മുംബൈ: സ്‌റ്റേഷനില്‍ നിന്ന് നീങ്ങിത്തുടങ്ങിയ ട്രെയിനിലേക്ക് ചാടിക്കയറാന്‍ ശ്രമിച്ച യാത്രക്കാരന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. മുംബൈ കല്യാണ്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ഇതിന്റെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്.

നീങ്ങിത്തുടങ്ങിയ ട്രെയിനിലേക്ക് ഇയാള്‍ ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിലേക്ക് വീഴുകയായിരുന്നു. അതിനിടെ തൊട്ടടുത്ത് നിന്ന മറ്റൊരു യാത്രക്കാരനും റെയില്‍വേ സുരക്ഷാ ജീവനക്കാരനും ചേര്‍ന്നാണ് യാത്രക്കാരനെ രക്ഷപ്പെടുത്തിയത്. യാത്രക്കാരന്‍ വീഴുന്നത് കണ്ടയുടനെ സുരക്ഷാ ജീവനക്കാരന്‍ ഓടുന്നത് വീഡിയോയില്‍ കാണാം.