മുംബൈയിലെ ബഹുനില കെട്ടിടത്തിന്റെ പതിനെട്ടാം നിലയിലുണ്ടായ തീപിടുത്തത്തില്‍ ഏഴു മരണം. സെന്‍ട്രല്‍ മുംബൈയിലെ ഗാന്ധി ആശുപത്രിക്ക് എതിര്‍വശമുള്ള കമല ബില്‍ഡിങ്ങില്‍ ആണ് തീപിടുത്തമുണ്ടായത്.

20 നിലയുള്ള കെട്ടിടത്തിലെ പതിനെട്ടാം നിലയിലാണ് തീപിടുത്തം. പൊള്ളലേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഏഴ് പേര്‍ മരണത്തിന് കീഴടങ്ങി.

തീ നിയന്ത്രണ വിധേയമായെങ്കിലും വന്‍തോതില്‍ പുക വരുന്നുണ്ട്. 15 പേര്‍ക്ക് പരിക്ക് പറ്റിയതായാണ് വിവരം