മലപ്പുറം: മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ഇന്ന്. മലപ്പുറം ലീഗ് ഹൗസിലാണ് യോഗം ചേരുക. യോഗത്തില്‍ തെരെഞ്ഞെടുപ്പ് ഫലം വിലയിരുത്തുലും നിയമസഭാ തെരെഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളെ കുറിച്ചുള്ള ആലോചനയുമുണ്ടാവും. മുസ്‌ലിംലീഗിന്റെ തെരഞ്ഞെടുപ്പ് വിജയം തിളക്കമാര്‍ന്നതായിരുന്നുവെങ്കിലും യുഡിഎഫിന് സംസ്ഥാന തലത്തില്‍ തിരിച്ചടി നേരിട്ടിരുന്നു. യോഗത്തില്‍ ഇതു സംബന്ധിച്ചും ചര്‍ച്ചയാവും.

യോഗത്തില്‍ സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. യുഡിഎഫില്‍ നിന്ന് അകന്നു നില്‍ക്കുന്ന വിഭാഗത്തെ നിയമസഭാ തെരെഞ്ഞെടുപ്പില്‍ ഒപ്പം കൂട്ടാനുള്ള നീക്കങ്ങളും യോഗം ചര്‍ച്ച ചെയ്യും.നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടര്‍ പട്ടികയില്‍ അനുകൂല വോട്ടുകള്‍ ചേര്‍ക്കുന്നതിനുള്ള നീക്കങ്ങളും യോഗത്തിലുണ്ടാവും.