Connect with us

Culture

അഭിമന്യുവിനെ ഉയര്‍ത്തിപ്പിടിക്കാന്‍ എസ്.എഫ്.ഐക്ക് അവകാശമില്ലെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചു: എം.എസ്.എഫ്

Published

on

കോഴിക്കോട്: ഒരു ഭാഗത്ത് അഭിമന്യൂവിന്റെ രക്തസാക്ഷിത്വം രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുകയും മറുഭാഗത്ത് ക്യാമ്പസ് ഫ്രണ്ടുമായി രഹസ്യ ധാരണ സൂക്ഷിക്കുകയും ചെയ്ത എസ്.എഫ്.ഐക്ക് അഭിമന്യുവിനെ ഉയര്‍ത്തിപ്പിടിക്കാന്‍ അവകാശമില്ലെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചതായി എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂര്‍ ജന: സെക്രട്ടറി എം.പി നവാസ് എന്നിവര്‍ അഭിപ്രായപ്പെട്ടു. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് ഫലം അക്രമ രാഷ്ട്രീയത്തിനെതിരെയുള്ള വിദ്യാര്‍ത്ഥികളുടെ വിധിയെഴുത്താണെന്നും ഇരുവരും അഭിപ്രായപ്പെട്ടു. അധികാരത്തിന്റെ തണലില്‍ വിദ്യാര്‍ത്ഥികളുടെ ജനാധിപത്യാവകാശം ഭീഷണിപ്പെടുത്തി കവര്‍ന്നെടുക്കാമെന്ന എസ്.എഫ്.ഐ മോഹത്തിനേറ്റ ശക്തമായ തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലം പ്രകടമാക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു.

‘കഠാര വെടിയുക തൂലികയേന്തുക’ എന്ന മുദ്രാവാക്യത്തില്‍ തെരഞ്ഞെടുപ്പിനെ നേരിട്ട എം.എസ്.എഫിനു മികച്ച വിജയം നേടാനായി. 152 യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍മാരെ വിജയിപ്പിച്ച് സര്‍വ്വകലാശാലാ ചരിത്രത്തിലെ എം.എസ്.എഫിന്റെ ഏറ്റവും മികച്ച വിജയമാണ് കരസ്ഥമാക്കാന്‍ സാധിച്ചത്. പരമ്പരാഗത കോട്ടകള്‍ നിലനിര്‍ത്തിയതോടൊപ്പം എസ്.എഫ്.ഐ ശക്തി കേന്ദ്രങ്ങളില്‍ വിള്ളലുണ്ടാക്കാനും എം.എസ്.എഫ് മുന്നണിക്ക് സാധിച്ചു. 71 കോളേജുകളില്‍ തനിച്ചും 27 കോളേജുകളില്‍ മുന്നണിയായും യൂണിയന്‍ നേടാന്‍ സാധിച്ചു. കലാലയങ്ങളില്‍ രക്തക്കറ വീഴ്ത്തുന്ന ഫാസിസ്റ്റു വര്‍ഗീയ സംഘടനകള്‍ക്കെതിരെ ശക്തമായ നിലപാട് വിദ്യാര്‍ത്ഥി സമൂഹം സ്വീകരിക്കുമെന്ന സൂചനകളാണ് തെരഞ്ഞെടുപ്പിലെ എം.എസ്.എഫ് വിജയം സൂചിപ്പിക്കുന്നത്.

വിദ്യാര്‍ഥികളുടെ ജാനാധിപത്യ അവകാശങ്ങളെ വെല്ലുവിളിച്ചും ഭീഷണിപ്പെടുത്തിയും തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് നിരവധി കോളേജുകളില്‍ എസ്.എഫ്.ഐ നടപ്പിലാക്കിയത്. മുചുകുന്ന് സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ മെമ്മോറിയല്‍ കോളേജ്, ഗവ: കോളേജ് മടപ്പള്ളി, ഗവ: കോളേജ് മൊകേരി എന്നിവിടങ്ങളില്‍ വിദ്യാര്‍ഥിനികളെ ഉള്‍പ്പെടെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. തിരൂര്‍ ജെ.എം കോളേജ്, ലക്കിടി ഓറിയന്റല്‍ കോളേജ് എന്നിവിടങ്ങളില്‍ തെരഞ്ഞെടുപ്പ് നോമിനേഷന്‍ പ്രക്രിയകളില്‍ ഇടത് സിണ്ടിക്കേറ്റിനെ ഉപയോഗപ്പെടുത്തി വഴിവിട്ട നീക്കങ്ങളാണ് എസ്.എഫ്.ഐ നടത്തിയത്.

നിരവധി സ്വകാര്യ കോളേജുകളില്‍ മാനേജ്‌മെന്റിനെയും പ്രിന്‍സിപ്പള്‍മാരെയും ഭീഷണിപ്പെടുത്തി തെരഞ്ഞെടുപ്പ് ഫലത്തെ അനുകൂലമാക്കാന്‍ ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ നേതൃത്വത്തില്‍ ഹീനമായ ശ്രമങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. തെരഞ്ഞെടുപ്പിനു ശേഷവും നിരവധി കോളേജുകളില്‍ അക്രമങ്ങള്‍ തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. വയനാട് സി.എം കോളേജില്‍ അഞ്ച് വിദ്യാര്‍ത്ഥികളെ വെട്ടി പരിക്കേല്‍പിച്ചും മുട്ടില്‍ ഡബ്ലൂ.എം.ഒ കോളേജില്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് അതിക്രമിച്ചു കയറി അദ്ധ്യാപകനെ ക്രൂരമായി മര്‍ദിച്ചും അക്രമ രാഷ്ട്രീയം തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. അക്രമ രാഷ്ട്രീയത്തിനും സര്‍വകലാശാല യൂണിയന്റെ വിദ്യാര്‍ഥി വിരുദ്ധ സമീപനങ്ങള്‍ക്കുമെതിരെ ശക്തമായ പ്രചാരണവുമായി എം.എസ്.എഫ് മുന്നോട്ടു പോവും. കാലിക്കറ്റ് സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്റെ സാമ്പത്തിക ക്രമക്കേടുകള്‍ അന്വേഷിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു .

Film

മമ്മൂട്ടി-വിനായകന്‍ ചിത്രം ‘കളങ്കാവല്‍’: വിനായകന്‍ ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്‍

ണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല.

Published

on

മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കളങ്കാവല്‍’യെ കുറിച്ച് സംവിധായകന്‍ ജിതിന്‍ കെ. ജോസ് രസകരമായ വിവരങ്ങള്‍ പങ്കുവെച്ചു. സംവിധായകന്റെ പറയുന്നതനുസരിച്ച്, ഇപ്പോള്‍ വിനായകന്‍ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ആദ്യം പൃഥ്വിരാജിനെക്കായിരുന്നാണ് പദ്ധതിയിട്ടിരുന്നത്. രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല. തുടര്‍ന്ന് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രം വിനായകനായി മാറി. വേഷനിര്‍ണ്ണയത്തിനെക്കുറിച്ചും സംവിധായകന്‍ പറഞ്ഞു. ഒരുകഥാപാത്രത്തിന് മമ്മൂട്ടി ഏറ്റവും അനുയോജ്യനാണെന്ന് തോന്നിയതിനാല്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിവേക് ദാമോദരന്‍ വഴിയാണ് മമ്മൂട്ടിയെ സമീപിച്ചത്. ഇതിനകം തന്നെ തങ്ങള്‍ക്ക് മനസ്സിലുണ്ടായിരുന്നതുപോലെ തന്നെയാണ് പൃഥ്വിരാജും ആ വേഷം മമ്മൂക്ക ചെയ്യണം എന്ന് നിര്‍ദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജിതിന്‍ കെ. ജോസ് പറഞ്ഞു പോലെ, വിനായകന്‍ അവതരിപ്പിച്ച വേഷം തന്നെയാണ് ആദ്യം പൃഥ്വിരാജിന് പരിഗണിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ‘കളങ്കാവല്‍’ നവംബര്‍ 27ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.

Continue Reading

india

‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി

Published

on

സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന്‍ എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Film

എസ് എസ് രാജമൗലി- മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ പ്രേക്ഷകരിലേക്ക്

മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു.

Published

on

പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന എസ് എസ് രാജമൗലി മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ റിലീസായി. ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢ ഗംഭീര ഇവെന്റിലാണ് ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
മണിക്കൂറുകൾക്കുള്ളിൽ അഞ്ചു മില്യണിൽപ്പരം കാഴ്ചക്കാരുമായി ട്രയ്ലർ ലോകവ്യാപകമായി ട്രെൻഡിങ്ങിൽ മുന്നിലാണ്.

പ്രേക്ഷകർക്ക് ദൃശ്യവിസ്മയം സമ്മാനിക്കുന്ന വാരാണസിയുടെ ട്രയ്ലർ റാമോജി ഫിലിം സിറ്റിയിൽ നടന്ന ഇവെന്റിൽ 130×100 ഫീറ്റിൽ പ്രത്യേകമായി സജ്ജീകരിച്ച സ്‌ക്രീനിലാണ് പ്രദർശിപ്പിച്ചത് . സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ട്രെയിലറില്‍ അനാവരണം ചെയ്യുന്നു.കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവിന്റെ രുദ്ര എന്ന കഥാപാത്രം സ്‌ക്രീനിൽ അവസാനം എത്തിയപ്പോൾ വേദിയിലും മഹേഷ് ബാബു കാളയുടെ പുറത്തു എൻട്രി ചെയ്തപ്പോൾ അറുപത്തിനായിരത്തിൽപ്പരം കാഴ്ചക്കാർ നിറഞ്ഞ ഇവന്റിലെ സദസ്സ് ഹർഷാരവം കൊണ്ട് വേദിയെ ധന്യമാക്കി. ഐമാക്‌സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഗംഭീരമായ കാഴ്ചാനുഭൂതി സമ്മാനിക്കുമെന്നുറപ്പാണ്.ബാഹുബലിയും ആർ ആർ ആറും ഒരുക്കിയ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വാരണാസി 2027ൽ തിയേറ്ററുകളിലേക്കെത്തും. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് : പ്രതീഷ് ശേഖർ.

Continue Reading

Trending