kerala
മലബാറിനോടുള്ള വിവേചനം അവസാനിപ്പിക്കണം: സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍
എംഎസ്എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റി കളക്ട്രേറ്റിനു മുമ്പില്‍ സംഘടിപ്പിച്ച ‘സമരവ്യൂഹം’ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
കോഴിക്കോട്: വിദ്യാഭ്യാസ മേഖലയില്‍ മലബാറിനോട് ഇടതുപക്ഷം കാണിക്കുന്ന വിവേചനം അവസാനിപ്പിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. എംഎസ്എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റി കളക്ട്രേറ്റിനു മുമ്പില്‍ സംഘടിപ്പിച്ച ‘സമരവ്യൂഹം’ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.എസ്.എല്‍.സി പരീക്ഷ കഴിഞ്ഞ് കോഴിക്കോടും മറ്റ് മലബാര്‍ ജില്ലകളിലും പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് അവസരമില്ലാതെ പുറത്താണ്. ഇത് പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്നും തങ്ങള്‍ ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ മേഖലയില്‍ മലബാറിന്റെ പിന്നാക്കാവസ്ഥയില്‍ ഒന്നാം പ്രതി ഇടത്പക്ഷമാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ:പി.കെ ഫിറോസ് പറഞ്ഞു. കാലാകാലങ്ങളിലായി വരുന്ന ഇടതുപക്ഷ സര്‍ക്കാരുകള്‍ ഈ അപര്യാപ്തത പരിഹരിക്കാന്‍ യാതൊന്നും ചെയ്തിട്ടില്ല. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഒരു അധിക ബാച്ച് പോലും അനുവദിക്കാത്തത് ഇതിന്റെ അവസാന ഉദാഹരണമാണ്. ഇതിനെതിരായ പോരാട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം യുവജനങ്ങളുടെയും ശക്തമായ പിന്തുണയുണ്ടെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍ മുഖ്യ പ്രഭാഷണം നടത്തി. എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് അഫ്നാസ് ചോറോട് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് സംസ്ഥാന സമിതിയംഗം സാജിദ് നടുവണ്ണൂര്‍, എം എസ് എഫ് സംസ്ഥാന സെക്രട്ടറി കെ.എം ഫവാസ്, ജില്ലാ ജനറല്‍ സെക്രട്ടറി സ്വാഹിബ് മുഹമ്മദ്, മുസ്ലിം ലീഗ് വടകര മണ്ഡലം ജനറല്‍ സെക്രട്ടറി ഒകെ കുഞ്ഞബ്ദുള്ള മാസ്റ്റര്‍, ജാസിം കെ.ടി, ഷാക്കിര്‍ പറയില്‍,ഷമീര്‍ പാഴൂര്‍,സഫീര്‍ മണിയൂര്‍,മുഹാദ് ഒളവണ്ണ,അല്‍ത്താഫ് പനങ്ങാട്, റാഷിദ് സബാന്, ജുനൈദ് പെരിങ്ങളം,ദില്‍ഷാദ് കുന്നിക്കല്‍, അസീല്‍ മുഹുദ്ദിന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ട്രഷറര്‍ റഷാദ് വി എം സ്വാഗതവും അജ്മല്‍ കൂനഞ്ചേരി നന്ദിയും പറഞ്ഞു.
kerala
എറണാകുളത്ത് എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയില്‍
എറണാകുളം കാക്കനാട് എംഡിഎംഎയുമായി രണ്ട് പേര് പിടിയില്‍.
കൊച്ചി: എറണാകുളം കാക്കനാട് എംഡിഎംഎയുമായി രണ്ട് പേര് പിടിയില്‍. തൃക്കാക്കര സ്വദേശി ഉനൈസ്, ആലപ്പുഴ സ്വദേശി കല്യാണി എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 20 ഗ്രാം എംഡിഎംഎയും കണ്ടെടുത്തു.
ഇടച്ചിറക്ക് സമീപത്തെ അപ്പാര്‍ട്ട്മെന്റില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.
kerala
തദ്ദേശ തെരഞ്ഞെടുപ്പ്; പ്രശ്നബാധിത ബൂത്തുകളില്‍ വെബ്കാസ്റ്റിങും അധിക സുരക്ഷയും വേണം: ഹൈക്കോടതി
സംസ്ഥാന പൊലീസ് മേധാവിക്കാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രശ്നബാധിത ബൂത്തുകളില്‍ വെബ്കാസ്റ്റിങും അധിക സുരക്ഷയും വേണമെന്ന് ഹൈക്കോടതി. സംസ്ഥാന പൊലീസ് മേധാവിക്കാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.
അക്രമസാധ്യതയുണ്ടെന്ന് ഭയം ഉണ്ടെങ്കില്‍ സ്ഥാനാര്‍ഥിക്കും സ്വന്തം നിലയ്ക്ക് വീഡിയോ ചിത്രീകരണം ആവശ്യപ്പെടാമെന്നും ഇതിനായി മൂന്ന് ദിവസത്തിനകം ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് അപേക്ഷ നല്‍കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. സ്ഥാനാര്‍ഥിയുടെ ചെലവിലായിരിക്കും ഇതിന് അനുവാദം നല്‍കുക. സ്ഥാനാര്‍ഥികള്‍ക്കോ ഏജന്റുമാര്‍ക്കോ ജീവന് ഭീഷണിയുണ്ടെങ്കില്‍ പൊലീസ് സംരക്ഷണം നല്‍കണം. ഇതിനായി മൂന്ന് ദിവസത്തിനകം ജില്ലാ പൊലീസ് മേധാവിക്കോ കമ്മീഷണര്‍ക്കോ അപേക്ഷ നല്‍കണം.
kerala
റോഡില്‍ പെട്ടെന്ന് വിള്ളല്‍ വീണു, ബസിലുണ്ടായിരുന്നത് 36 കുട്ടികളെന്ന് സ്കൂള്‍ ബസ് ഡ്രൈവര്‍
ദേശീയപാതയുടെ ഭൂമി ആഴത്തില്‍ വിള്ളല്‍ വന്ന സാഹചര്യത്തിലാണ് ഉള്ളത്.
കൊല്ലം കൊട്ടിയത്ത് നിര്‍മാണത്തിലിരുന്ന ദേശീയപാത തകര്‍ന്നുവീണ സംഭവത്തില്‍ പ്രതികരണവുമായി സ്കൂള്‍ ബസ് ഡ്രൈവര്‍. ബസ് ഇറങ്ങുന്ന സമയത്താണ് റോഡില്‍ പെട്ടെന്ന് വിള്ളല്‍ വീഴുന്നതെന്നും വേഗം ബസ് ഒതുക്കി കുട്ടികളെ സുരക്ഷിതമായി സമീപത്തെ വീട്ടിലേക്ക് മാറ്റുകയായിരുന്നുവെന്നും സ്കൂള്‍ ബസ് ഡ്രൈവര്‍ ഷാജി പറഞ്ഞു. സംഭവസമയം 36 ഓളം കുട്ടികളാണ് ബസില്‍ ഉണ്ടായിരുന്നത്.
ദേശീയപാതയുടെ ഭൂമി ആഴത്തില്‍ വിള്ളല്‍ വന്ന സാഹചര്യത്തിലാണ് ഉള്ളത്. വയലുകളാല് ചുറ്റപ്പെട്ട ഭാഗമായതിനാല്‍ അപകടസാധ്യത ഉണ്ടാകുമെന്ന് നേരത്തെ അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും നിവേദനം അടക്കം നല്‍കിയിരുന്നുവെന്നും മുന്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പ്രതികരിച്ചു.
അതേസമയം, ഈ ഭാഗത്ത് കൂടിയുള്ള ഗതാഗതം പൂര്‍ണമായും നിര്‍ത്തിവെച്ചു. തിരുവനന്തപുരം ഭാഗത്തേക്കുള്ള ഒരു വാഹനവും ഈ പ്രദേശത്ത് കൂടെ കടത്തി വിടില്ല. ദേശീയപാതയുടെ ഇരുവശത്തുകൂടിയുള്ള ഗതാഗതവും നിര്‍ത്തിവെച്ചു.
-
kerala2 days agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala23 hours agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
-
kerala3 days agoകൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില്‍ പണപ്പിരിവ്
-
News2 days ago1967 മുതല്‍ കൈവശപ്പെടുത്തിയ ഫലസ്തീന് പ്രദേശങ്ങളില്‍ നിന്നും ഇസ്രാഈല്‍ പിന്‍വാങ്ങണം’; പ്രമേയം പാസാക്കി യുഎന്‍
-
kerala1 day agoസംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ മാത്രമേ ഇതുവരെ രാഹുലിന് ഞാന്‍ നല്‍കിയിട്ടുള്ളൂ: ഷാഫി പറമ്പില്‍
-
GULF24 hours agoഒരു മാസം എനിക്ക് അന്നം തന്നവരാണ് KMCC, കൊറോണ കാരണം ജോലി പോയപ്പോൾ അവരാണ് സഹായിച്ചത്: ഡാബ്സി
-
india2 days agoവഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷന്; സമയം ദീര്‍ഘിപ്പിക്കണം, മുസിലിംലീഗ് എംപിമാര്‍ വീണ്ടും കേന്ദ്രമന്ത്രിയെ സമീപിച്ചു
-
india2 days agoപി.എം ശ്രീ പദ്ധതി: സിപിഎം- ബിജെപി ഡീലിലെ ഇടനിലക്കാരന് ജോണ്‍ ബ്രിട്ടാസ്

