കോഴിക്കോട്: ഗാന്ധിവധം ആഘോഷിക്കുന്ന ഹിന്ദു മഹാസഭ അടക്കമുള്ള സംഘടനകളുടെ നടപടിയില്‍ പ്രതിഷേധിച്ച് എം.എസ്.എഫ് ഗോഡ്‌സയെ തൂക്കിലേറ്റുന്നു. സംസ്ഥാനത്തെ കലാലയങ്ങളിലും പഞ്ചായത്ത് കേന്ദ്രങ്ങളിലും എം.എസ്.എഫ് പ്രവര്‍ത്തകര്‍ ഗോഡ്‌സയെ തൂക്കിലേറ്റും.

കഴിഞ്ഞ ദിവസം അലിഗഡിലാണ് ഹിന്ദു മഹാസഭ ഗാന്ധിജിയെ പ്രതീകാത്മകമായി വെടിവെച്ചു കൊലപ്പെടുത്തിയത്. എല്ലാ വര്‍ഷവും ഗാന്ധിവധം ഹിന്ദു മഹാസഭ ആഘോഷിക്കാറുണ്ടെങ്കിലും ഇത്തവണയാണ് പ്രതീകാത്മകമായി കൊലപ്പെടുത്തല്‍ നടന്നത്. ഇതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധമുയര്‍ന്നിരുന്നു.