കൊച്ചി: മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എക്ക് കോവിഡ് സ്ഥിരീകരിച്ചു. പട്ടാമ്പിയില്‍ നിന്നുള്ള എംഎല്‍എയാണ്. ഇന്ന് നടന്ന ആന്റിജന് ടെസ്റ്റില് കോവിഡ് പോസിറ്റീവായതായി അദ്ദേഹം അറിയിച്ചു. കോവിഡ് പോസിറ്റീവായ മറ്റൊരാളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പെട്ടതിനെ തുടര്‍ന്നാണ് രോഗബാധ. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി നിരീക്ഷണത്തില്‍ ആയിരുന്നെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും എംഎല്‍എ അറിയിച്ചു.

ഫെയ്‌സ്ബുക് കുറിപ്പ്:
‘പ്രിയപ്പെട്ടവരെ,

ഇന്ന് നടന്ന ആന്റിജന്‍ ടെസ്റ്റില്‍ കോവിഡ് പോസിറ്റീവാണ്. കോവിഡ് പോസിറ്റീവായ വ്യക്തിയുമായി സമ്പര്‍ക്കം പുലര്‍ത്തിയതിനാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സ്വയം നിരീക്ഷണത്തിലായിരുന്നു, ആശങ്കപ്പെടേണ്ടതില്ല.

മുഹമ്മദ് മുഹസിന്‍ എംഎല്‍എ’,

പ്രിയപ്പെട്ടവരെ,ഇന്ന് നടന്ന ആൻറിജൻ ടെസ്റ്റിൽ കോവിഡ് പോസിറ്റീവാണ്. കോവിഡ് പോസിറ്റീവായ വ്യക്തിയുമായി സമ്പർക്കം…

Posted by Muhammed Muhassin on Sunday, 4 October 2020