മുംബൈ: താനെയില്‍ ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ മുസ്‌ലിം ടാക്‌സി ഡ്രൈവറെ ക്രൂരമായി മര്‍ദിച്ചു. കഴിഞ്ഞ മാസം 22-നാണ് സംഭവം. മര്‍ദനത്തിനിരയായ ഫൈസലിന്റെ പരാതിയില്‍ പൊലീസ് മൂന്നുപേരെ അറസ്റ്റ് ചെയ്തു.

22ന് രാത്രി യാത്രക്കാരുമായി ദിവയിലേക്ക് പോവുമ്പോള്‍ പിന്നാലെ ബൈക്കുകളിലെത്തിയവര്‍ ഫൈസലിനെ അസഭ്യം പറയുകയും വയറുകൊണ്ട് അടിക്കുകയും ചെയ്തു. വേദനകൊണ്ട് ‘അല്ലാഹ്’ എന്ന് വിളിച്ച ഫൈസലിനെ തുടര്‍ന്നും മര്‍ദിച്ച സംഘം ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. കാറിലെ യാത്രക്കാര്‍ പുറത്തിറങ്ങി പൊലീസിനെ വിളിച്ചതോടെ അക്രമിസംഘം ഫൈസലിന്റെ മൊബൈല്‍ കൈക്കലാക്കി രക്ഷപ്പെടുകയായിരുന്നു.