Culture
പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി; മോദി സര്ക്കാറിന്റെ പദ്ധതികള് പലതും യു.പി.എ സര്ക്കാര് പദ്ധതികള് പേരുമാറ്റിയത്

ന്യൂഡല്ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കീഴിലുള്ള കേന്ദ്രത്തിലെ എന്.ഡി.എ സര്ക്കാറിന്റെ പല പദ്ധതികളും മുന് യു.പി.എ സര്ക്കാര് കാലത്തെ പദ്ധതികള് പേരുമാറ്റിയതെന്ന് വ്യക്തമാകുന്നു.
നേരത്തെ കോണ്ഗ്രസ് എം.പി ശശി തരൂര് ഇത്തരത്തില് കേന്ദ്ര സര്ക്കാറിനെതിരെ ആരോപണമുന്നയിച്ചിരുന്നു. തരൂരിന്റെ ആരോപണം ശരിവെക്കുന്നതാണ് പുതിയ റിപ്പോര്ട്ടുകള്. പദ്ധതികള് ഇപ്രകാരമാണ്.
1. പ്രധാനമന്ത്രി ജന്ധന് യോജന-യു.പി.എ കാലത്തെ ബേസിക് സേവിങ്സ് ബാങ്ക് ഡെപോസിറ്റ് അക്കൗണ്ട് (ബി.എസ്.ബി.ഡി.എ) പദ്ധതി തന്നെയാണിത്. യു.പി.എ സര്ക്കാര് അവതരിപ്പിച്ച പദ്ധതി മിനിമം ബാലന്സ് ആവശ്യമില്ലാത്ത എല്ലാ സൗകര്യങ്ങളോടും കൂടിയ അക്കൗണ്ട്. നാല് തവണ മാത്രമേ അക്കൗണ്ടില് നിന്നും തുക പിന്വലിക്കാവൂ എന്ന് നിയന്ത്രണം. 2012 ആഗസ്ത് 17നാണ് ആര്.ബി.ഐ ഇതു സംബന്ധിച്ച സര്ക്കുലര് പുറത്തിറക്കിയത്. ഈ അക്കൗണ്ടിലുള്ളവര്ക്ക് എ.ടി.എം-കം ഡെബിറ്റ് കാര്ഡ് സൗകര്യവും ലഭ്യം.
മോദി സര്ക്കാര് 2014 ആഗസ്ത് 28നാണ് പ്രധാനമന്ത്രി ജന് ധന് യോജന അവതരിപ്പിച്ചത്. ഇതില് ഒരു ലക്ഷത്തിന്റെ അപകട ഇന്ഷൂറന്സ് കവറേജും ആറു മാസം വരെ 5,000 രൂപയുടെ ഓവര് ഡ്രാഫ്റ്റ് സൗകര്യവും ലഭ്യം.
2. ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ യോജന-യു.പി.എ കാലത്ത് നാഷണല് ഗേള് ചൈല്ഡ് ഡേ പ്രോഗ്രാം.
ഒന്നാം യു.പി.എ സര്ക്കാര് 2008 -09ല് ജനുവരി 24ന് ദേശീയ ഗേള് ചൈല്ഡ് ഡേയായി പ്രഖ്യാപിക്കുകയും ഇതുമായി ബന്ധപ്പെട്ട് വിവിധ മന്ത്രാലയങ്ങള്ക്കു കീഴില് നിരവധി പദ്ധതികള് പ്രഖ്യാപിക്കുകയും ചെയ്തു.
മോദി സര്ക്കാര് 2015 ജനുവരി 15നാണ് ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ യോജന അവതരിപ്പിച്ചത്. യു.പി.എ സര്ക്കാറിന്റെ കാലത്ത് വിവിധ മന്ത്രാലയങ്ങള്ക്കു കീഴില് ചിതറിക്കിടന്ന പദ്ധതികള് ഏകോപിപ്പിച്ചു. ശൈശവ ലിംഗ അനുപാതം വര്ധിപ്പിക്കുകയും സ്കൂള് പഠനം ഉപേക്ഷിക്കുന്നത് കുറക്കുകയുമാണ് ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ യോജനയുടെ മറ്റൊരു പദ്ധതി ഇതാവട്ടെ യു.പി.എ സര്ക്കാര് ധനലക്ഷ്മി, സബ്്ല പദ്ധതികളിലൂടെ അവതരിപ്പിച്ചതാണ്.
3. സ്വച്ഛ്ഭാരത് അഭിയാന്-യു.പി.എ കാലത്ത് നിര്മല് ഭാരത് അഭിയാന്
2014 സെപ്തംബറിലാണ് സ്വച്ഛ് ഭാരത് പദ്ധതി മോദി സര്ക്കാര് ആരംഭിച്ചത്. എന്നാല് ഈ പദ്ധതി 2012 ഏപ്രില് ഒന്നിന് യു.പി.എ സര്ക്കാര് അവതരിപ്പിച്ച സമ്പൂര്ണ ശുചിത്വ പദ്ധതിയായ നിര്മല് ഭാരത് അഭിയാന് പേരുമാറ്റിയതാണ്.
4. സര്ദാര് പട്ടേല് ദേശീയ നഗര ഭവന പദ്ധതി-യു.പി.എ കാലത്ത് രാജീവ് ആവാസ് യോജന
5. പ്രധാനമന്ത്രി ആവാസ് യോജന- യു.പി.എ കാലത്ത് ഇന്ദിരാ ആവാസ് യോജന
6. ദീന്ദയാല് ഉപാധ്യായ് ഗ്രാമ ജ്യോതി യോജന- യു.പി.എ കാലത്ത് രാജീവ് ഗ്രാമീണ് വൈദ്യുതീകരണ് യോജന
2015 ജൂലൈ 23ലെ സര്ക്കാര് റിലീസ് പ്രകാരം രാജീവ് ഗ്രാമീണ് വൈദ്യുതികരണ് യോജന പേരുമാറ്റിയതാണ് പദ്ധതിയെന്ന് വ്യക്തം.
7. അടല് മിഷന് ഫോര് റെജുവനേഷന് ആന്റ് അര്ബന് ട്രാന്സ്ഫോര്മേഷന് (അമൃത്)-. യു.പി.എ കാലത്ത് ജവഹര്ലാല് നെഹ്റു അര്ബന് റിന്യൂവല് മിഷന്
8. പ്രധാനമന്ത്രി കൃഷി സിഞ്ചയീ യോജന-യു.പി.എ കാലത്ത് ആക്സിലറേറ്റഡ് ഇറിഗേഷന് ബെനിഫിറ്റ്സ് പദ്ധതി
9. നീം-കോട്ടഡ് യൂറിയ-യു.പി.എ കാലത്ത് സമാന പദ്ധതി
10. സോയില് ഹെല്ത്ത് കാര്ഡ് പദ്ധതി-.യു.പി.എ കാലത്ത് നാഷണല് പ്രൊജക്ട് ഓണ് മാനേജ്മെന്റ് ഓഫ് സോയില് ഹെല്ത്ത് ആന്റ് ഫെര്ട്ടിലിറ്റി.
ജൈവ കൃഷിയുടെ ഭാഗമായി യു.പി.എ കാലത്ത് ദേശീയ കാര്ഷിക സുസ്ഥിര പദ്ധതിയിലാണ് സോയില് ഹെല്ത്ത് കാര്ഡ് പ്രഖ്യാപിച്ചിരുന്നത്. 2015-16 ബജറ്റിന്റെ ഭാഗമായി സോയില് ഹെല്ത്ത് കാര്ഡ് പദ്ധതി മോദി സര്ക്കാര് അവതരിപ്പിച്ചു.
11. പരംപരാഗത് കൃഷി വികാസ് യോജന-യു.പി.എ കാലത്ത് രാഷ്ട്രീയ കൃഷി വികാസ് യോജന
നിലവിലുണ്ടായിരുന്ന പല പദ്ധതികളും യോജിപ്പിച്ച് 2015-16 ബജറ്റില് പരംപരാഗത് കൃഷി വികാസ് യോജന എന്ന പേരില് പുതിയ പദ്ധതി അവതരിപ്പിച്ചു.
12. പ്രധാനമന്ത്രി മാതൃത്വ വന്ദന യോജന-യു.പി.എ കാലത്ത് ഇന്ദിരാ ഗാന്ധി മാതൃത്വ സഹയോഗ് യോജന
13. അടല് പെന്ഷന് യോജന-യു.പി.എ കാലത്ത് സ്വവലംബന് യോജന
14. പ്രധാനമന്ത്രി ജന് ഔഷധി യോജന-യു.പി.എ കാലത്ത് ജന് ഔഷധി പദ്ധതി
15. പ്രധാനമന്ത്രി ഫസല് ഭീമ യോജന- കോണ്ഗ്രസ് ഭരണ കാലത്ത് കോംപ്രഹന്സീവ് ക്രോപ് ഇന്ഷൂറന്സ് പദ്ധതി
16. മെയ്ക് ഇന് ഇന്ത്യ-യു.പി.എ കാലത്ത് നാഷണല് മാനുഫാക്ചറിങ് പൊളിസി
മെയ്ക് ഇന് ഇന്ത്യ വെബ്സെറ്റില് പ്രവേശിച്ചാല് നിങ്ങളെ നേരിട്ട് 2011ലെ നാഷണല് മാനുഫാക്ചറിങ് പോളിസിയിലേക്കാണ് എത്തിക്കുക. രണ്ടു പദ്ധതികളുടേയും പ്രത്യേകത ഒന്നു തന്നെ.
17. ഡിജിറ്റല് ഇന്ത്യ-യു.പി.എ കാലത്ത് നാഷണല് ഇ ഗവേണന്സ് പദ്ധതി
18. സ്കില് ഇന്ത്യ-യു.പി.എ കാലത്ത് നാഷണല് സ്കില് ഡവലപ്മെന്റ് പദ്ധതി
19. മിഷന് ഇന്ദ്രധനുഷ്-യു.പി.എ കാലത്ത് യൂണിവേഴ്സല് ഇമ്യൂണൈസേഷന് പദ്ധതി
20.ദീന്ദയാല് ഉപാധ്യായ് ഗ്രാമീണ് കൗശല് യോജന-നാഷണല് റൂറല് ലിവ്ലിഹുഡ് മിഷന്
21. പഹല്-യു.പി.എ കാലത്ത് ഡയരക്ട് ബെനഫിറ്റ്സ് ട്രാന്സ്ഫര് ഫോര് എല്.പി.ജി
22. ഭാരത് നെറ്റ്-യു.പി.എ കാലത്ത് നാഷണല് ഒപ്റ്റിക് ഫൈബര് നെറ്റ്വര്ക്
Film
ഫിലിം പ്രൊഡ്യുസേഴ്സ് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന് തയ്യാറെടുത്ത് സാന്ദ്ര തോമസ്
ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പ്രസിഡന്റ് സ്ഥാനത്തേക്ക് മല്സരിക്കാന് നാമ നിര്ദേശ പത്രികയുമായി സാന്ദ്ര തോമസ്.

ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പ്രസിഡന്റ് സ്ഥാനത്തേക്ക് മല്സരിക്കാന് നാമ നിര്ദേശ പത്രികയുമായി സാന്ദ്ര തോമസ്. ഓഗസ്റ്റ് 14 നാണ് നിര്മ്മാതാക്കളുടെ സംഘടനയിലേക്കുള്ള തിരഞ്ഞടുപ്പ് നടക്കുക.
സംഘടന കയ്യടക്കിയ കുത്തകകളുടെ മാറ്റത്തിനായാണ് തന്റെ മത്സരമെന്നും നാമനിര്ദേശ പത്രിക ഇന്ന് സമപ്പിക്കുമെന്നും സാന്ദ്ര തോമസ് പറഞ്ഞു.
സിനിമകളുടെ ലാഭനഷ്ടക്കണക്ക് പുറുത്തുവിട്ട സംഘടനാനടപടി പരാജയമാണെന്നും താന് പ്രസിഡന്റായാല് നല്ല മാറ്റം കൊണ്ടുവരുമെന്നും സാന്ദ്ര പറഞ്ഞു.
സാന്ദ്ര തോമസ് തന്നെ നവമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ലിസ്റ്റിന് സ്റ്റീഫന് പരാതി നല്കിയിരുന്നു. സാന്ദ്രയ്ക്കെതിരെ രണ്ട് കോടി രൂപ ആവശ്യപ്പെട്ട് മാനനഷ്ടക്കേസും നല്കിയിരുന്നു.
Film
കറുപ്പിന്റെ ടീസറിന് പിന്നാലെ സൂര്യ 46 ന്റെ പോസ്റ്റർ പുറത്ത്

ആർ ജെ ബാലാജിയുടെ സംവിധാനത്തിൽ സൂര്യ നായകനാകുന്ന കറുപ്പിന്റെ ടീസറിന് പിന്നാലെ അതിനു ശേഷം റിലീസ് ചെയ്യാനിരിക്കുന്ന സൂര്യ 46 ന്റെ പോസ്റ്റർ റിലീസ് ചെയ്തു. ദുൽഖർ സൽമാന്റെ സൂപ്പർഹിറ്റ് ചിത്രം ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.
പോസ്റ്ററിൽ സൂര്യ ക്ലീൻ ഷേവൻ ലുക്കിൽ ഒരു ബ്രൗൺ ജാക്കറ്റ് ധരിച്ച് കൊണ്ട് നിൽക്കുന്ന ചിത്രമാണുള്ളത്. മമിതാ ബൈജുവാണ് ചിത്രത്തിൽ സൂര്യയുടെ നായികയാകുന്നത്. സിതാര എന്റർടൈൻമെൻറ്സിന്റെയും ഫോർച്യൂൺ ഫോർ സിനിമാസിന്റെയും ബാൻസറുകളിൽ നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ജി.വി പ്രകാശ് കുമാർ സംഗീത സംവിധാനം നിർവഹിക്കുന്ന സൂര്യ 46 ൽ രാധിക ശരത് കുമാർ, രവീണ ടാണ്ടൻ എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കെജിഎഫ് 2 വിന് ശേഷം രവീണ ടാണ്ടൻ വീണ്ടുമൊരു തെന്നിന്ത്യൻ ചിത്രത്തിലഭിനയിക്കുന്നു എന്നതും സൂര്യ 46 പ്രത്യേകതയാണ്. ധനുഷിന്റെ വാത്തിയാണ് വെങ്കി അറ്റ്ലൂരിയുടെ മുൻ തമിഴ് ചിത്രം.
പ്രേമലു 2 വിന് ശേഷം തമിഴിലും പ്രേക്ഷക ശ്രദ്ധ നേടിയ മമിതാ ബൈജു സൂര്യ 46 കൂടാതെ ദളപതി വിജയ് അഭിനയിക്കുന്ന ജനനായകനിലും മുഖ്യ വേഷത്തിലെത്തുന്നുണ്ട്. മലയാളിയായ നിമിഷ രവിയാണ് ചിത്രത്തിന്റെ ചായാഗ്രഹണം നിർവഹിക്കുന്നത്. ദേശീയ പുരസ്കാര ജേതാവായ നവീൻ നൂലിയാണ് സൂര്യ 46 ന്റെ എഡിറ്റിങ് നിർവഹിക്കുന്നത്.
Film
വിഷ്ണു മഞ്ചുവിന്റെ കണ്ണപ്പ ഒ.ടി.ടിയിലേക്ക്

വിഷ്ണു മഞ്ചു നായകനായ കണ്ണപ്പ ഒ.ടി.ടിയിലേക്ക്. ജൂലൈ 25ന് ആമസോണ് പ്രൈമിലാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളിലായാണ് വേൾഡ് വൈഡ് റിലീസ് ചെയ്തത്. മോഹൻലാൽ, അക്ഷയ് കുമാർ, പ്രഭാസ് ഉൾപ്പടെ വൻ താരനിരയാണ് ചിത്രത്തിലുള്ളത്.
എ.വി.എ എന്റർടെയ്ൻമെന്റ്, 24 ഫ്രെയിംസ് ഫാക്ടറി എന്നീ ബാനറുകളിൽ ഡോ. മോഹന് ബാബു നിര്മിച്ച് മുകേഷ് കുമാര് സിങ് സംവിധാനം ചെയ്ത പാന് ഇന്ത്യന് ചിത്രത്തിന് മുകേഷ് കുമാര് സിങ്, വിഷ്ണു മഞ്ചു, മോഹന് ബാബു എന്നിവര് ചേര്ന്നാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് സംവിധായകനും നിര്മാതാവുമായ മുകേഷ് കുമാര് സിങ്ങിന്റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് കണ്ണപ്പ.
കിരാത എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ചിരിക്കുന്നത്. ഏകദേശം 200 കോടി ബജറ്റിലാണ് ചിത്രം നിർമിച്ചത്. ഹോളിവുഡ് ഛായാഗ്രാഹകന് ഷെല്ഡന് ചാവു ആണ് കണ്ണപ്പക്ക് കാമറ ചലിപ്പിച്ചിരിക്കുന്നത്. കെച്ചയാണ് ആക്ഷന് കൊറിയോഗ്രാഫര്. സംഗീതം സ്റ്റീഫന് ദേവസി, എഡിറ്റര് ആന്റണി ഗോണ്സാല്വസ്.
-
More2 days ago
ഹജ്ജ്: സഹായികളുടെ പ്രായത്തിൽ ഇളവ്
-
india3 days ago
ഓപ്പറേഷന് സിന്ദൂര് പാഠ്യപദ്ധതിയില് ഉള്പ്പെടുത്തി എന്സിഇആര്ടി; മൂന്നാം ക്ലാസ് മുതല് പാഠ്യവിഷയമാകും
-
india3 days ago
കളിച്ചുകൊണ്ടിരിക്കെ കയ്യില് പാമ്പ് ചുറ്റി; ഒരു വയസുകാരന് മൂര്ഖന് പാമ്പിനെ കടിച്ചു കൊന്നു
-
News2 days ago
ഗസ്സയില് ദിവസേന 10 മണിക്കൂര് ആക്രമണം നിര്ത്തിവെക്കുമെന്ന് അറിയിച്ച് ഇസ്രാഈല്
-
kerala2 days ago
കൊല്ലത്ത് ദമ്പതികള് വീട്ടില് മരിച്ചനിലയില്; ഭാര്യയെ കൊന്ന ശേഷം ഭര്ത്താവ് ജീവനൊടുക്കിയതെന്ന് സൂചന
-
crime2 days ago
പാലക്കാട് മെറ്റാഫെത്തമിനുമായി രണ്ട് യുവതികളും, ഒരു യുവാവും അറസ്റ്റിൽ
-
kerala2 days ago
മഴ മുന്നറിയിപ്പില് മാറ്റം; മുന്ന് ജില്ലകളില് ഓറഞ്ച് അലേര്ട്ട്; കുട്ടനാട്ടില് വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് നാളെ അവധി
-
india2 days ago
കേരളത്തിലെ ക്രൈസ്തവ ഭവനങ്ങളിൽ കേക്കുമായെത്തുന്ന സംഘ്പരിവാർ മറ്റിടങ്ങളിൽ ക്രൂരമായി വേട്ടയാടുന്നു: വി.ഡി സതീശൻ