മണ്ഡ്യ: മാതാവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച സുഹൃത്തിന്റെ തലയറുത്ത് യുവാവ്. കര്‍ണാടകയിലെ മണ്ഡ്യയിലാണ് യുവാവ് സുഹൃത്തിനെ കഴുത്തറുത്ത് കൊന്നത്. പിന്നീട് പൊലീസ് സ്റ്റേഷനില്‍ ചെന്ന് കീഴടങ്ങുകയായിരുന്നു. പശുപതി എന്ന യുവാവാണ് സുഹൃത്ത് ഗിരീഷിനെ കൊലപ്പെടുത്തിയത്.

അമ്മയോട് മോശമായി സംസാരിച്ചതിനെ തുടര്‍ന്ന് നേരത്തെ പശുപതി ഗിരീഷുമായി വഴക്കുണ്ടാക്കിയിരുന്നു. രണ്ടു തവണ തര്‍ക്കത്തില്‍ കലാശിച്ചിരുന്നു. പിന്നീടാണ് ഇത് കൊലപാതകത്തിലേക്ക് നയിച്ചത്.

കര്‍ണ്ണാടകയില്‍ ഒരു മാസത്തിനിടെ നടക്കുന്ന മൂന്നാമത്തെ സംഭവമാണിത്. കഴിഞ്ഞ വ്യാഴാഴ്ച്ച ശ്രീനിവാസപുര സ്വദേശിയായ അസീസ്ഖാന്‍ എന്നയാള്‍ അയാളുടെ വനിതാസുഹൃത്തിനെ ഇത്തരത്തില്‍ കൊലപ്പെടുത്തിയിരുന്നു. ഭാര്യയുടെ കഴുത്തറുത്ത് തല തൂക്കിപ്പിടിച്ച് പൊലീസ് സ്റ്റേഷനില്‍ ഭര്‍ത്താവ് എത്തിയത് മറ്റൊരു സംഭവമായിരുന്നു. അത് ചിക്കമംഗളൂരുവിലായിരുന്നു. ഭാര്യയുടെ അവിഹിത ബന്ധം പിടിച്ച സതീശ് അവരെ കൊലപ്പെടുത്തുകയായിരുന്നു.