2023 ലാണ് ആർപിഎഫ് കോൺസ്റ്റബിൾ ചേതൻസിംഗ് ചൗധരി തന്റെ മേലുദ്യോഗസ്ഥനെയും മുസ്‌ലിംകളായ മൂന്ന് യാത്രക്കാരെയും ട്രെയിൻ യാത്രക്കിടയിൽ വെടിവെച്ച് കൊന്നത്. അതേ ട്രെയിനിൽ യാത്ര ചെയ്‌ത ബുർഖ ധരിച്ച മുസ്‌ലിം സ്ത്രീയാണ് ചേതൻ തന്റെ നേരെയും തോക്ക് ചൂണ്ടി രാജ്യത്ത് ജയ് മാതാദി എന്ന് വിളിക്കാൻ ആവശ്യപ്പെട്ടതായി മൊഴി നൽകിയത്. താൻ അത് ചെയ്‌തപ്പോൾ കൂടുതൽ ഉച്ചത്തിൽ വിളിക്കാൻ വീണ്ടും ആവശ്യപ്പെട്ടുവെന്ന് യുവതി പറഞ്ഞു.
മഹാരാഷ്ട്രയിലെ പാൽഗറിൽ വെച്ചാണ് ചെത്താൻ തന്റെ മേലുദ്യോഗസ്ഥനായ ടിക്കാറാം മീണ, യാത്രക്കാരായ അസ്‌ഗർ അലി അബ്ബാസ്, അബ്ദുൽ ഖാദർ, സയ്യിദ് സൈഫുദ്ദീൻ എന്നിവരെ മുസ്‌ലിങ്ങളാണെന്നറിഞ്ഞ് കൊലപ്പെടുത്തിയത്. രാജ്യത്തുള്ളവർ യോഗിയെയും മോദിയെയും മാനിക്കണമെന്നും ചേതൻ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു.