ഷംസുദീന്‍ കൂടാളി

ബെംഗളൂരു: ഏഴു പതിറ്റാണ്ട് പിന്നിട്ട ഹരിത രാഷ്ട്രീയതിന്റെ യുവജന സഘടനയുടെ പ്രവര്‍ത്തനം കര്‍ണാടകയുടെ മണ്ണില്‍ ശക്തി പ്പെടുത്തുന്നത്തിന്റെ ഭാഗമായി മുസ്‌ലിം യൂത്ത് ലീഗ് വര്‍ഷം നീണ്ടു നില്‍ക്കുന്ന ഏഴു പ്രവര്‍ത്തന പദ്ധതികള്‍ക്ക് രൂപം നല്‍കി.മൈസൂര്‍, ദാര്‍വാഡ്, മംഗലാപുരം, ബെല്‍ഗാം, ബീജാപൂര്‍, ഗുല്‍ബര്‍ഗ,ബാംഗ്ലൂര്‍ എന്നീ കേന്ദ്രങ്ങളിലായി നേതൃത്വ പരിശീലന ക്യാമ്പ് , വര്‍ഗീയ ഫാസിസത്തിനെതിരെ മതേതര കൂട്ടായ്മ, വിവിധ സെമിനാറുകള്‍ തുടങ്ങിയ പദ്ധതികളാണ് നടപ്പാക്കുന്നത്. സമകാലീന ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മുസ്‌ലിം ലീഗിന്റെയും യൂത്ത് ലീഗിന്റെയും പ്രസക്തി തുടങ്ങിയ വിവിധ വിഷയങ്ങളെ ആസ്പദമാക്കി സെമിനാറുകളും പാര്‍ട്ടി ക്ലാസുകളും പൊതുസമ്മേളനങ്ങളും നടക്കും.ദാര്‍വാഡ് ഫിര്‍ദൗസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച യൂത്ത് ലീഗ് നേതൃത്വ ക്യാമ്പില്‍ വെച്ചാണ് പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത് .ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് മുന്‍ കര്‍ണാടക പ്രസിഡണ്ടും സീനിയര്‍ നേതാവുമായ ഇനാംദര്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ഫാറൂഖ് ഇനാംദര്‍ അധ്യക്ഷത വഹിച്ചു യൂത്ത് ലീഗ് ദേശീയ നിര്‍വാഹ സമിതി അംഗങ്ങളായ പി എം മുഹമ്മദലി ബാബു, സിദ്ധീഖ് തങ്ങള്‍ ദാര്‍വാഡ് ജില്ല ഭാരവാഹികളായ ഷാനവാസ്, നിസാഉള്ള ഹാഫിസ്, റഊഫ് അഹമ്മദ്, മീര്‍ ഹര്‍ഷദ് അലി, മുഹമ്മദ് സാദിഖ്, ഭാഷ തുടങ്ങിയവര്‍ പ്രസംഗിച്ചു. 2018 ജൂണ്‍ ആദ്യവാരം മൈസൂരില്‍ വെച്ച് നടക്കുന്ന ഉദ്ഘാടന സെഷനോട് കൂടി തുടക്കം കുറിക്കുന്ന പരിപാടി 2019 മാര്‍ച്ച് 11ന് മംഗലാപുരത്ത് സമാപിക്കും. മുസ്‌ലിം ലീഗിന്റെയും യുത്ത് ലീഗിന്റെയും എം എസ് എഫിന്റെയും വനിതാ ലീഗിന്റെയും കെ എം സി സിയുടെയും ദേശീയ സംസ്ഥാന നേതാക്കള്‍, എം.എല്‍.എമാര്‍, എം.പിമാര്‍ വിവിധ മേഖലകളിലെ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ വിവിധ സെഷനുകളില്‍ പാങ്കെടുക്കും. ദേശീയ മുസ്‌ലിം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ഫാറൂഖ് ഇനാംതര്‍ ദേശീയ നിര്‍വാഹ സമിതി അംഗങ്ങളായ പി എം മുഹമ്മദലി ബാബു, സിദ്ധീഖ് തങ്ങള്‍, സി എല്‍ റഷീദ് ഹാജി ,കെ സി മുജീബുറഹ്മാന്‍ എന്നിവരാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.