കൊച്ചി: ഇടതു ചിന്തകനും എഴുത്തുകാരനുമായ അന്തരിച്ച പ്രഫ.എം.എന്‍.വിജയന്റെ ഭാര്യ ശാരദ(84)നിര്യാതയായി.വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്നു രാത്രി വൈകി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്നു കൊടുങ്ങല്ലൂരിലെ വീട്ടുവളപ്പില്‍ നടക്കും.

മക്കള്‍: കഥാകൃത്ത് വി.എസ്.അനില്‍കുമാര്‍ (റിട്ട.ഡീന്‍, കണ്ണൂര്‍ സര്‍വകലാശാല), ഡോ.വി.എസ്.സുജാത (കാര്‍ഷിക സര്‍വകലാശാല, മണ്ണുത്തി), വി.എസ്.സുനിത (സെയില്‍സ് ടാക്‌സ് ഇന്‍സ്‌പെക്ടര്‍, എറണാകുളം). മരുമക്കള്‍: രത്‌നമ്മ (റിട്ട. അധ്യാപിക,സര്‍ സയ്യിദ് കോളജ് തളിപ്പറമ്പ്), ഡോ. ബാലചന്ദ്രന്‍ (മുന്‍ റജിസ്ട്രാര്‍ കാര്‍ഷിക സര്‍വകലാശാല), സി.രാജഗോപാല്‍ (പേസ് മാര്‍ക്കറ്റിങ് സര്‍വീസ്, എറണാകുളം)