Connect with us

kerala

മുസ്‌ലിംലീഗ് അംഗത്വ കാമ്പയിന്‍; ഫീസടയ്ക്കാനുള്ള സമയപരിധി ഇനി മൂന്ന് ദിവസം മാത്രം

ഏഴരപ്പതിറ്റാണ്ടിന്റെ അഭിമാനം എന്ന പ്രമേയത്തില്‍ നവംബര്‍ ഒന്ന് മുതല്‍ 30 വരെ ഒരു മാസക്കാലം നീണ്ടുനിന്ന മുസ്‌ലിംലീഗ് അംഗത്വ കാമ്പയിന്റെ ഭാഗമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഇനി മൂന്ന് ദിവസം മാത്രം.

Published

on

കോഴിക്കോട്: ഏഴരപ്പതിറ്റാണ്ടിന്റെ അഭിമാനം എന്ന പ്രമേയത്തില്‍ നവംബര്‍ ഒന്ന് മുതല്‍ 30 വരെ ഒരു മാസക്കാലം നീണ്ടുനിന്ന മുസ്‌ലിംലീഗ് അംഗത്വ കാമ്പയിന്റെ ഭാഗമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഇനി മൂന്ന് ദിവസം മാത്രം. വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യാനും ഫീസടയ്ക്കാനും ഡിസംബര്‍ 15 വരെയാണ് സമയം അനുവദിച്ചിരുന്നത്. 15ന് മുമ്പ് മുഴുവന്‍ ഫീസും അടച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ കമ്മിറ്റികള്‍ക്ക് മാത്രമേ വാര്‍ഡ് സമ്മേളനം ഉള്‍പ്പെടെ അടുത്ത ഘട്ടത്തിലേക്ക് കടക്കാന്‍ കഴിയൂ.

വിവരങ്ങള്‍ അപ്‌ലോഡ് ചെയ്ത ശേഷം ഫീസടയ്ക്കാത്ത അംഗത്വ അപേക്ഷകള്‍ പരിഗണിക്കില്ല. ഫീസടച്ച അംഗങ്ങളുടെ എണ്ണം അനുസരിച്ചുള്ള പ്രാതിനിധ്യമാണ് അതത് വാര്‍ഡുകള്‍ക്ക് പഞ്ചായത്ത് കൗണ്‍സിലുകളില്‍ ഉണ്ടാവുക. നടപടികള്‍ പൂര്‍ത്തിയാക്കാത്ത എല്ലാ വാര്‍ഡ് കമ്മിറ്റികളും ഇന്നും നാളെയുമായി മുഴുവന്‍ ഫീസും അടച്ച് അംഗത്വവും കൗണ്‍സില്‍ പ്രാതിനിധ്യവും ഉറപ്പ്‌വരുത്തണമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം അറിയിച്ചു. 15ന് ശേഷം ഒരു കാരണവശാലും ഫീസടയ്ക്കാനോ അംഗത്വം പുതുക്കാനോ അവസരം ഉണ്ടാകില്ല. ഒന്നിച്ച് ഫീസ് അടയ്ക്കുമ്പോള്‍ പരമാവധി 800 അംഗങ്ങളുടെ ഫീസടയ്ക്കാനുള്ള സാങ്കേതിക സൗകര്യമാണുള്ളത്. കൂടുതല്‍ അംഗങ്ങളെ ചേര്‍ത്തിയവര്‍ രണ്ടോ മൂന്നോ ഗഡുക്കളായി ഫീസ് അടയ്ക്കാവുന്നതാണ്. ബാങ്ക് വഴി പണം അടക്കുന്നവര്‍ക്കും യു.പി.ഐ പേയ്‌മെന്റ് നടത്തുന്നവര്‍ക്കും ഈ നിബന്ധന ബാധകമാണ്. ഡിസംബര്‍ ഒന്ന് മുതല്‍ വാര്‍ഡ് സമ്മേളനങ്ങളും കമ്മിറ്റി രൂപീകരണവും നടന്നുവരികയാണ്. ഡിസംബര്‍ 31നകം വാര്‍ഡ് കമ്മിറ്റി രൂപീകരണം പൂര്‍ത്തിയാകും. ജനുവരി ഒന്ന് മുതല്‍ പഞ്ചായത്ത് കമ്മിറ്റികള്‍ നിലവില്‍ വരും.

kerala

ഇടിമിന്നലിൽ കേടായ ക്യാമറകൾ എല്ലാം പ്രവർത്തനക്ഷമമായി

ആലപ്പുഴ എച്ച്.പി.സിയുടെ കൗണ്ടിങ് സെൻ്ററായി സെൻ്റ് ജോസഫ് സ് കോളേജിൽ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി 244 ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്

Published

on

ആലപ്പുഴ: ഇടിമിന്നലിനെ തുടര്‍ന്ന് വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്‌ട്രോംഗ് റൂമിലെ സിസി ടിവി ക്യാമറകള്‍ തകരാർ പരിഹരിച്ച് പ്രവർത്തനക്ഷമമാക്കി. ആലപ്പുഴ സെന്റ് ജോസഫ്സ്കോളജിൽ വോട്ടിംഗ്‌ യന്ത്രം സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ്‌റൂമിലെ സി.സി.റ്റി.വി ക്യാമറയാണ് ഇന്നലെ രാത്രി ഉണ്ടായ കനത്ത മഴയിലും മിന്നലിലും കേടുപാടുകൾ മൂലം തകരാറിലായത്.

ആലപ്പുഴ എച്ച്.പി.സിയുടെ കൗണ്ടിങ് സെൻ്ററായി സെൻ്റ് ജോസഫ് സ് കോളേജിൽ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി 244 ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. കഴിഞ്ഞ രാത്രിയുണ്ടായി ഇടിമിന്നലിൽ 169 എണ്ണത്തിന് വിവിധ തരം തകരാറുകൾ സംഭവിച്ചിരുന്നു. ഇതിൽ സ്ട്രോങ് റൂമുമായി ബന്ധപെട്ട ക്യാമറകൾ ഇന്നലെ രാത്രി തന്നെ പ്രവർത്തനക്ഷമമാക്കി.. ഇന്ന് രാവിലെയോടെ എല്ലാ ക്യാമറകളും പൂർവ സ്ഥിതിതിയിലാക്കി പ്രവർത്തനക്ഷമമായതായി ജില്ലാ കളക്ടർ അറിയിച്ചു.

Continue Reading

kerala

തൊഴിലാളിയും മെയ്‌ ദിനവും

എട്ടു മണിക്കൂർ ജോലി, എട്ടു മണിക്കൂർ വിനോദം,എട്ടു മണിക്കൂർ വിശ്രമം എന്ന ന്യയത്തിനു വേണ്ടി തൊഴിലാളികൾ നെയ്തെടുത്ത സമരങ്ങൾ വിജയ കുതിപ്പിലെത്തിയ ചരിത്രമാണ് മെയ്‌ ഒന്ന്.തൊഴിലാളി വർഗ്ഗത്തിന്റെ നോട്ടങ്ങൾ ആഘോഷിക്കുന്നതിനായി എല്ലാ വർഷവും മെയ്‌ ആദ്യ ദിവസം തൊഴിലാളി ദിനമായി ആചരിക്കുന്നു.

Published

on

ഇന്ന് മെയ്‌ ഒന്ന് ലോക തൊഴിലാളി ദിനം. തൊഴിലിന്റെ മഹത്വവും തൊഴിലാളികളുടെ അവകാശങ്ങളും ഓർമിപ്പിച്ചുകൊണ്ട് വീണ്ടും ഒരു തൊഴിലാളി ദിനം.എട്ടു മണിക്കൂർ ജോലി, എട്ടു മണിക്കൂർ വിനോദം,എട്ടു മണിക്കൂർ വിശ്രമം എന്ന ന്യയത്തിനു വേണ്ടി തൊഴിലാളികൾ നെയ്തെടുത്ത സമരങ്ങൾ വിജയ കുതിപ്പിലെത്തിയ ചരിത്രമാണ് മെയ്‌ ഒന്ന്.തൊഴിലാളി വർഗ്ഗത്തിന്റെ നോട്ടങ്ങൾ ആഘോഷിക്കുന്നതിനായി എല്ലാ വർഷവും മെയ്‌ ആദ്യ ദിവസം തൊഴിലാളി ദിനമായി ആചരിക്കുന്നു.

1886ൽ അമേരിക്കയിലെ ചിക്കഗോയിൽ നടന്ന ഹേയ് മാർക്കറ്റ് കൂട്ടകൊലയുടെ സ്മരണർത്ഥമാണ് മെയ്‌ ദിനം ആചാരിക്കുന്നത് . 8 മണിക്കൂർ കൂടുതൽ പ്രവർത്തിക്കില്ലന്ന് അമേരിക്കൻ തൊഴിലാളി യൂണിയനുകൾ ഒരുമിച്ച് തീരുമാനിക്കുകയും പ ണിമുടക്കുകയും ചെയ്തു .സമാധാനപരമായി യോഗം ചേരുകയായിരുന്ന തൊഴിലാളികളുടെ നേർക്ക് പോലീസ് നടത്തിയ വെടിവെയിപ്പായിരുന്നു ഹേമാർക്കറ്റ് കൂട്ടകൊല.കൊല്ലപ്പെട്ട തൊഴിലാളികളുടെ ഓർമ്മക്കായാണ് മെയ്‌ ഒന്ന് അന്താരാഷ്ട്ര തൊഴിലാളി ദിനമായി
ആചരിക്കുന്നത്.

തൊഴിലാളികളെ 15 മണിക്കൂറോളം ജോലി ചെയ്യിച്ച് ചൂഷണം ചെയ്യ്തിരുന്ന മുതലാളിമാരിൽ നിന്ന് സമരത്തിലൂടെ പിടിച്ചെടുത്ത അവകാശമായി തൊഴിലാളി ദിനം മാറി.1904ൽ ആംസ്റ്റർഡാമിൽ വെച്ചു നടന്ന ഇന്റർനാഷണൽ സോഷ്യലിസ്റ്റ് കോൺഫ്രൻസ്സിന്റെ വാർഷിക യോഗത്തിലാണ്, എട്ടു മണിക്കൂർ ജോലി സമയമാക്കിയതിന്റെ വാർഷികമായി മെയ്‌ ഒന്ന് തൊഴിലാളി ദിനമായി കൊണ്ടുവരാൻ തീരുമാനിച്ചത്.

ഇന്ത്യയിൽ 1923ൽ ലേബർ കിസാൻ പാർട്ടി ഓഫ് ഹിന്ദുസ്ഥാൻ ആണ് ചെന്നൈയിൽ ആദ്യമായി തൊഴിലാളി ദിനം ആചാരിച്ചത്. 80ൽ അധികം രാജ്യങ്ങൾ മെയ്‌ ദിനം പൊതു അവധിയായി ആചാരിക്കുന്നുണ്ട്.തൊഴിലാളി വർഗ്ഗത്തിന്റെ ചരിത്ര പ്രസിദ്ധമായ മുന്നേറ്റത്തിന്റെ ദിനമാണ് മെയ്‌ ഒന്ന്. ത്യാകങ്ങൾ നിറഞ്ഞ തൊഴിലാളി സമരങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും ചരിത്രമാണ് തൊഴിലാളി ദിനം.

തൊഴിലാളികളുടെ പ്രാധാന്യവും അവകാശങ്ങളും ഉയത്തിക്കാട്ടുന്നതിനാണ് തൊഴിലാളി ദിനം ആചരിക്കുന്നത്.തൊഴിലാളികളുടെ അവകാശങ്ങൾ ഇന്നും ചർച്ചവിഷയമാണ്. കുറഞ്ഞ വേതനം ലഭിക്കുന്നു, സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ ജോലി ചെയ്യാൻ നിർബന്ധിതരാവുന്നു തുടങ്ങിയ നിരവധി പ്രശ്ങ്ങളെ നേരിട്ടണ് തൊഴിലാളികൾ അതിജീവിക്കുന്നത്.

Continue Reading

crime

കണ്ണിലേക്ക് മുളക്പൊടി വിതറി വെട്ടിപ്പരിക്കേല്പിച്ചതായി പരാതി

ചെമ്മാട് മാനിപ്പാടം സ്വദേശി മൂത്തോടത്ത് വീട്ടിൽ കരിപറമ്പത്ത് സൈതലവി (65) യെയാണ് ആക്രമിച്ചത്.

Published

on

രാത്രി വീട്ടിലേക്ക് നടന്നു പോകുമ്പോൾ മുഖത്തേക്ക് മുളക്പൊടി വിതറിയ ശേഷം മാരകായുധങ്ങൾ ഉപയോഗിച്ച് അക്രമിച്ചതായി പരാതി. ചെമ്മാട് മാനിപ്പാടം സ്വദേശി മൂത്തോടത്ത് വീട്ടിൽ കരിപറമ്പത്ത് സൈതലവി (65) യെയാണ് ആക്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രി 10 ന് ചെമ്മാട് ദർശന തിയേറ്റർ റോഡിൽ വെച്ചാണ് സംഭവം.

റോഡിലൂടെ വീട്ടിലേക്ക് നടന്നു പോകുമ്പോൾ വീടിനടുത്തുള്ള ഇടവഴിയിൽ വെച്ചാണ് ആക്രമിച്ചത്. അഞ്ചിലേറെ വരുന്ന സംഘം പതിയിരുന്ന് ആക്രമിക്കുകയായിരുന്നു എന്നു സൈതലവി പറഞ്ഞു.

കണ്ണിൽ മുളക് പൊടി ഇട്ട ശേഷം ആയുധം കൊണ്ട് തലക്ക് വെട്ടുകയും ഇരുമ്പു വടി കൊണ്ട് കയ്യിനും കാലിനും അടിക്കുകയും ചെയ്‌തതായി സൈതലവി പറയുന്നു. അടുത്ത വീട്ടിലേക്ക് ഓടിക്കയറി വാതിലടച്ചാണ് രക്ഷപ്പെട്ടത്. പരിക്കേറ്റ സൈതലവി എം കെ എച്ച് ആശുപത്രിയിൽ ചികിത്സയിലാണ്.

Continue Reading

Trending