Connect with us

Culture

വിമാനത്തിലും കപ്പലിലും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാം

Published

on

ന്യൂഡല്‍ഹി: ഇന്ത്യയില്‍ വിമാനത്തില്‍ പറക്കുമ്പോഴും കപ്പലില്‍ യാത്രചെയ്യുമ്പോഴും മൊബൈല്‍ ഫോണില്‍ സംസാരിക്കാനും ഇന്റര്‍നെറ്റ് ഉപയോഗിക്കാനും സംവിധാനമൊരുങ്ങുന്നു. പദ്ധതി നടപ്പിലാക്കാന്‍ നിയമനിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. ആകാശ, കടല്‍ യാത്രകളില്‍ വോയ്‌സ്, ഡേറ്റാ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് വിമാന, കപ്പല്‍ കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ആഭ്യന്തര, രാജ്യാന്തര വിമാന സര്‍വീസുകളില്‍ സേവനങ്ങള്‍ ലഭ്യമാക്കും. ഇന്ത്യന്‍ വ്യോമാതിര്‍ത്തിക്കുള്ളില്‍ മാത്രമായിരിക്കും സൗകര്യം ലഭ്യമാകുക. വിമാനം 3000 അടി ഉയരത്തില്‍ എത്തുമ്പോള്‍ യാത്രക്കാര്‍ക്ക് സ്മാര്‍ട് ഫോണുകള്‍ ഉപയോഗിക്കാനാകും. ഇന്ത്യന്‍ ടെലികോം ലൈസന്‍സ് കൈവശമുള്ള പങ്കാളികളുമായി സഹകരിച്ചാണ് വോയ്‌സ്, ഡാറ്റ സേവനങ്ങള്‍ ലഭ്യമാക്കുന്നത്. ഫ്‌ളൈറ്റ് ആന്റ് മാരിടൈം കണക്റ്റിവിറ്റി റൂള്‍സ് 2018 എന്ന പേരിലാണ് നിര്‍ദേശങ്ങള്‍. ടെലികോം നെറ്റ്‌വര്‍ക്കുകളുടെയും ഉപഗ്രഹങ്ങളുടെയും സഹായത്തോടെയാണ് സേവനം ഉറപ്പാക്കുക.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

news

നടി ആക്രമിക്കപ്പെട്ട കേസ്; പ്രതികള്‍ക്ക് 20 വര്‍ഷം തടവും 50000 രൂപ പിഴയും

എട്ട് വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയത്

Published

on

കൊച്ചി: കുറ്റക്കാരെന്ന് കണ്ടെത്തിയ ഒന്നു മുതല്‍ ആറു പ്രതികള്‍ക്ക് കോടതി 20 വര്‍ഷം കഠിന തടവും 50000 രൂപ ശിക്ഷയും പ്രഖ്യാപിച്ചു.
എട്ട് വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികള്‍ക്കും വിചാരണക്കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.

പള്‍സര്‍ സുനി എന്ന സുനില്‍ എന്‍.എസ്. (37), മാര്‍ട്ടിന്‍ ആന്റണി (33), ബി. മണികണ്ഠന്‍ (36), വി.പി. വിജീഷ് (38), വടിവാള്‍ സലിം എന്ന എച്ച്. സലിം (29), പ്രദീപ് (31) എന്നിവരെ കേസില്‍ കുറ്റക്കാരായി കോടതി കണ്ടെത്തിയിരുന്നു. എട്ടാം പ്രതി നടന്‍ ദിലീപ് അടക്കം നാല് പ്രതികളെ കോടതി വെറുതെവിട്ടിരുന്നു. കൂട്ടബലാല്‍സംഗം, ക്രിമിനല്‍ ഗൂഢാലോചന, അന്യായ തടവില്‍ വയ്ക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, നഗ്‌നയാകാന്‍ നിര്‍ബന്ധിക്കല്‍ തുടങ്ങിയ ഗുരുതര കുറ്റങ്ങള്‍ ഇവര്‍ക്കെതിരെയുണ്ട് ശിക്ഷവിധിയില്‍ ഇളവ് വെണെന്ന് പ്രതികള്‍ കോടതിയോട് പറഞ്ഞിരുന്നു.

വീട്ടില്‍ അമ്മ മാത്രമേയുള്ളു എന്നായിരുന്നു പള്‍സര്‍ സുനി പറഞ്ഞത്. കേസില്‍ താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും നിരപരാധിയാണെന്നും മാതാപിതാക്കള്‍ അസുഖബാധിതരായ മാതാപിതാക്കള്‍ മാത്രമേയുള്ളു എന്നായിരുന്ന രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി കരഞ്ഞ് കൊണ്ട് പറഞ്ഞത്. അഞ്ചര കൊല്ലം ജയിലില്‍ കഴിഞ്ഞെന്നും ശിക്ഷാവിധിയില്‍ ഇളവ് വേണമെന്നും മാര്‍ട്ടിന്‍ കോടതിയോട് പറഞ്ഞു.

ഭാര്യയും കുഞ്ഞുങ്ങളും മാത്രമേ ഉള്ളുവെന്നും മനസ്സറിഞ്ഞ് തെറ്റൊന്നും ചെയ്തിട്ടില്ലെന്നുമായിരുന്നു മൂന്നാംപ്രതി ബി മണികണ്ഠന്‍ കോടതിയില്‍ പറഞ്ഞത്. ജയില്‍ശിക്ഷ ഒഴിവാക്കി നല്‍കണമെന്നും മണികണ്ഠന്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു. ഏറ്റവും കുറഞ്ഞ ശിക്ഷ നല്‍കണമെന്നായിരുന്നു നാലാം പ്രതി വിജീഷ് കോടതിയോട് അഭ്യര്‍ത്ഥിച്ചത്. കണ്ണൂര്‍ ജയിലിലേയ്ക്ക് അയക്കണമെന്നും വിജീഷ് ആവശ്യപ്പെട്ടു. ഒരു തെറ്റും ചെയ്തിട്ടില്ലെന്നായിരുന്നു അഞ്ചാം പ്രതി വടിംവാള്‍ സലിം കോടതിയില്‍ പറഞ്ഞത്. ഭാര്യയും ഒരു വയസ്സുള്ള കുഞ്ഞിന്റെയും ഏക ആശ്രയം താനാണെന്നും സലീം കോടതിയില്‍ പറഞ്ഞു. കുടുംബത്തിന്റെ ഏകആശ്രയം താനാണെന്നായിരുന്നു ആറാം പ്രതി പ്രദീപ് കോടതിയില്‍ പറഞ്ഞത്. പ്രദീപും കോടതിയില്‍ പൊട്ടിക്കരഞ്ഞു.

 

Continue Reading

kerala

പാലക്കാട്ട് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം; പഞ്ചായത്ത് ക്ലര്‍ക്കിന്റേതെന്ന് തിരിച്ചറിഞ്ഞു

പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തതെന്ന് നിഗമനം.

Published

on

പാലക്കാട്: പാലക്കാട് വാളയാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം കോട്ടയം തലയോലപ്പറമ്പ് സ്വദേശി വിപിന്‍ദാസ് (42) ന്റെതെന്ന് കണ്ടെത്തി. ചെമ്പ് ഗ്രാമപഞ്ചായത്തിലെ ക്ലര്‍ക്കായ വിപിന്‍ ബിഎല്‍ഒ കൂടിയാണ്. പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തതെന്ന് നിഗമനം. ചെമ്പ് ഗ്രാമപഞ്ചായത്തിലെ ക്ലര്‍ക്കായ വിപിന്‍ ബിഎല്‍ഒ കൂടിയാണ്. വിപിനെ ഒക്ടോബര്‍ 30നാണ് പാലാരിവട്ടത്തില്‍ നിന്ന് കാണാതായത്.

Continue Reading

news

മണിപ്പൂരില്‍ സഞ്ചാര സ്വാതന്ത്രം നിഷേധിക്കപ്പെട്ടതായി പരാതി; ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

ഇംഫാലിനെ നാഗാലാന്‍ഡിലെ ദിമാപുരുമായി ബന്ധിപ്പിക്കുന്ന നാഷണല്‍ ഹൈവേ-2ല്‍ സുരക്ഷിതമായ യാത്ര നിഷേധിക്കപ്പെട്ട പരാതിയിലാണ് ഇടപെടല്‍.

Published

on

ഇംഫാല്‍: മണിപ്പൂരില്‍ സഞ്ചാര സ്വതന്ത്ര്യം നിഷേധിക്കപ്പെട്ടതായ പരാതിയില്‍ റിപ്പോര്‍ട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. ഇംഫാലിനെ നാഗാലാന്‍ഡിലെ ദിമാപുരുമായി ബന്ധിപ്പിക്കുന്ന നാഷണല്‍ ഹൈവേ-2ല്‍ സുരക്ഷിതമായ യാത്ര നിഷേധിക്കപ്പെട്ട പരാതിയിലാണ് ഇടപെടല്‍. കാങ്പോക്പി ജില്ലയിലെ പൊലീസിനോടും അധികാരികളോടും കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

നേരത്തെയും മനുഷ്യാവകാശ കമ്മീഷന്‍ ഈ പരാതിയില്‍ ഇടപെട്ടിരുന്നു. പരാതി പരിശോധിച്ച് നടപടി സ്വീകരിക്കുകയും അതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്യണമെന്ന് ഓഗസ്റ്റ് 20ന് മനുഷ്യാവകാശ കമ്മീഷന്‍ ഇംഫാല്‍ ജില്ലാ മജിസ്ട്രേറ്റിനോടും കളക്ടറോടും പൊലീസ് മേധാവിയോടും ആവശ്യപ്പെട്ടിരുന്നു. സെപ്റ്റംബര്‍ ഒമ്പതിനാണ് ഇംഫാല്‍ പൊലീസ് മേധാവി മനുഷ്യാവകാശ കമ്മീഷന് മറുപടി നല്‍കിയത്. ഇക്കാര്യം തങ്ങളുടെ അധികാര പരിധിയില്‍ അല്ലെന്നും കാങ്പോക്പി ജില്ലയുടെ അധികാര പരിധിയിലാണ് വരുന്നതെന്നുമായിരുന്നു പൊലീസ് മേധാവിയുടെ മറുപടി.

 

 

Continue Reading

Trending