india
റേഷൻ കടകളിൽ മോദിയുടെ പടം വെച്ചില്ല; ബംഗാളിന് അനുവദിച്ച 7000 കോടിരൂപ തടഞ്ഞുവെച്ച് കേന്ദ്രം
തുക വിട്ട് നൽകാൻ കേന്ദ്രം വിസമ്മതിക്കുന്നത് നടപ്പു സാമ്പത്തിക വർഷത്തിൽ സംസ്ഥാനത്തെ നെല്ല് ശേഖരണത്തെ ഗുരുതരമായി ബാധിക്കുമെന്ന് സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർ പറയുന്നു.

ആവർത്തിച്ചാവശ്യപ്പെട്ടിട്ടും റേഷൻ കടകളിൽ നരേന്ദ്രമോദിയുടെ പടം അടങ്ങിയ ഫ്ലക്സുകൾ സ്ഥാപിക്കാത്തതിന് നെൽസംഭരണത്തിന് പശ്ചിമ ബംഗാൾ സർക്കാറിന് അനുവദിച്ച 7000 കോടി രൂപ തടഞ്ഞുവെച്ച് കേന്ദ്രം. സംസ്ഥാനത്തുടനീളമുള്ള റേഷൻ കടകളിൽ മോദിയുടെ പടവും ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ (എൻഎഫ്എസ്എ) ലോഗോയും ഉൾപ്പെടുന്ന സൈൻബോർഡുകളും ഫ്ലെക്സുകളും സ്ഥാപിക്കാൻ കേന്ദ്രം നിരവധി തവണ ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി മമതാ ബാനർജി ചെവിക്കൊണ്ടില്ല.
കേന്ദ്രത്തിന്റെ വിവിധ പദ്ധതികൾക്കായി ബംഗാൾ 7000 കോടിരൂപയുടെ നെല്ലാണ് കഴിഞ്ഞ വർഷം കർഷകരിൽ നിന്ന് സംഭരിച്ചത്. തുക വിട്ട് നൽകാൻ കേന്ദ്രം വിസമ്മതിക്കുന്നത് നടപ്പു സാമ്പത്തിക വർഷത്തിൽ സംസ്ഥാനത്തെ നെല്ല് ശേഖരണത്തെ ഗുരുതരമായി ബാധിക്കുമെന്ന് സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർ പറയുന്നു.
എൻഎഫ്എസ്എ പദ്ധതികൾക്കായി സംസ്ഥാന സർക്കാർ ഇതിനകം 8.52 ലക്ഷം ടൺ ഉൾപ്പടെ 22 ലക്ഷം ടൺ നെല്ല് ഈ സാമ്പത്തിക വർഷത്തിൽ ഇതുവരെ സംഭരിച്ചിട്ടുണ്ട്. കേന്ദ്രപൂളിലേക്കുൾപ്പടെ ഈ വർഷം 70 ലക്ഷം ടൺ നെല്ല് സംഭരിക്കാനാണ് സംസ്ഥാനം ലക്ഷ്യമിടുന്നത്.എന്നാൽ പണം തടഞ്ഞുവെച്ചത് ഖാരിഫ് സീസണിലെ നെല്ല് സംഭരണത്തെ ബാധിക്കുമെന്നാണ ബംഗാൾ സർക്കാർ വ്യക്തമാക്കുന്നത്.
ഖാരിഫ് സീസണിലാണ് വാർഷിക ലക്ഷ്യമായ 70 ലക്ഷം ടണ്ണിന്റെ 80 ശതമാനവും സംഭരിക്കാൻ സംസ്ഥാനം ലക്ഷ്യമിടുന്നത്. ഈ സീസണിലെ സംഭരണം ഫെബ്രുവരി അവസാനം വരെ തുടരും. ഈ കാലയളവിൽ സമയബന്ധിതമായി ഫണ്ട് ലഭിച്ചില്ലെങ്കിൽ നെൽ സംഭരണത്തെ ബാധിക്കുമെന്ന മുന്നറിയിപ്പും സംസ്ഥാന സർക്കാർ നൽകുന്നുണ്ട്.
india
പശ്ചിമബംഗാളില്‍ നിയമ വിദ്യാര്‍ഥി ക്ലാസ് മുറിയില്‍ കൂട്ട ബലാല്‍സംഗത്തിനിരയായി
സംഭവത്തില്‍ മൂന്ന് പ്രതികള്‍ അറസ്റ്റിലായി.

പശ്ചിമബംഗാളിലെ കസ്ബയില്‍ നിയമ വിദ്യാര്‍ഥി കൂട്ട ബലാല്‍സംഗത്തിനിരയായി. സംഭവത്തില്‍ മൂന്ന് പ്രതികള്‍ അറസ്റ്റിലായി.
സൗത്ത് കൊല്‍ക്കത്ത ലോ കോളജിലെ ക്ലാസ് മുറിയില്‍ വച്ചാണ് സംഭവം. ഇതേ ലോ കോളജിലെ മുന്‍ വിദ്യാര്‍ഥിയെയും രണ്ട് ജീവനക്കാരുമാണ് അറസ്റ്റിലായിരിക്കുന്നത്. അറസ്റ്റിലായ മൂന്ന് പ്രതികളെയും ഹൈക്കോടതിയില്‍ ഹാജരാക്കി. പ്രതികളെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
india
ദളിത് സ്ത്രീയെ പാചകക്കാരിയായി നിയമിച്ചു; വിദ്യാര്‍ഥികളെ കുട്ടികളെ പിന്‍വലിച്ച് രക്ഷിതാക്കള്‍
സ്‌കൂളില്‍ ആകെയുണ്ടായിരുന്ന 22 വിദ്യാര്‍ത്ഥികളില്‍ 21 പേരെയും രക്ഷിതാക്കള്‍ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി മറ്റ് സ്‌കൂളുകളില്‍ ചേര്‍ത്തു.

ദളിത് സ്ത്രീയെ പാചകക്കാരിയായി നിയമിച്ചതിനെ തുടര്‍ന്ന് കര്‍ണാടകയില്‍ സ്‌കൂളില്‍ നിന്ന് കുട്ടികളെ പിന്‍വലിച്ച് രക്ഷിതാക്കള്‍. ചാമരാജ നഗര്‍ ജില്ലയിലെ ഹൊമ്മ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് രക്ഷിതാക്കളുടെ നേതൃത്തത്തില്‍ വിദ്യാര്‍ഥികളെ കൂട്ടത്തോടെ പിന്‍വലിച്ചത്. ദളിത് സ്ത്രീയെ സ്‌കൂളിലെ ഭക്ഷണം പാചകം ചെയ്യാന്‍ നിയമിച്ചത് തങ്ങളുടെ മക്കള്‍ ഭക്ഷണം കഴിക്കുന്നതിന് തടസമായെന്നാണ് രക്ഷിതാക്കള്‍ ആരോപിക്കുന്നത്. സ്‌കൂളില്‍ ആകെയുണ്ടായിരുന്ന 22 വിദ്യാര്‍ത്ഥികളില്‍ 21 പേരെയും രക്ഷിതാക്കള്‍ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി മറ്റ് സ്‌കൂളുകളില്‍ ചേര്‍ത്തു. ദളിത് സ്ത്രീയെ നിയമിച്ചതിനു ശേഷം സ്‌കൂളില്‍ നിന്ന് ആകെ ഏഴ് കുട്ടികള്‍ മാത്രമാണ് ഉച്ചഭക്ഷണം കഴിച്ചിരുന്നത്.
അടച്ചുപൂട്ടല്‍ ഭീഷണി നേരിടുകയാണ് നിലവില്‍ സ്‌കൂള്‍. സംഭവത്തെ തുടര്‍ന്ന് ചാമരാജനഗര്‍ എസ് പി, ജില്ലാ പഞ്ചായത്ത് സിഇഒ, വിദ്യാഭ്യാസ ഓഫീസര്‍ എന്നിവരുള്‍പ്പെടെയുളള ഉദ്യോഗസ്ഥര്‍ സ്‌കൂള്‍ സന്ദര്‍ശിച്ചു. ജാതി വിവേചനം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ ജില്ലാ അധികൃതരും മാതാപിതാക്കളും അധ്യാപകരുമായി ചര്‍ച്ച നടത്തി. എന്നാല്‍ കേസ് ഭയന്ന് മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭ്യമാകാത്തതിനാലാണ് കുട്ടികളെ സ്‌കൂളില്‍ നിന്ന് മാറ്റിയതെന്നാണ് മാതാപിതാക്കള്‍ ജില്ലാ പഞ്ചായത്ത് സിഇഒയോട് പറഞ്ഞത്. സ്‌കൂളില്‍ നിലവില്‍ ഒരു കുട്ടി മാത്രമേയുളളു. ആ കുട്ടിയുടെ മാതാപിതാക്കളും ട്രാന്‍സഫര്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
india
പാളത്തിലൂടെ 8 കിലോമീറ്ററോളം കാറോടിച്ച് യുവതിയുടെ അഭ്യാസം; പുറത്തിറക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസുകാരെ ആക്രമിച്ചു
ഇതേത്തുടര്‍ന്ന് കഴിഞ്ഞ ദിവസം, 20 മിനിറ്റോളം ട്രെയിന്‍ സര്‍വീസ് തടസ്സപ്പെട്ടു.

ഹൈദരാബാദ് റെയില്‍വേ പാളത്തിലൂടെ 8 കിലോമീറ്ററോളം കാറോടിച്ച് യുവതിയുടെ അഭ്യാസം. ഇതേത്തുടര്‍ന്ന് കഴിഞ്ഞ ദിവസം, 20 മിനിറ്റോളം ട്രെയിന്‍ സര്‍വീസ് തടസ്സപ്പെട്ടു. കാര്‍ തടഞ്ഞ് പുറത്തിറക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതി പൊലീസുകാരെയും ആക്രമിക്കാന്‍ ശ്രമിച്ചു. ഹൈദരാബാദിനു സമീപം ശങ്കരപ്പള്ളിയിലാണ് വ്യാഴാഴ്ച രാവിലെ സംഭവമുണ്ടായത്.
യുവതിക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് 2 പാസഞ്ചര്‍ ട്രെയിനുകളും 2 ഗുഡ്‌സും നിര്‍ത്തിയിടേണ്ടിവന്നു.
-
local1 day ago
വെള്ളി, ഞായർ ദിവസങ്ങളിൽ അന്ത്യോദയ എക്സ്പ്രസിന് തലശ്ശേരിയിൽ നിന്നു കയറാം
-
film3 days ago
ചിരിയും ആക്ഷനുമായി ത്രസിപ്പിക്കാൻ “ധീരൻ” ജൂലൈ നാലിനു; ട്രെയ്ലർ പുറത്ത്
-
kerala3 days ago
യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി; പ്രൊബേഷന്‍ എസ്ഐക്ക് സ്ഥലമാറ്റം
-
kerala3 days ago
തൃശൂരില്‍ വയോധികനെ കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി
-
News3 days ago
ട്രംപിന്റ പ്രഖ്യാപനത്തിന് പിന്നാലെ ഇറാനില്‍ വീണ്ടും ഇസ്രാഈല്‍ ആക്രമണം
-
india2 days ago
മകന് വൃദ്ധസദനത്തിലേക്ക് അയച്ചു; മനംനൊന്ത് ദമ്പതികള്‍ ജീവനൊടുക്കി
-
india3 days ago
അഹമ്മദാബാദ് വിമാനാപകടം; 275 പേര് കൊല്ലപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം
-
News2 days ago
പ്രതാപത്തിലേക്കുള്ള കൗണ്ട്ഡൗണ്‍: ഇന്ത്യയുടെ ശുഭാന്‍ഷു ശുക്ല ഇന്ന് ബഹിരാകാശത്തേക്ക്