അനൗദ്യോഗിക വിദേശ യാത്രകള്‍ക്ക് മുമ്പ് തന്നോടു പറയണമെന്നു ബിജെപി മന്ത്രിമാരോടും ഉപമുഖ്യമന്ത്രിമാരോടും പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഭരണപരമായ കാര്യങ്ങളിലെ ബന്ധുക്കളുടെ ഇടപെടല്‍ ഒഴിവാക്കണമെന്നും കഴിഞ്ഞ മാസം നടന്ന ബിജെപി യോഗത്തില്‍ പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. സ്ഥാനാര്‍ത്ഥിത്വം നല്‍കുന്നതില്‍ കഴിവ് മാത്രമായിരിക്കും പരിഗണനയെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.മധ്യപ്രദേശ്, ഛത്തീസ്ഗഢ്, മിസോറാം, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് വരാനിരിക്കെയാണ് മുഖ്യമന്ത്രിമാര്‍ക്ക് മോദി ഈ ഉപദേശം നല്‍കിയിരിക്കുന്നത്. ബന്ധുക്കള്‍ക്ക് സീറ്റ് ആവശ്യപ്പെട്ടുകൊണ്ട് രണ്ടു ഡസനോളം നേതാക്കള്‍ ഇതിനകം സമീപിച്ചിട്ടുണ്ടെന്നാണ് അടുത്ത വൃത്തങ്ങള്‍ പുറത്തു വിടുന്ന വിവരം.