കോഴിക്കോട് : ‘വര്‍ഗീയ മുക്ത ഭാരതം, അക്രമ രഹിത കേരളം ജന വിരുദ്ധ സര്‍ക്കാരുകള്‍ക്കെതിരെ’ എന്ന മുദ്രാവാക്യവുമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ മുനവ്വറലി ശിഹാബ് തങ്ങള്‍ നയിക്കുന്ന യുവജന യാത്രയുടെ പ്രചരണാര്‍ത്ഥം കാമ്പസുകളില്‍ പ്രചാരണ പരിപാടികളുടെ ഭാഗമായി ക്യാമ്പസ് മൈക്ക് സംഘടിപ്പിക്കാന്‍ എം.എസ്.എഫ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. പരിപാടിയുടെ ഭാഗമായി കലാലയങ്ങളില്‍ വിദ്യാര്‍ഥികള്‍ വര്‍ഗീയതക്കും അക്രമ രാഷ്ട്രീയത്തിനുമെതിരെ ആശയങ്ങള്‍ കവിതകള്‍ , വരകള്‍ തുടങ്ങി വിത്യസ്ത കലാ രൂപങ്ങളിലൂടെ അഭിപ്രായങ്ങള്‍ പങ്കുവെക്കും.
യോഗം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജന സെക്രട്ടറി അഡ്വ പി.കെ ഫിറോസ് ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ

മിസ്ഹബ് കീഴരിയൂര്‍ അധ്യക്ഷത വഹിച്ചു. എം.എസ്.എഫ് സംസ്ഥാന ജന സെക്രട്ടറി എം.പി നവാസ് സ്വാഗതം പറഞ്ഞു. ഭാരവാഹികളായ യൂസഫ് വല്ലാഞ്ചിറ, ശരീഫ് വടക്കയില്‍, ഷബീര്‍ ഷാജഹാന്‍, ഹാഷിം ബംബ്രാണി, എ.പി അബ്ദു സമദ്, കെ.എം ഫവാസ് , കെ.ടി റഹൂഫ്, റഷീദ് മേലാറ്റൂര്‍ , മുഫീദ തെസ്‌നി എന്നിവര്‍ സംസാരിച്ചു.