ്‍വന്‍ഷനില്‍ നിന്നും മാറി നിന്നത് സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ നിന്നാണെന്നാണ് വിലയിരുത്തല്‍. സ്വതന്ത്ര സ്ഥാനാര്‍ഥിയെ നിര്‍ത്തണമെന്നാണ് ഒരു വിഭാഗം നേതാക്കള്‍ താല്‍പ്പര്യം പ്രകടിപ്പിച്ചത്. എന്നാല്‍ സ്വതന്ത്രര്‍ തയ്യാറായില്ല. അഡ്വ പിപി ബഷീറിനെ വീണ്ടും മത്സരിപ്പിക്കരുതായിരുന്നുവെന്നാണ് ഭുരിഭാഗം പാര്‍ട്ടി പ്രവര്‍ത്തകരും അഭിപ്രായപ്പെട്ടത്. എല്ലാവരും ഉറ്റുനോക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ പ്രമുഖ സ്ഥാനാര്‍ത്ഥി അഡ്വ:കെ.എന്‍.എ ഖാദറിനോട് ഏറ്റുമുട്ടുന്നതില്‍ നിന്നും സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ മാറി നിന്നത് ശരിയായില്ലെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം. ഗ്രാമപഞ്ചായത്ത് തെരഞെടുപ്പില്‍ പോലും പരാജയപ്പെട്ടയാളാണ് ബഷീര്‍. അങ്ങിനെയൊരാളെ മത്സരിപ്പിക്കുന്നത് വോട്ടുകള്‍ വന്‍തോതില്‍ ഇടതുമുന്നണിക്ക് എതിരായി മാറ്റുമെന്ന് സിപിഎമ്മില്‍ നല്ലൊരു വിഭാഗം അഭിപ്രായപ്പെടുന്നുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍; തൃശ്ശൂര്‍ എടുത്ത് യുഡിഎഫ്

ജില്ലാ പഞ്ചായത്തിലെ 46 വാര്‍ഡുകളില്‍ യുഡിഎഫ് മുന്നേറുന്നു.

Published

on

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ത്യശ്ശൂര്‍ കോര്‍പ്പറേഷന്‍ എടുത്ത് യുഡിഎഫ് . മുനിസിപ്പാലിറ്റികളില്‍ 41 ന്നും ബ്ലോക്ക് പഞ്ചായത്തുകളില്‍ യുഡിഎഫ് 60. ഗ്രാമപഞ്ചായത്തുകളില്‍ യുഡിഎഫ് 261. ഗ്രാമപഞ്ചായത്തുകളില്‍ യുഡിഎഫ് 709 മുന്നേറുന്നു. ബ്ലോക്ക് പഞ്ചായത്തില്‍ 144 വാര്‍ഡുകളില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. ജില്ലാ പഞ്ചായത്തിലെ 46 വാര്‍ഡുകളില്‍ യുഡിഎഫ് മുന്നേറുന്നു. മുനിസിപ്പാലിറ്റികളില്‍ 316 സീറ്റുകളില്‍ യൂഡിഎഫും മുന്നേറുന്നു.

തിരുവനന്തപുരം കോര്‍പറേഷനില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ.എസ് ശബരീനാഥ് ലീഡ് ചെയ്യുകയാണ്. കൂത്താട്ടുകുളം നഗരസഭയില്‍ യുഡിഎഫ് മുന്നേറ്റമാണ്. പന്തളം നഗരസഭയില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. കോതമംഗലം നഗരസഭയില്‍ യുഡിഎഫാണ് മുന്നില്‍. നാല് കോര്‍പറേഷനിലുകളിലും യുഡിഎഫ് മുന്നേറ്റമാണ്.

ഏറ്റുമാനൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ജയിച്ചു. നഗരസഭ ഒന്നാം വാര്‍ഡ് സ്ഥാനാര്‍ഥി പുഷ്പ വിജയകുമാറാണ് 70 വോട്ടിന് വിജയിച്ചത്. കൊട്ടാരക്കര നഗരസഭയില്‍ നാല് ഡിവിഷനുകളില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. കാസര്‍കോട് നഗരസഭയില്‍ യുഡിഎഫും എന്‍ഡിഎയും ഒപ്പത്തിനൊപ്പമാണ്. കൊട്ടാരക്കര നഗരസഭയില്‍ നാല് ഡിവിഷനുകളില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. പരപ്പനങ്ങാടി നഗരസഭയില്‍ 5 ഡിവിഷനില്‍ യുഡിഎഫിന് വിജയം. തൊടുപുഴ നഗരസഭ ഇരുപതാം വാര്‍ഡില്‍ യുഡിഎഫ് ജയിച്ചു. 20, 21 വാര്‍ഡുകള്‍ യുഡിഎഫ് നിലനിര്‍ത്തി.

 

Continue Reading

news

നടി ആക്രമിക്കപ്പെട്ട കേസ്; പ്രതികള്‍ക്ക് 20 വര്‍ഷം തടവും 50000 രൂപ പിഴയും

എട്ട് വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയത്

Published

on

കൊച്ചി: കുറ്റക്കാരെന്ന് കണ്ടെത്തിയ ഒന്നു മുതല്‍ ആറു പ്രതികള്‍ക്ക് കോടതി 20 വര്‍ഷം കഠിന തടവും 50000 രൂപ ശിക്ഷയും പ്രഖ്യാപിച്ചു.
എട്ട് വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികള്‍ക്കും വിചാരണക്കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.

പള്‍സര്‍ സുനി എന്ന സുനില്‍ എന്‍.എസ്. (37), മാര്‍ട്ടിന്‍ ആന്റണി (33), ബി. മണികണ്ഠന്‍ (36), വി.പി. വിജീഷ് (38), വടിവാള്‍ സലിം എന്ന എച്ച്. സലിം (29), പ്രദീപ് (31) എന്നിവരെ കേസില്‍ കുറ്റക്കാരായി കോടതി കണ്ടെത്തിയിരുന്നു. എട്ടാം പ്രതി നടന്‍ ദിലീപ് അടക്കം നാല് പ്രതികളെ കോടതി വെറുതെവിട്ടിരുന്നു. കൂട്ടബലാല്‍സംഗം, ക്രിമിനല്‍ ഗൂഢാലോചന, അന്യായ തടവില്‍ വയ്ക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, നഗ്‌നയാകാന്‍ നിര്‍ബന്ധിക്കല്‍ തുടങ്ങിയ ഗുരുതര കുറ്റങ്ങള്‍ ഇവര്‍ക്കെതിരെയുണ്ട് ശിക്ഷവിധിയില്‍ ഇളവ് വെണെന്ന് പ്രതികള്‍ കോടതിയോട് പറഞ്ഞിരുന്നു.

വീട്ടില്‍ അമ്മ മാത്രമേയുള്ളു എന്നായിരുന്നു പള്‍സര്‍ സുനി പറഞ്ഞത്. കേസില്‍ താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും നിരപരാധിയാണെന്നും മാതാപിതാക്കള്‍ അസുഖബാധിതരായ മാതാപിതാക്കള്‍ മാത്രമേയുള്ളു എന്നായിരുന്ന രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി കരഞ്ഞ് കൊണ്ട് പറഞ്ഞത്. അഞ്ചര കൊല്ലം ജയിലില്‍ കഴിഞ്ഞെന്നും ശിക്ഷാവിധിയില്‍ ഇളവ് വേണമെന്നും മാര്‍ട്ടിന്‍ കോടതിയോട് പറഞ്ഞു.

ഭാര്യയും കുഞ്ഞുങ്ങളും മാത്രമേ ഉള്ളുവെന്നും മനസ്സറിഞ്ഞ് തെറ്റൊന്നും ചെയ്തിട്ടില്ലെന്നുമായിരുന്നു മൂന്നാംപ്രതി ബി മണികണ്ഠന്‍ കോടതിയില്‍ പറഞ്ഞത്. ജയില്‍ശിക്ഷ ഒഴിവാക്കി നല്‍കണമെന്നും മണികണ്ഠന്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു. ഏറ്റവും കുറഞ്ഞ ശിക്ഷ നല്‍കണമെന്നായിരുന്നു നാലാം പ്രതി വിജീഷ് കോടതിയോട് അഭ്യര്‍ത്ഥിച്ചത്. കണ്ണൂര്‍ ജയിലിലേയ്ക്ക് അയക്കണമെന്നും വിജീഷ് ആവശ്യപ്പെട്ടു. ഒരു തെറ്റും ചെയ്തിട്ടില്ലെന്നായിരുന്നു അഞ്ചാം പ്രതി വടിംവാള്‍ സലിം കോടതിയില്‍ പറഞ്ഞത്. ഭാര്യയും ഒരു വയസ്സുള്ള കുഞ്ഞിന്റെയും ഏക ആശ്രയം താനാണെന്നും സലീം കോടതിയില്‍ പറഞ്ഞു. കുടുംബത്തിന്റെ ഏകആശ്രയം താനാണെന്നായിരുന്നു ആറാം പ്രതി പ്രദീപ് കോടതിയില്‍ പറഞ്ഞത്. പ്രദീപും കോടതിയില്‍ പൊട്ടിക്കരഞ്ഞു.

 

Continue Reading

kerala

പാലക്കാട്ട് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം; പഞ്ചായത്ത് ക്ലര്‍ക്കിന്റേതെന്ന് തിരിച്ചറിഞ്ഞു

പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തതെന്ന് നിഗമനം.

Published

on

പാലക്കാട്: പാലക്കാട് വാളയാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം കോട്ടയം തലയോലപ്പറമ്പ് സ്വദേശി വിപിന്‍ദാസ് (42) ന്റെതെന്ന് കണ്ടെത്തി. ചെമ്പ് ഗ്രാമപഞ്ചായത്തിലെ ക്ലര്‍ക്കായ വിപിന്‍ ബിഎല്‍ഒ കൂടിയാണ്. പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തതെന്ന് നിഗമനം. ചെമ്പ് ഗ്രാമപഞ്ചായത്തിലെ ക്ലര്‍ക്കായ വിപിന്‍ ബിഎല്‍ഒ കൂടിയാണ്. വിപിനെ ഒക്ടോബര്‍ 30നാണ് പാലാരിവട്ടത്തില്‍ നിന്ന് കാണാതായത്.

Continue Reading

Trending