Connect with us

Video Stories

എം.എസ്.എഫ് നാഷണല്‍ സ്റ്റുഡന്റ് കോണ്‍ക്ലേവ് നാളെ ബംഗളൂരുവില്‍

Published

on

 

ചെന്നൈ: എം എസ് എഫ് ദേശീയ കമ്മറ്റി നിലവില്‍ വന്നിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാവുന്ന ഡിസംബര്‍ 17 ന് ബംഗളൂരു ഫ്രേസര്‍ ടൗണിലുള്ള സവേരി ഓഡിറ്റോറിയത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്ന നാഷണല്‍ സ്റ്റുഡന്റ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നു. ദേശീയ കമ്മറ്റിയുടെ മുഖപത്രമായി ഇ ജേര്‍ണല്‍ ലോഞ്ചിംഗ്, ഇ അഹമ്മദ് സ്‌കോളര്‍ഷിപ്പ് പ്രഖ്യാപനം, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി തയ്യാറാക്കിയ ‘ശിഹാബ് വൈസ്’ ആപ്പിന്റെ പ്രകാശനം, അനുബന്ധ പ്രവര്‍ത്തനങ്ങള്‍, എം എസ് എഫ് നാഷണല്‍ ലെവല്‍ മെമ്പര്‍ഷിപ്പ് കാമ്പയിന്‍, നാഷണല്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍, തുടങ്ങി വിവിധ പദ്ധതികള്‍ കോണ്‍ക്ലേവില്‍ നടപ്പിലാക്കും.
മുസ്‌ലിം ലീഗ് ദേശീയ അദ്ധ്യക്ഷന്‍ പ്രൊഫ. കെ എം. ഖാദര്‍ മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി ഇ-ജേര്‍ണല്‍ പ്രകാശനം നിര്‍വഹിക്കും. ഇ അഹമ്മദ് സ്‌കോളര്‍ഷിപ്പ് പ്രഖ്യാപനം ഇ ടി മുഹമ്മദ് ബഷീര്‍ എം പി നിര്‍വഹിക്കും. ശിഹാബ് വൈസ് ആപ്പിന്റെ പ്രകാശനം പി വി അബ്ദുല്‍ വഹാബ് എം പി നിര്‍വഹിക്കും. ‘ന്യൂനപക്ഷ രാഷ്ട്രീയം വിദ്യാര്‍ത്ഥികളുടെ പങ്ക്’ എന്ന വിഷയത്തില്‍ സിറാജ് ഇബ്രാഹിം സേട്ട്, ‘സമകാലിക ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യം’ എന്ന വിഷയത്തില്‍ തമിഴ്‌നാട് മുന്‍ എം.എല്‍.എ അബ്ദുല്‍ ബാസിത്ത് പ്രസംഗിക്കും. വിവിധ സര്‍വകലാശാല തിരഞ്ഞെടുപ്പുകളില്‍ വിജയിച്ചവരെ അനുമോദിക്കും. യൂത്ത്‌ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി കെ സുബൈര്‍, അഡ്വ. എം റഹ്മത്തുള്ള, അഡ്വ. ഫൈസല്‍ ബാബു, കെ എം സി സി ദേശീയ പ്രസിഡന്റ് എം കെ നൗഷാദ് സംസാരിക്കും. 10 മണിക്ക് തുടങ്ങുന്ന പരിപാടി 5 മണിക്ക് അവസാനിക്കും

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

വേദനയിൽനിന്ന് മുക്തി, ഫിസിയോതെറാപ്പിയിലൂടെ…!

സെപ്‌തംബർ -8 ലോക ഫിസിയോതെറാപ്പി ദിനം

Published

on

ശാരീരിക വെല്ലുവിളികളെയും, പരിക്കുകളുടെയും വിലയിരുത്തൽ, രോഗനിർണയം, ചികിത്സ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആരോഗ്യ സംരക്ഷണ മേഖലയിലെ മറ്റൊരു വിഭാഗമാണ് ഫിസിയോതെറാപ്പി. രോഗികളുടെ ചലനാത്മകത, മൊത്തത്തിലുള്ള ക്ഷേമം എന്നിവ പുനഃസ്ഥാപിക്കുകയും, അവരുടെ പരമാവധി കഴിവുകൾ നേടാനും ആരോഗ്യകരവും സജീവവുമായ ജീവിതശൈലി ആസ്വദിക്കാനും പ്രാപ്തമാക്കുക എന്നതാണ് ഫിസിയോതെറാപ്പിയുടെ ലക്ഷ്യം.

മസ്കുലോസ്കലെറ്റൽ ഡിസോർഡേഴ്സ് (നടുവേദന, സന്ധിവാതം) ന്യൂറോളജിക്കൽ അവസ്ഥകൾ(സ്ട്രോക്ക്, പാർക്കിൻസൺസ് രോഗം)ഹൃദയ സംബന്ധമായ അവസ്ഥകൾ( ഹൃദ്രോഗം, ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾമണറി രോഗം)സ്പോർട്സ് സംബന്ധമായ പരിക്കുകൾ,ശസ്ത്രക്രിയാനന്തര പുനരധിവാസം തുടങ്ങിയ രോഗാവസ്ഥകളെ എല്ലാം ഫിസിയോതെറാപ്പിയിലൂടെ ചികിൽസിക്കാൻ കഴിയും.
1951 സെപ്‌തംബർ 8 നാണ് വേൾഡ് ഫിസിയോതെറാപ്പി സ്ഥാപിതമായത്.ആയതിനാൽ സെപ്‌തംബർ 8 ലോക ഫിസിയോതെറാപ്പി ദിനമായി ആചരിക്കുന്നു.ഈ വർഷത്തെ ലോക ഫിസിയോതെറാപ്പി ദിനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നടുവേദനയും (Low back Pain) അതിൻ്റെ മാനേജ്‌മെൻ്റിലും പ്രതിരോധത്തിലുമുള്ള ഫിസിയോതെറാപ്പിയുടെ പങ്കിനെ കുറിച്ചാണ് .

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഒരു സാധാരണ രോഗാവസ്ഥയാണ് നടുവേദന.ഒട്ടുമിക്കപേരും മറ്റു രോഗാവസ്ഥയുമായി ഇതിനെ കൂട്ടിച്ചേർത്തുകൊണ്ട് ചികിത്സ തേടാൻ മടി കാണിക്കുന്നതയിട്ടാണ് കണ്ടുവരുന്നത്.നടുവേദനനിയന്ത്രിക്കുന്നതിലും പ്രതിരോധിക്കുന്നതിലും ഫിസിയോതെറാപ്പി നിർണായകമായതിനാൽ നടുവേദന അനുഭവപ്പെടനുള്ള കാരണങ്ങളെ പരിചയപ്പെടാം.

പേശി പിരിമുറുക്കം അല്ലെങ്കിൽ പരിക്ക്. മോശം പോസ്ചർ അഥവാ തെറ്റായ ബയോമെക്കാനിക്സ്. ഹെർണിയേറ്റഡ് ഡിസ്കുകൾ അല്ലെങ്കിൽ ഡീജനറേറ്റീവ് ഡിസ്ക് രോഗം. ഓസ്റ്റിയോപൊറോസിസ് അല്ലെങ്കിൽ നട്ടെല്ല് ഒടിവുകൾ. ഉദാസീനമായ ജീവിതശൈലി. വ്യായാമത്തിൻ്റെ അഭാവം. തുടങ്ങിയവയാണ് പ്രധാന കാരണങ്ങളായി കണ്ടുവരാറുള്ളത്.ഇത്തരം അവസ്ഥകളെ ഫിസിയോ തെറാപ്പിയിലൂടെ പ്രധിരോധിക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.

1.ആദ്യ ഘട്ടത്തിൽ തന്നെ വേദനയുടെ അടിസ്ഥാന കാരണങ്ങൾ, ചലന രീതികൾ, പ്രവർത്തന പരിമിതികൾ എന്നിവ തിരിച്ചറിയുക.
2. ശരിയായ പോസ്ചർ, ലിഫ്റ്റിംഗ് ടെക്നിക്കുകൾ, ബോഡി മെക്കാനിക്സ് എന്നിവ പരിശോധിക്കുക.
3.മാനുവൽ തെറാപ്പി സോഫ്റ്റ് ടിഷ്യു മൊബിലൈസേഷൻ, ജോയിൻ്റ് മൊബിലൈസേഷൻഎന്നിവയിലൂടെ വേദന കുറയ്ക്കാം.
4.വ്യായാമതിലോടെ വഴക്കവും ചലനശേഷിയുംവർദ്ധിപ്പിച്ച് കോർ ബാക്ക് പേശികളെ ശക്തിപ്പെടുത്തി ശരിയായ ചലനം തിരിച്ച് കൊണ്ടുവരുന്നു. .
5. പേശികളുടെ പ്രവർത്തന പരിശീലനം, ബാലൻസ്, ഏകോപനം എന്നിവ മെച്ചപ്പെടുത്തുക.

നടുവേദനയെ പ്രധിരോധി മാർഗങ്ങൾ

1.പതിവ് വ്യായാമ മുറകളിൽ ഫ്ലക്സിബിലിറ്റി ട്രെയിനിംഗ്, സ്‌ട്രങ്ത് ട്രെയിനിംഗ് എന്നിവ ഉൾപെടുത്തുക
2. ശരിയായ പോസ്ചർ ദൈനംദിന പ്രവർത്തനങ്ങളിൽ നല്ല നില നിലനിർത്തുക.
3.ലിഫ്റ്റിംഗ് ടെക്നിക്കുകൾ പരുക്ക് ഒഴിവാക്കാൻ ശരിയായ ലിഫ്റ്റിംഗ് ടെക്നിക്കുകൾ മാത്രം ഉപയോഗിക്കുക.
4.ഓൺലൈനായി വ്യായാമ മുറകളിൽ ഏർപ്പാടുമ്പോൾ ശരീരത്തിന് അനുയോജ്യമായ പ്രവർത്തനങ്ങളിൽ മാത്രം ഏർപ്പെടുക. എടുത്തുചാടി വെയിറ്റ്കളും മറ്റും എടുക്കുന്നത് അപകടങ്ങളിലേക്ക് വഴിയൊരുക്കും.
5.സുഖകരവും പിന്തുണ നൽകുന്നതുമായ വർക്ക്‌സ്‌പേസ് ഉറപ്പാക്കുക.
5. സ്ട്രെസ് മാനേജ്മെൻ്റ് പേശികളുടെ പിരിമുറുക്കം കുറയ്ക്കാൻ സഹായിക്കും.
നടുവേദനയ്ക്ക് ഫിസിയോതെറാപ്പി ചികിത്സ നൽകുന്നതിൻ്റെ പ്രയോജനങ്ങൾ

1. വേദനയും, തരിപ്പ്,കടച്ചിൽ,നീർക്കെട്ട്,തുടങ്ങിയവ കുറയ്ക്കുന്നു
2. പ്രവർത്തനവും ചലനശേഷിയും മെച്ചപ്പെടുത്തുന്നു
3. ബലവും വഴക്കവും വർദ്ധിപ്പിക്കുന്നു
4. ഭാവിയിൽ വേണ്ടും വേദനകൾ വരാനുള്ള സാധ്യതകൾ തടയുന്നു.
5. ശസ്ത്രക്രിയയോ മരുന്നുകളോ ഒഴിവാക്കുന്നു
അടിസ്ഥാന കാരണങ്ങളെ കണ്ടെത്തി ചികിത്സിക്കുകയും, പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുകയും ചെയ്യുന്നതിലൂടെ ഫിസിയോതെറാപ്പിക്ക് നടുവേദന ഫലപ്രദമായി കൈകാര്യം ചെയ്യാനും തടയാനും ജീവിതനിലവാരം മെച്ചപ്പെടുത്തി ആരോഗ്യ സംരക്ഷണ ചെലവ് കുറയ്ക്കാനും കഴിയും.

Continue Reading

india

വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും കോൺഗ്രസിൽ ചേർന്നു

കോൺഗ്രസിൽ ചേരുന്നതിനു മുന്നോടിയായി പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ ഇരുവരും എത്തിയിരുന്നു.

Published

on

ഗുസ്തി താരം വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും റെയിൽവേയിലെ ഉദ്യോഗം രാജിവച്ച് കോൺഗ്രസിൽ ചേർന്നു. ഇരുവരും ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും. കോൺഗ്രസിൽ ചേരുന്നതിനു മുന്നോടിയായി പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ ഇരുവരും എത്തിയിരുന്നു. ഇവിടെ ഖാർഗെയുമായും കെ.സി. വേണുഗോപാലുമായും കൂടിക്കാഴ്ച നടത്തിയ ശേഷമാണ് വിനേഷും ബജ്‌രംഗും എഐസിസി ആസ്ഥാനത്ത് എത്തിയത്.

കായിക താരങ്ങൾക്കു നീതിക്കു വേണ്ടി പോരാടിയപ്പോൾ കോൺഗ്രസ് അവർക്കൊപ്പം ഉറച്ചുനിന്നതായി കെ.സി. വേണുഗോപാൽ പറഞ്ഞു. കർഷകർക്കു വേണ്ടിയും ഗുസ്തി താരങ്ങൾ പോരാടി. അവരുടെ ദേശസ്നേഹം വളരെ വലുതാണ്. അവരെ സ്വീകരിക്കുന്നതിൽ കോൺഗ്രസിന് അഭിമാനമുണ്ട്. രാജ്യത്തു നടക്കുന്ന വലിയ ചലനങ്ങളുടെ തുടക്കമാണു വിനേഷ് ഫോഗട്ടിന്റെയും ബജ്‌രംഗ് പുനിയയുടെയും കോൺഗ്രസ് പ്രവേശനം. ഏത് പാർട്ടിയെ ആണ് വിശ്വസിക്കാൻ കഴിയുന്നതെന്ന് ഇരുവർക്കും തങ്ങളുടെ അനുഭവങ്ങളിലൂടെ അറിയാമെന്നും വേണുഗോപാൽ പറഞ്ഞു.

ഇരുവരുടെയും രാഷ്ട്രീയ പ്രവേശനത്തിൽ ഗുസ്തി താരങ്ങൾക്കിടയിൽ ഭിന്നതയുണ്ടെന്നാണു വിവരം. ഇരുവരും കോൺഗ്രസിൽ ചേരാനുള്ള തീരുമാനം വ്യക്തിപരമാണെന്നാണു സാക്ഷി മാലിക്കിന്റെ പ്രതികരണം. പല വാഗ്ദാനങ്ങളും രാഷ്ട്രീയ പാർട്ടികളിൽ നിന്നും ലഭിക്കും. തനിക്കും ഇത്തരത്തിൽ വാഗ്ദാനങ്ങൾ ലഭിച്ചിരുന്നു. തുടങ്ങിവച്ച ദൗത്യം അവസാനിപ്പിക്കരുത്. വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും എടുത്ത തീരുമാനം വ്യക്തിപരമാണെന്നും സാക്ഷി മാലിക്ക് പറയുന്നു.

സെപ്റ്റംബർ 4 ന് ന്യൂഡൽഹിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും കൂടിക്കാഴ്ച നടത്തിയിരുന്നു. വരാനിരിക്കുന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടികയ്ക്ക് അന്തിമരൂപം നൽകാൻ കോൺഗ്രസിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി തിങ്കളാഴ്ച ചേർന്നതിനു പിന്നാലെയായിരുന്നു രാഹുലിന്റെ കൂടിക്കാഴ്ച.

Continue Reading

kerala

മടിയില്‍ കനമില്ലെങ്കില്‍ ഭയമെന്തിന്? എസ്എഫ്‌ഐഒ അന്വേഷണം പൂര്‍ത്തിയാകാനിരിക്കെ വീണ്ടും കോടതിയെ സമീപിച്ച് മുഖ്യമന്ത്രിയുടെ മകള്‍ ടി. വീണ

നേരത്ത എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരെ വീണ കോടതിയെ സമീപിച്ചിരുന്നു.

Published

on

കരിമണല്‍ കമ്പനിയുമായുള്ള സാമ്പത്തിക ഇടപാടില്‍ വീണ്ടും കോടതിയെ സമീപിച്ച് മുഖ്യമന്ത്രിയുടെ മകളും എക്‌സാലോജിക് ഡയറക്ടറുമായി വീണ ടി. അന്വേഷണം പൂര്‍ത്തിയാകാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ എന്തിനാണ് വീണ കോടതിയെ സമീപിച്ചത് എന്ന ചോദ്യം ഉയരുന്നുണ്ട്. അതെസമയം എസ്എഫ്‌ഐഒ അന്വേഷണം തുടങ്ങി ഏഴ്‌ മാസം പിന്നിട്ടിട്ടും വീണയില്‍ നിന്നും മൊഴിയും തെളിവും ശേഖരിച്ചിട്ടില്ല. അന്വേഷണസംഘത്തിന്റെ ഉദാസീനത ഒത്തുകളിയുടെ ഭാഗമായാണോ എന്നും പ്രതിപക്ഷം സംശയിക്കുന്നുണ്ട്.

നേരത്ത എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരെ വീണ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കര്‍ണാടക ഹൈക്കോടതിയില്‍ വീണ സമര്‍പ്പിച്ച ഹര്‍ജി തള്ളിയിരുന്നു. ഇതിനെതിരെയാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്. വൈകാതെ തന്നെ അപ്പീല്‍ കോടതി പരിഗണിക്കും. മടിയില്‍ കനമില്ല എന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ മകള്‍ അന്വേഷണത്തെ ഭയപ്പെടുന്നത് എന്തിനെന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്.

എസ്എഫ്‌ഐഒ അന്വേഷണത്തിനു കേന്ദ്ര കോര്‍പറേറ്റ് മന്ത്രാലയം അനുവദിച്ചത് 8 മാസത്തെ കാലാവധിയായിരുന്നു. പ്രസ്തുത സമയപരിധി ഈ മാസം 30 ന് അവസാനിക്കുകയാണ്. അതെ സമയം സിഎംആര്‍എല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ നവംബര്‍ 12നാണു വിധി. അതുവരെ അന്വേഷണ റിപ്പോര്‍ട്ട് നല്‍കരുതെന്നു ഡല്‍ഹി ഹൈക്കോടതി എസ്എഫ്‌ഐഒയോടു നിര്‍ദേശിച്ചിരുന്നു. സിഎംആര്‍എല്‍ കോടതിയെ സമീപിച്ചതുവഴി ഒന്നരമാസത്തെ സാവകാശം കിട്ടിയിരുന്നു. ഇതിന് പുറമേയാണ് വീണയുടെ അപ്പീലും കോടതിയിലെത്തിയത്.

എസ്എഫ്‌ഐഒ അന്വേഷണത്തിന്റെ അടുത്തപടി മൊഴിയും, തെളിവും ശേഖരിക്കലാണ്. സിഎംആര്‍എലിലും കെഎസ്‌ഐഡിസിയിലും തെളിവെടുപ്പു പൂര്‍ത്തിയാക്കിയ എസ്എഫ്‌ഐഒ എക്‌സാലോജിക് സൊലൂഷന്‍സിന്റെ ഏക ഡയറക്ടറും, മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുമായ വീണയില്‍നിന്നു മൊഴിയും തെളിവും ഇതുവരെയും ശേഖരിച്ചിട്ടില്ല.

അന്വേഷണം തുടങ്ങി 7 മാസം പിന്നിട്ടിട്ടും അന്വേഷണസംഘത്തിന്റെ അനങ്ങാപ്പാറ നയം ഒത്തുകളിയുടെ ഭാഗമായാണോ എന്നും പ്രതിപക്ഷം സംശയിക്കുന്നുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പും കോടതി വ്യവഹാരവുമാണു മൊഴിയെടുക്കാന്‍ വൈകുന്നതിന് കാരണമായി വിശദീകരിക്കുന്നത്.

സിഎംആര്‍എലുമായി എക്‌സാലോജിക് ഉള്‍പ്പെടെയുള്ള കമ്പനികള്‍ നടത്തിയ സാമ്പത്തിക ഇടപാടില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടോയെന്ന് ഇഡിയും അന്വേഷിക്കുന്നുണ്ട്. ഇ.ഡി കൂടി രംഗത്തുവന്നതോടെയാണു കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിനെതിരെ സിഎംആര്‍എല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. എത്ര ഏജന്‍സികള്‍ അന്വേിഷിച്ചിട്ടും അന്വേഷണം എങ്ങുമെത്തുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

Continue Reading

Trending