Video Stories
യുപിയില്‍ മോദി-അഖിലേഷ് വാക് പോര്
മീററ്റ്: ഉത്തര്‍പ്രദേശില്‍ ഗുണ്ടാ രാജാണെന്നും യു.പിയിലുണ്ടായ കൊലപാതകങ്ങളില്‍ പ്രതികള്‍ക്കെതിരെ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ പോരാട്ടം കോണ്‍ഗ്രസിനും എസ്.പിക്കും മായാവതിക്കും എതിരാണെന്നും മോദി പറഞ്ഞു. മീററ്റില്‍ ബി.ജെ.പി പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് കേന്ദ്രം വിഭാവനം ചെയ്ത പദ്ധതികള്‍ക്കെല്ലാം തടസ്സം നില്‍ക്കുന്നത് സംസ്ഥാന സര്‍ക്കാറാണ്. യു.പിയെ സഹായിക്കാന്‍ താന്‍ ഡല്‍ഹിയില്‍ നിന്ന് ശ്രമിക്കുമ്പോള്‍ അതില്‍ സംസ്ഥാന സര്‍ക്കാര്‍ താത്പര്യം കാണിക്കുന്നില്ല. പണം വേറെ എവിടെയെങ്കിലും പോകും. യു.പിക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ കേന്ദ്രം തയാറാണ്. കാരണം യു.പിയാണ് തന്നെ പ്രധാനമന്ത്രിയാക്കിയത്- അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ പ്രചരണം മീററ്റില്‍ നിന്നും ആരംഭിക്കാന്‍ കഴിഞ്ഞതില്‍ താന്‍ ഭാഗ്യവാനാണ്. 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ തുടക്കം ഇവിടെ നിന്നായിരുന്നു. അന്ന് ബ്രിട്ടീഷുകാര്‍ക്കെതിര ആയിരുന്നു പോരാട്ടം. ഇന്നത്തെ പോരാട്ടം ദാരിദ്ര്യത്തിനെതിരെയും. മാഫിയകള്‍ക്കും ഗുണ്ടകള്‍ക്കും നമ്മുടെ സഹോദരിമാരെ ബലാത്സംഗം ചെയ്യുന്നവര്‍ക്കുമെതിരെയാണ് ഈ പോരാട്ടം. വര്‍ഷങ്ങളായി എന്താണ് യുപിയുടെ അവസ്ഥ. യുവാക്കള്‍ക്ക് സ്വന്തം നാടും വീടും വിട്ട് നഗരങ്ങളിലെ ചേരികളില്‍ തൊഴിലെടുക്കേണ്ടി വരുന്നത് എന്തുകൊണ്ടാണ്?- അദ്ദേഹം ചോദിച്ചു.
എസ്പി സര്‍ക്കാര്‍ യു.പിയെ നശിപ്പിച്ചുവെന്ന് പറഞ്ഞിരുന്നവരാണ് കോണ്‍ഗ്രസ്. എന്നാല്‍ ഒരൊറ്റ രാത്രി കൊണ്ട് അവര്‍ കൈകോര്‍ത്തു. നിരവധി രാഷ്ട്രീയ സഖ്യങ്ങള്‍ താന്‍ കണ്ടിട്ടുണ്ട്. ഞങ്ങളെ രക്ഷിക്കൂ രക്ഷിക്കൂ എന്നാണ് കോണ്‍ഗ്രസും എസ്പിയും ജനങ്ങളോട് കേഴുന്നത്. ജനങ്ങള്‍ക്ക് അവരെ രക്ഷിക്കാന്‍ കഴിയില്ല. അവര്‍ക്കെങ്ങനെ യുപിയെ സംരക്ഷിക്കാന്‍ കഴിയും? അഴിമതിക്കെതിരായ ബിജെപിയുടെ പോരാട്ടമാണ് യുപി തെരഞ്ഞെടുപ്പ്.
സ്‌കാം എന്നതിന് അര്‍ത്ഥം, എസ് സമാജ്‌വാദി പാര്‍ട്ടി, സികോണ്‍ഗ്രസ്, എ അഖിലേഷ്, എം മായാവതി എന്നാണ്.
സ്‌കാം വേണോ ബിജെപി വേണോ? സ്‌കാം വേണോ യുപിയുടെ വികസനം വേണോ? സ്‌കാമിനെ പുറത്താക്കാതെ യുപിയില്‍ നല്ല ദിനങ്ങള്‍ വരില്ല.- മോദി പറഞ്ഞു. മിന്നലാക്രമണത്തിലൂടെ പാകിസ്താന് കനത്ത മറുപടി നല്‍കിയെന്നും മോദി ആവര്‍ത്തിച്ചു. ഇത്ര രഹസ്യമായി എങ്ങനെ ഇങ്ങനെയൊരു സൈനിക നടപടി നടന്നുവെന്നാണ് ലോകം ചോദിക്കുന്നത്. പാകിസ്താന്‍ അതിര്‍ത്തിയില്‍ തന്നെ നിയമിക്കണമെന്നാണ് അടുത്തിടെ ഒരു മുതിര്‍ന്ന സൈനികന്‍ തന്നോട് ആവശ്യപ്പെട്ടത്. ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്ക് കൂടി വേണം.
മരിക്കുന്നതിന് മുമ്പ് എന്റെ മാതൃരാജ്യത്തിനായി കടം വീട്ടണമെന്നും അദ്ദേഹം തന്നോട് പറഞ്ഞു. എന്നാല്‍ ചില രാഷ്ട്രീയ നേതാക്കള്‍ സൈന്യത്തെ ചോദ്യം ചെയ്യുകയാണ്. നിങ്ങള്‍ തിരിച്ചടിച്ചോ? പാകിസ്താനില്‍ പ്രവേശിച്ചോ?- എന്നൊക്കെയാണ് അവരുടെ ചോദ്യം. ഫെബ്രുവരി 11നാണ് ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിലെ ആദ്യ വോട്ടെടുപ്പ്.
kerala
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്
ഒരു പവന് സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. ഒരു പവന് സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 10 രൂപയും കുറഞ്ഞു. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 11935 രൂപയായി. ഒരു പവന് സ്വര്‍ണത്തിന് ഇന്ന് 95480 രൂപയും നല്‍കേണ്ടതായി വരും.
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.
kerala
പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെ ആക്രമണം; ഒരാള്‍ക്ക് ഗുരുതര പരിക്ക്
പിന്നില്‍ ബിജെപിയെന്ന് കോണ്‍ഗ്രസ്
പാലക്കാട്: പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെ ആക്രമണം. പാലക്കാട് കല്ലേക്കാടാണ് സംഭവം. പാലക്കാട് ഡിസിസി സെക്രട്ടറി നന്ദബാലന്റെ വീട്ടിലേക്ക് അതിക്രമിച്ചുകയറിയാണ് ഒരു സംഘം ആക്രമണം നടത്തിയത്. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ഒരാളുടെ കണ്ണിന് ഗുരുതര പരിക്കേറ്റു. ആക്രമണത്തിന് പിന്നില്‍ ബിജെപി ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
സംഭവത്തില്‍ അഞ്ച് ബിജെപി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കല്ലേക്കാട് സ്വദേശികളായ അഞ്ച് ബിജെപി പ്രവര്‍ത്തകരെയാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലര്‍ച്ചെ 12 മണിയോടെയാണ് ബിജെപി പ്രവര്‍ത്തകര്‍ ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി, ഡിസിസി സെക്രട്ടറി, കെഎസ്യു പ്രവര്‍ത്തകര്‍ എന്നിവരെ ആക്രമിച്ചത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെയാണ് ആക്രമണം. ഇന്ന് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
kerala
തദ്ദേശ തിരഞ്ഞെടുപ്പ്; കോട്ടയം ജില്ലയില്‍ ഇതുവരെ 65.5 % പോളിങ് രേഖപ്പെടുത്തി
തദ്ദേശ തെരഞ്ഞെടുപ്പ് കോട്ടയം ജില്ലയില്‍ ഇതുവരെ 1074967 പേര് വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.
തദ്ദേശ തെരഞ്ഞെടുപ്പ് കോട്ടയം ജില്ലയില്‍ ഇതുവരെ 1074967 പേര് വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.
വോട്ട് ചെയ്ത സ്ത്രീകള്‍:545970(63.76%; ആകെ : 856321 )
വോട്ട് ചെയ്ത പുരുഷന്മാര് 528994:( 67.4% ; 784842)
വോട്ട് ചെയ്ത ട്രാന്‍സ്ജെന്‍ഡേഴ്സ് : 3( 23.08% ; ആകെ :13)
നഗരസഭ
ചങ്ങനാശേരി: 63.54%
കോട്ടയം:63.53%
വൈക്കം: 69.62%
പാലാ :63.05%
ഏറ്റുമാനൂര്‍: 65.22%
ഈരാറ്റുപേട്ട: 80.04%
ബ്ലോക്ക് പഞ്ചായത്തുകള്‍
ഏറ്റുമാനൂര്‍:66.23%
ഉഴവൂര്‍ :63.06%
ളാലം :63.26%
ഈരാറ്റുപേട്ട :66.34%
പാമ്പാടി : 66.26%
മാടപ്പള്ളി :62.36%
വാഴൂര്‍ :65.78%
കാഞ്ഞിരപ്പള്ളി: 64.68%
പള്ളം:64.76 %
വൈക്കം: 72.6%
കടുത്തുരുത്തി: 66.7%
-
india2 days agoരാജ്യസ്നേഹം പഠിപ്പിക്കാന്‍ അമിത് ഷാ വളര്‍ന്നിട്ടില്ല; നെഹ്റുവിനെ അപമാനിച്ചതിനെതിരെ ഖാര്‍ഗെ
-
kerala2 days ago‘ഒരു സ്ത്രീക്കും അനുഭവിക്കാനാകാത്ത ക്രൂരത ആ നടുക്കം ഇന്നും മനസില്‍’; നടിയുടെ മൊഴി രേഖപ്പെടുത്തിയ എസ്എച്ച്ഒയുടെ വെളിപ്പെടുത്തല്‍
-
kerala2 days agoമലയാറ്റൂരില്‍ രണ്ട് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടി മരിച്ചനിലയില്‍
-
india2 days agoആര്‍എസ്എസ് പിന്തുടരുന്നത് അരാജകത്വമാണ്, അവര്‍ സമത്വത്തെ പിന്തുണക്കുന്നില്ല; രാഹുല്‍ ഗാന്ധി
-
kerala2 days agoവയനാട് പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്
-
kerala2 days agoഎറണാകുളത്ത് കള്ളവോട്ടിന് ശ്രമിച്ച സിപിഎം പ്രവര്ത്തകന് പിടിയില്‍
-
india1 day ago‘മോദിജി പകുതി സമയവും വിദേശത്ത്, പിന്നെ രാഹുലിന്റെ യാത്രയെ ചോദ്യം ചെയ്യുന്നത് എന്തിന്?’: പ്രിയങ്ക ഗാന്ധി
-
kerala1 day agoതദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം; ഏഴു ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്
