ആലപ്പുഴ: മാവേലിക്കരയില്‍ മൊബൈല്‍ ടവറിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവ് മരിച്ചു.

വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് മാവേലിക്കര നഗരസഭാ ഓഫീസിന് എതിര്‍വശത്തുള്ള ബിഎസ്എന്‍എല്‍ ടവറിന് മുകളില്‍ കയറി ഇയാള്‍ ആത്മഹത്യാ ഭീഷണി മുഴക്കിയത്. പോലീസ്, ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെത്തി അനുനയശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. പിന്നീട് ടവറില്‍ തൂങ്ങിമരിക്കുകയായിരുന്നു.

കുടുംബ പ്രശ്‌നം കാരണമാണ് ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം മാവേലിക്കര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.